അവിടെ പണിമുടക്ക് ഇവിടെ ബന്ദ്; പണി കിട്ടിയത് കേരള ആർ ടി സിക്ക് ;കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഉണ്ടാക്കിയ ലാഭ മോഹങ്ങൾക്ക് തിരിച്ചടി..

ബെംഗളൂരു∙ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബെംഗളൂരുവിലേക്കുള്ള ബസ് സർവീസുകളെയും ബാധിക്കാൻ സാധ്യത. റിപ്പബ്ലിക് ദിനത്തിനു തലേന്നത്തെ തിരക്കു കണക്കിലെടുത്ത് കേരള ആർടിസി 25ന് ബെംഗളൂരുവിൽ നിന്ന് 11 സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 24ന് കേരളത്തിൽ നിന്നുള്ള സർവീസുകൾ സമയത്ത് എത്തിയാൽ മാത്രമേ 25ന് ഇവിടെ നിന്നുള്ള സർവീസുകൾ മുടക്കം കൂടാതെ ഓടിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ, മഹാദായി നദീജല പ്രശ്നത്തിൽ 25ന് കന്നഡ സംഘടനകൾ കർണാടക ബന്ദ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ബസ് സർവീസുകൾ മുടക്കം കൂടാതെ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

കർണാടക ആർടിസി ബസ് സർവീസുകൾ നടത്തുന്നുണ്ടെങ്കിൽ കേരള ആർടിസി സർവീസുകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് യൂണിയൻ എന്നിവ ഉൾപ്പെടെയുള്ള സംഘടനകൾ കേരളത്തിൽ നാളെ പണിമുടക്കുന്നുണ്ട്. സർവീസുകൾ മുടങ്ങാതിരിക്കാൻ ‍ഡിപ്പോകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നു കേരള ആർടിസി മാനേജ്മെന്റ് അറിയിച്ചു. ജോലിക്കെത്തുന്നവർക്കു പൂർണ സംരക്ഷണം നൽകും. ബസുകൾ സർവീസ് നടത്താൻ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടു ഡിജിപിക്കു കത്തു നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us