സ്വന്തം തട്ടകത്തിൽ ജയമെന്ന സ്വപ്നം ജംഷദ്പൂരിന് ഇന്നും സാധ്യമായില്ല. ഇന്ന് മുംബൈ എഫ് സിയെ നേരിട്ട ജംഷദ്പൂർ രണ്ട് ഗോളുകൾ അടിച്ചിട്ടും ജയവും മൂന്നു പോയന്റ് ലഭിച്ചില്ല. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. തുടക്കത്തിലെ കളിക്ക് വേഗത കൂട്ടിക്കൊണ്ട് സ്റ്റീവ് കോപ്പലും സംഘവും തുടങ്ങി എങ്കിലും 24ആം മിനുട്ടിൽ തിയാഗോ സാന്റോസിലൂടെ മുംബൈയാണ് കളിയിൽ ആദ്യം ലീഡ് എടുത്തത്. പക്ഷെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജംഷദ്പൂർ അസുകയുടെ ഇരട്ട ഗോളിൽ കളി മാറ്റിമറിച്ചു. ഹാഫ് ടൈമിന് തൊട്ടുമുന്നേ…
Read MoreDay: 5 January 2018
പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ കൂടുതൽ വേദികളിൽ ആസ്വദിക്കാം. രാജാജിനഗർ ഓറിയോൺ മാളിനു പുറമെ സമ്പിഗെ റോഡ് മന്ത്രിമാളിലും സിനിമകൾ പ്രദർശിപ്പിക്കാന് സാധ്യത
ബെംഗളൂരു : പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ കൂടുതൽ വേദികളിൽ ആസ്വദിക്കാം. രാജാജിനഗർ ഓറിയോൺ മാളിനു പുറമെ സമ്പിഗെ റോഡ് മന്ത്രിമാളിലും സിനിമകൾ പ്രദർശിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി. രാജേന്ദ്രസിങ് ബാബു പറഞ്ഞു. ഓറിയോൺ മാളിലെ 11 സ്ക്രീനുകൾക്കു പുറമെ മന്ത്രിമാളിലെ മൂന്ന് സ്ക്രീനുകളിലും കൂടി പ്രദർശനം സംഘടിപ്പിച്ചാൽ പ്രേക്ഷകർക്കു കൂടുതൽ സൗകര്യപ്രദമാകും. മൈസൂരുവിലെ പ്രദർശനവേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നുവരെ നടക്കുന്ന ചലച്ചിത്രമേളയ്ക്കു കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സും…
Read Moreകർണാടക രാജ്യാന്തര ട്രാവൽ എക്സ്പോ–2018 (കൈറ്റ്സ്) ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ടുവരെ ബെംഗളൂരുവിൽ
ബെംഗളൂരു : കർണാടക രാജ്യാന്തര ട്രാവൽ എക്സ്പോ–2018 (കൈറ്റ്സ്) ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ടുവരെ ബെംഗളൂരുവിൽ നടക്കും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഫെസ്റ്റിവൽ സാധാരണ വിദേശ രാജ്യങ്ങളിലാണ് സംഘടിപ്പിക്കുക. എന്നാൽ ഇനി മുതൽ എക്സ്പോ ബെംഗളൂരുവിൽ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ഐടി ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. യാത്രകളെക്കുറിച്ച് ബ്ലോഗ് ചെയ്യുന്നവർക്ക് (ട്രാവൽ ബ്ലോഗേഴ്സ്) അവരുടെ കഴിവു പ്രകടിപ്പിക്കാനുള്ള ബ്ലോഗത്തൺ ആണ് ഇത്തവണ എക്സ്പോയുടെ സവിശേഷത. തുമകൂരു റോഡിലെ ബെംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ (ബിഐഇസി) നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കാൻ എത്തുന്ന രാജ്യാന്തര…
Read More2018 സാഹസിക ടൂറിസം വർഷമായി കർണാടക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ചു.
ബെംഗളൂരു: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2018 സാഹസിക ടൂറിസം വർഷമായി കർണാടക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ചു. സാഹസിക വിനോദങ്ങൾക്കു പ്രാമുഖ്യം നൽകിയുള്ള ഒട്ടേറെ പദ്ധതികളാണ് ഇത്തവണ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കുന്നത്. ഇതിൽ ആദ്യത്തെ നേത്രാണി സ്കൂബ ഡൈവിങ് ഫെസ്റ്റിവൽ ആറ് മുതൽ ഏഴുവരെ ദക്ഷിണ കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ നടക്കും. സ്കൂബ ഡൈവിങ്ങിനു പുറമെ വെള്ളത്തിനടിയിലെ കായികമൽസരങ്ങൾ, ഫോട്ടോ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ടെന്നു ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. മംഗളൂരുവിൽ സർഫിങ് ഫെസ്റ്റ്, ഹംപിയിൽ മോട്ടോർ സൈക്കിൾ റൈഡ്, മൈസൂരുവിൽ ഏയ്റോ സ്പോർട്സ്,…
Read Moreകർണാടക വനങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് എട്ടു മുതൽ 27 വരെ നടക്കും. എട്ട് മുതൽ 13 വരെ കടുവ സങ്കേതങ്ങളിലും 22 മുതൽ 27 വരെ വിവിധ വനം ഡിവിഷനുകളിലുമാണ് കണക്കെടുപ്പ്.
മൈസൂരു : കർണാടക വനങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് എട്ടു മുതൽ 27 വരെ നടക്കും. എട്ട് മുതൽ 13 വരെ കടുവ സങ്കേതങ്ങളിലും 22 മുതൽ 27 വരെ വിവിധ വനം ഡിവിഷനുകളിലുമാണ് കണക്കെടുപ്പ്. ഇതിന്റെ ഭാഗമായി ബന്ദിപ്പൂർ, നാഗർഹോളെ കടുവസങ്കേതങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഏഴ് മുതൽ 13 വരെ നിരോധിച്ചതായി വനം വകുപ്പ് ചീഫ് കൺസർവേറ്റർ മനോജ്കുമാർ പറഞ്ഞു. ദേശീയ കടവു സംരക്ഷണ അതോറിറ്റിയുടെ നിർദേശപ്രകാരം കണക്കെടുപ്പിനായി ക്യാമറകൾക്കു പുറമെ മൊബൈൽ ആപ്പും ഇത്തവണ ഉപയോഗിക്കുന്നു. 2014ൽ നടന്ന കണക്കെടുപ്പിൽ കടുവകളുടെ എണ്ണത്തിൽ…
Read Moreലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള 19 മുതൽ
ബെംഗളൂരു : ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള 19 മുതൽ 28 വരെ നടക്കും. കർണാടക ഹോർട്ടിക്കൾച്ചർ വകുപ്പ്, മൈസൂരു ഹോർട്ടിക്കൾച്ചർ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള പുഷ്പമേളയ്ക്കാണു ലാൽബാഗ് വേദിയാകുന്നത്. ജൈനമത തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ മാതൃകയാണ് ഇത്തവണ ഗ്ലാസ് ഹൗസിൽ ഒരുക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ 30 അടി ഉയരത്തിൽ നിർമിക്കുന്ന പ്രതിമ അലങ്കരിക്കാൻ രണ്ടു ലക്ഷം പൂക്കൾ വേണ്ടിവരുമെന്നു ഹോർട്ടിക്കൾച്ചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എം.ജഗദീഷ് പറഞ്ഞു. ശ്രാവണബെലഗോളയിൽ ഫെബ്രുവരിയിൽ മഹാമസ്തകാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ…
Read More“ചിത്ര സന്തേ”ക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രം;പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനു പ്രഫ. എം.എസ്.മഞ്ജുനാഥ റാവു സ്മാരക അവാർഡ് ചടങ്ങിൽ സമ്മാനിക്കും.
ബെംഗളൂരു: ചിത്രകലയുടെ വൈവിധ്യങ്ങൾ കോർത്തിണക്കിയുള്ള ചിത്ര സന്തേ (ചിത്ര ചന്ത) ഏഴിനു കുമാരകൃപ റോഡിൽ ആരംഭിക്കും. രാവിലെ 10 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനു പ്രഫ. എം.എസ്.മഞ്ജുനാഥ റാവു സ്മാരക അവാർഡ് (ഒരു ലക്ഷം രൂപ) ചടങ്ങിൽ സമ്മാനിക്കുമെന്നു കർണാടക ചിത്രകലാപരിഷത്ത് പ്രസിഡന്റ് ഡോ. ബി.എൽ.ശങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടായിരത്തോളം ചിത്രകാരൻമാർക്കു സൃഷ്ടികൾ പ്രദർശിപ്പിക്കാനും വിൽപനയ്ക്കുമുള്ള സൗകര്യങ്ങളാണു സന്തേയിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈൻ ആർട്സ് കോളജ് വിദ്യാർഥികൾക്കായും ഭിന്നശേഷിയുള്ള കലാകാരൻമാർക്കുമായി പ്രത്യേക സ്റ്റാളുകളുണ്ട്.…
Read Moreഅകന്ന് പോയ യാത്രക്കാരെ അടുപ്പിക്കാന് എ സി ബസ്സുകളില് നിരക്ക് കുറച്ച് ബി എം ടി സി;മിനിമം നിരക്ക് 10 രൂപ മാത്രം
ബെംഗളൂരു : ബിഎംടിസിയുടെ വജ്ര എസി ബസുകളിലെ ടിക്കറ്റ് നിരക്കിന് ഏർപ്പെടുത്തിയ ഇളവ് പ്രാബല്യത്തിൽ വന്നു. മിനിമം നിരക്ക് രണ്ടു കിലോമീറ്ററിനു 15 രൂപയുണ്ടായിരുന്നതു 10 രൂപയായി കുറച്ചു. ഒൻപത് രൂപയാണു കുറഞ്ഞ നിരക്കെങ്കിലും ജിഎസ്ടി ഒരു രൂപ അടക്കമാണു യാത്രക്കാരൻ 10 രൂപ നൽകേണ്ടത്. അറുപത് വയസ്സിനു മുകളിലുള്ളവർക്കു മിനിമം നിരക്ക് ഏഴുരൂപയും കുട്ടികൾക്ക് അഞ്ച് രൂപയും നൽകിയാൽ മതി. 160 രൂപയുണ്ടായിരുന്ന ടിക്കറ്റിനു പുതുക്കിയ നിരക്കു പ്രകാരം ഇനി ജിഎസ്ടി അടക്കം 105 രൂപയും കുട്ടികൾക്ക് 53 രൂപയും 60 വയസ്സിനു…
Read Moreകളി മാറി, പൂനെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്സ്..
ബെംഗളുരുവിനോട് കൊച്ചിയിൽ രണ്ടു ഗോളിന് തോറ്റു, കോച്ച് റെനേ ടീമിനെ “ഇട്ടേച്ചു” പോയി, വിനീതിന് പരിക്ക്, പുതുവർഷം അത്ര നല്ല ഗിഫ്റ്റ് അല്ല ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്. ഇതിനിടയിൽ മാനേജ്മന്റ് ഇനിവരുന്ന കളികൾക്കുള്ള കോച്ച് ആയി പഴയ ബ്ലാസ്റ്റർ മാനേജർ ഡേവിഡ് ജെയിംസിനെ തിരിച്ചു വിളിച്ചു, കെസീറോൺ കിസീറ്റോ എന്ന ഉഗാണ്ടൻ പ്ലേയേറെ സൈൻ ചെയ്തു. ചുരുങ്ങിയ കാലയളവിൽ ഇത്ര അധികം മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് എങ്ങനെ ഉൾക്കൊള്ളും എന്ന് ആരാധകർ ഉറ്റു നോക്കിയാ മാച്ച് ആണ് പുണെ ക്കെതിരെ ഇന്ന് കൊച്ചിയിൽ നടന്നത്. പരിക്ക് മാറി ബ്ലാസ്റ്റേഴ്സിന്റെ “മെയിൻ” മാൻ ബെർബെറ്റോവ് തിരിച്ചു വന്ന കളിയും കൂടി ആയിരുന്നു ഇന്നത്തേത്.…
Read More