ഊബറും ഓലയും മറ്റ് ടാക്സികളും ഓടില്ല;പ്രൈവറ്റ് സ്കൂളുകളുടെ സംഘടനയും ബന്ദിന് പിൻതുണ പ്രഖ്യാപിച്ചു;ബന്ദ് കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യത.

ബെംഗളൂരു : കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട ജനുവരി 25ന് പ്രഖ്യാപിച്ച കന്നഡ ബന്ദിന് മറ്റ് പല സംഘടനകളും പിൻതുണ പ്രഖ്യാപിച്ചു. ഓല, ഊബർ തുടങ്ങിയ റേഡിയോ ടാക്സി ഡ്രൈവർമാരുടെ സംഘടനകളോടൊപ്പം മറ്റ് പ്രൈവറ്റ് ടാക്സി സംഘടനകളും ബന്ദിന് പിൻതുണ പ്രഖ്യാപിച്ചു.കെ എസ് ആർ ടി സി ,ബി എം ടി സി തുടങ്ങിയ സ്ഥാപനങ്ങളുടെ സർവ്വീസ് സംഘടനകൾ മുൻപു തന്നെ ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിരുന്നു.നഗരത്തിൽ ജന ജീവിതം പൂർണമായും നിശ്ചലമാകാനുള്ള സാദ്ധ്യത കൂടുതലായി. സ്വകാര്യ സ്കൂൾ ഉടമകളുടെ സംഘടനയും ഫിലിം…

Read More

മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ട് മാര്‍ക് സിഫ്നിയോസ്;സംഭാവനകൾക്കു നന്ദിയെന്നു മാനേജ്മെന്റ്

കൊച്ചി∙ ഐഎസ്എലിലെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതു സിഫ്നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. നേരത്തെ, മുഖ്യപരിശീലകൻ റെനെ മ്യൂലൻസ്റ്റീനും ടീമിനോടു വിട പറഞ്ഞിരുന്നു.

Read More

ബി.എം.ടി.സിയും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തില്ല;ബന്ദ്‌ ജനജീവിതത്തെ ബാധിക്കാനുള്ള സാധ്യത കൂടി.

ബെംഗളൂരു : 25 ന് കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന ബന്ദിന് ബി.എം.ടി.സി,കെ.എസ്.ആര്‍.ടി.സി സംഘടനകളുടെയും പിന്തുണ. കെ.എസ്.ആര്‍.ടി.സി,ബി.എം.ടി.സി യും പൂര്‍ണമായും സര്‍വിസ് നിര്‍ത്തിവയ്ക്കുമെന്ന് സംഘനകള്‍ അറിയിച്ചു. പബ്ലിക്‌ ഗതാഗത സംവിധാനങ്ങള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെംഗളൂരുവില്‍ ബന്ദ് പൂര്‍ണമാകാന്‍ ആണ് സാധ്യത. റിപ്പബ്ലിക് ദിന അവധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്കു തിരിക്കുന്ന ദിവസമായതിനാല്‍ നാട്ടിലേക്കു കെ എസ് ആര്‍ ടിസിയില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത് യാത്രക്കാര്‍ ആശങ്കയിലാണ്. 25 ന് വൈകുന്നേരം  ആറുമണിക്ക് ശേഷമുള്ള ബസുകള്‍ സര്‍വീസ് നടത്താന്‍ ആണ് സാധ്യത. (ഇതുമായി ബന്ധപ്പെട്ട…

Read More

മോഡിയുടെ ചിറകിലേറി ഇന്ത്യ കുതിക്കും, ചൈനയെ മറികടക്കും; 7.4% വളർച്ചയെന്നു ഐഎംഎഫ്

വാഷിങ്ടൻ ∙ ഈ വർഷം ഇന്ത്യയുടെതാണെന്നു വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐഎംഎഫ്). 2018ൽ 7.4 ശതമാനം വളർച്ചയാണു ഇന്ത്യയിൽ പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളർച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നതു 2018ൽ കാണാമെന്നും ഐഎംഎഫ് പറയുന്നു. കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏൽപ്പിച്ച തിരിച്ചടിയിൽനിന്നു രാജ്യം കരകയറും. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദർശനത്തിലാണ് (ഡബ്ല്യുഇഒ) ഇന്ത്യയുടെ വളർച്ച പ്രവചിക്കുന്നത്. 2019ൽ ഇന്ത്യയുടെ…

Read More

പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.

ബംഗലൂരു: പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്തത് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണെന്നാണ് പൊലീസ് കണ്ടെത്തി. ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ആലുവാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബംഗലൂരുവില്‍ നടത്തിയ അന്വേഷണത്തിലാണ് മതം മാറ്റി സിറിയയിലേക്ക് കടത്താന് ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. അച്ഛനമ്മമാരോടൊപ്പം ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ പത്തനംതിട്ട സ്വദേശിനിയായ യുവതി പഠന ആവശ്യങ്ങള്‍ക്കാണ് ബംഗലൂരുവിലെത്തിയത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ഒന്നാം പ്രതി റിയാസ് അവരുമൊന്നിച്ച് വിവിധ…

Read More

മോനിഷയുടെ ഓർമകളിൽ നിറഞ്ഞ് ഗാന–നൃത്ത സന്ധ്യ

ബെംഗളൂരു ∙ രാമായണകഥയുടെ വേറിട്ട ആഖ്യാനമായി, അരങ്ങിൽ അമ്മയും മകളും തമ്മിലുള്ള ആത്മസംവാദത്തിന്റെ അപൂർവ നിമിഷങ്ങൾ മോഹിനിയാട്ടമായി പിറന്നു. രാവണപത്നിയായ മണ്ഡോദരിയുടെ മകളാണ് സീതയെന്നു ധ്വനിപ്പിക്കുന്ന കഥ മോഹിനിമാരുടെ ലാസ്യഭാവത്തിൽ നൃത്തച്ചുവടുകളായി. മൺമറഞ്ഞ ചലച്ചിത്രതാരം മോനിഷ ഉണ്ണിയുടെ 45-ാം ജന്മദിനത്തിൽ, അമ്മയും നടിയുമായ ശ്രീദേവി ഉണ്ണിയും സഹോദരീപുത്രി ഐശ്വര്യാ വാരിയരും ചേർന്നവതരിപ്പിച്ച നൃത്താഞ്ജലിയിൽ, പഞ്ചകന്യകമാരിൽ രണ്ടുപേരായ മണ്ഡോദരിയും സീതയുമായി ഇരുവരും നിറഞ്ഞാടി. ‘മൊണ്ടാഷ് മൊമന്റ്സ് വിത് മോനിഷ’ എന്ന ഗാന-നൃത്ത സന്ധ്യ ബാംഗ്ലൂർ മ്യൂസിക് കഫെ അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണ് ആരംഭിച്ചത്. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി,…

Read More

അവിടെ പണിമുടക്ക് ഇവിടെ ബന്ദ്; പണി കിട്ടിയത് കേരള ആർ ടി സിക്ക് ;കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഉണ്ടാക്കിയ ലാഭ മോഹങ്ങൾക്ക് തിരിച്ചടി..

ബെംഗളൂരു∙ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബെംഗളൂരുവിലേക്കുള്ള ബസ് സർവീസുകളെയും ബാധിക്കാൻ സാധ്യത. റിപ്പബ്ലിക് ദിനത്തിനു തലേന്നത്തെ തിരക്കു കണക്കിലെടുത്ത് കേരള ആർടിസി 25ന് ബെംഗളൂരുവിൽ നിന്ന് 11 സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 24ന് കേരളത്തിൽ നിന്നുള്ള സർവീസുകൾ സമയത്ത് എത്തിയാൽ മാത്രമേ 25ന് ഇവിടെ നിന്നുള്ള സർവീസുകൾ മുടക്കം കൂടാതെ ഓടിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ, മഹാദായി നദീജല പ്രശ്നത്തിൽ 25ന് കന്നഡ സംഘടനകൾ കർണാടക ബന്ദ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ബസ്…

Read More

റിസർവ് ചെയ്ത കോച്ചിൽ സീറ്റില്ല; 37,000 രൂപ നഷ്ടപരിഹാരം

മൈസൂരു ∙ റിസർവ് ചെയ്ത കോച്ചിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്ന സംഭവത്തിൽ യാത്രക്കാരന് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് മൈസൂരു ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. മൈസൂരു സിദ്ധാർഥ ലേഔട്ടിൽ താമസിക്കുന്ന വിജേഷിനും കൂടെ യാത്രചെയ്ത രണ്ടു പേർക്കുമാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 മേയ് 25ന് ആണ് സംഭവം. ജയ്പുർ- മൈസൂരു സൂപ്പർഫാസ്റ്റ് (12976) എക്സ്പ്രസിൽ ഉജ്ജയിനിൽ നിന്നാണ് വിജേഷ് മൈസൂരുവിലേക്ക് മൂന്നു സ്‌ലീപർ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ റിസർവ് ചെയ്ത എസ് അഞ്ച് കോച്ചിൽ കയറിയപ്പോൾ ബുക്ക് ചെയ്ത…

Read More

ലൈസൻസില്ല കുമാരസ്വാമിയുടെ ടൈഗർ ടാക്സിക്ക് പണി കിട്ടി.

ബെംഗളൂരു : ഓല, ഊബർ വെബ്ടാക്സികൾക്കു ഭീഷണിയായി ജനതാദൾ–എസ് സംസ്ഥാനാധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ മാസങ്ങൾക്കു മുൻപാരംഭിച്ച നമ്മ ടൈഗർ വെബ്ടാക്സികൾക്കു ഗതാഗതവകുപ്പിന്റെ സഡൻ ബ്രേക്ക്. ലൈസൻസ് ഇല്ലാതെയാണ് നമ്മ ടൈഗർ പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് വെബ്ടാക്സി പ്രവർത്തനം തടഞ്ഞത്. അനധികൃതമായി സർവീസ് നടത്തിയെന്നാരോപിച്ച് ഇവരുടെ മൂന്നു ടാക്സികൾ ആർ‌ടിഒ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാനത്തു സർവീസ് നടത്തുന്ന വെബ്ടാക്സികൾ കർണാടക ഓൺ–ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി അഗ്രിഗേറ്റേഴ്സ് നിയമം അനുസരിച്ച് റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നാൽ നമ്മ ടൈഗറിന് ഈ ലൈസൻസ് ഇല്ലെന്നു വ്യക്തമായതോടെയാണ് ജോയിന്റ് കമ്മിഷണറുടെ…

Read More
Click Here to Follow Us