രണ്ടു ജീവനക്കാർ കലക്ഷനായി കടകളിലേക്കു പോയ സമയത്താണ് ഇവർ വാഹനവുമായി കടന്നുകളഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഭക്ഷണം വാങ്ങിവരാനായി ഇവർ നിർബന്ധപൂർവം പറഞ്ഞുവിട്ടു. വാൻ പിന്നീട് നഗരത്തിൽ ഒഴിഞ്ഞ സ്ഥലത്തുനിന്നു കണ്ടെത്തി. ജിപിഎസ് ട്രാക്കിങ് സംവിധാനമടക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
വിവിധ സ്ഥാപനങ്ങളിൽ നിന്നു പണം സ്വീകരിച്ചു ബാങ്കുകളില്‍ അടയ്ക്കാൻ നിയോഗിച്ചിരുന്ന സ്വകാര്യ ഏജൻസി ജീവനക്കാർ 90 ലക്ഷം രൂപയുമായി മുങ്ങി.
