ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള 19 മുതൽ

ബെംഗളൂരു : ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള 19 മുതൽ 28 വരെ നടക്കും. കർണാടക ഹോർട്ടിക്കൾച്ചർ വകുപ്പ്, മൈസൂരു ഹോർട്ടിക്കൾച്ചർ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള പുഷ്പമേളയ്ക്കാണു ലാൽബാഗ് വേദിയാകുന്നത്. ജൈനമത തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ മാതൃകയാണ് ഇത്തവണ ഗ്ലാസ് ഹൗസിൽ ഒരുക്കുന്നത്.

പ്ലാസ്റ്റർ ഓഫ് പാരീസിൽ 30 അടി ഉയരത്തിൽ നിർമിക്കുന്ന പ്രതിമ അലങ്കരിക്കാൻ രണ്ടു ലക്ഷം പൂക്കൾ വേണ്ടിവരുമെന്നു ഹോർട്ടിക്കൾച്ചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എം.ജഗദീഷ് പറഞ്ഞു. ശ്രാവണബെലഗോളയിൽ ഫെബ്രുവരിയിൽ മഹാമസ്തകാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ പുഷ്പമേളയിൽ ബാഹുബലി പ്രതിമ ഒരുക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us