സമൂഹമാധ്യമങ്ങളില്‍ നിന്നും ചില വനിതാ ദിന സന്ദേശങ്ങൾ

 

 

“ഒരൊറ്റ ദിവസത്തിൽ ആഘോഷിച്ചു തീരേണ്ടതല്ല സ്ത്രീയുടെ മഹത്വം.ജനിച്ച നാൾ മുതൽ ഒരായിരം കടമകൾ കാത്തു സൂക്ഷിച്ചു ഒരായിരം ഭീതിയെയും അതിരുകളെയും ഭേദിച്ച് ജീവിക്കുന്ന സ്ത്രീയെ എന്നും ബഹുമാനിക്കണം. സ്ത്രീ സമത്വം അവിടെ നിക്കട്ടെ.. പക്ഷെ ഭയമില്ലാതെ പെണ്ണിന് എന്ന് വഴിയിലൂടെ നടക്കാൻ സാധികുന്നോ അന്നാഘോഷിക്കാം women’s day”

 

അലീഷ ടി മണി, (അഡ്മിൻ, ബാംഗ്ലൂർ മലയാളി ഹബ്, ഫേസ് ബുക്ക് കൂട്ടായ്മ)

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

 

“ആണായിരിക്കാന്‍ ശ്രമിക്കുക എന്നതിനപ്പുറത്തേക്ക് പെണ്ണായിരിക്കലിലേ അനന്ത സാധ്യതകള്‍ തേടുക….
അത്രമാത്രമാണ്..പെണ്ണുങ്ങളേ നിങ്ങളോട് ആണയിടാനുള്ളത്…
”ശക്തയായ സ്ത്രീ ആയിരിക്കുക..”Womens day”

ഭവിഷ കെ ഉണ്ണികൃഷ്ണൻ (മോഡറേറ്റർ, ബാംഗ്ലൂർ മലയാളി സോൺ, ഫേസ് ബുക്ക് കൂട്ടായ്മ)

 

“ഇന്ന് ലോക വനിതാദിനം..
സ്ത്രീ എന്നു പറയുമ്പോൾ അമ്മയാകും, സഹോദരിയാകും, ഭാര്യയാകും, അതിലുപരി ഫ്രണ്ട്‌ ആകും, അങ്ങനെ ഒരു ബന്ധമാണ് സ്ത്രീകൾ തമ്മിൽ,പിന്നെ സ്ത്രീകളെ കുറിച്ചു പറയുവാണേൽ അവർ ഒത്തിരി ക്ഷമയുളവളാണ്, വേദന അടക്കുന്നവളാണ്, കഷ്ടപ്പെടുന്നവളാണ്, ഒരു ജീവിതം കൊടുക്കുന്നവളാണ്, പറഞ്ഞാൽ കുറെ പറയാനുണ്ട്.”

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

പ്രജിത്ത് കുമാര്‍ ( ജോയിന്റ് സെക്രട്ടേറി ,ബെംഗളൂരു മലയാളി ഫ്രന്‍സ്

ചാരിറ്റബിള്‍ ട്രസ്റ്റ്)

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts