മുരുകേശ്പാളയ സ്റ്റുഡന്റ്സ് കൂട്ടായ്മ

ബെംഗളൂരു∙ മുരുകേശ്പാളയ സ്റ്റുഡന്റ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തിൽ ജാലഹള്ളി കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ദിവ്യ മുഖ്യപ്രഭാഷണം നടത്തി. പ്രേംകുമാർ, അനുപമ എന്നിവർ നേതൃത്വംനൽകി. ‌

Read More

മലയാളം മിഷൻ അധ്യാപക പരിശീലന പരിപാടി 18,19 തീയതികളില്‍ ജാലഹള്ളിയില്‍

ബെംഗളൂരു∙ കേരള സർക്കാരിന്റെ മലയാളം മിഷൻ അധ്യാപക പരിശീലന പരിപാടി 18,19 തീയതികളിൽ രാവിലെ പത്തിനു ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജിൽ നടക്കും. കർണാടക സകാല മിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.മത്തായി ഉദ്ഘാടനം നിർവഹിക്കും. മിഷൻ റജിസ്ട്രാർ തിബിൻ നീലാംബരൻ, കോഓർഡിനേറ്റർ ബിലു സി.നാരായണൻ എന്നിവർ നേതൃത്വംനൽകും. പുതുതായി ക്ലാസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംഘടനകൾ റജിസ്റ്റർ ചെയ്യണമെന്നു ജാലഹള്ളി മേഖലാ കൺവീനർ ജെയ്സൻ ലൂക്കോസ് അറിയിച്ചു. ഫോൺ: 8884840022, 9449589802.

Read More

ഹെബ്ബാളിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്രയില്‍ കൃഷിമേള തുടങ്ങി.

ബെംഗളൂരു ∙ കാർഷിക മേഖലയിലെ നവീന ഉപകരണങ്ങളും കൃഷിരീതികളും വിത്തിനങ്ങളും പരിചയപ്പെടുത്തുന്ന കൃഷിമേളയ്ക്ക് ഇന്നു തുടക്കമായി. ഹെബ്ബാളിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര (ജികെവികെ) ത്തിൽ നടക്കുന്ന നാലു ദിവസത്തെ മേളയിൽ എഴുനൂറോളം സ്റ്റാളുകൾ ഉണ്ടായിരിക്കും. ബെംഗളൂരു കാർഷിക സർവകലാശാലയാണ് (യുഎഎസ്–ബി) മേള സംഘടിപ്പിക്കുന്നത്. ഗവർണർ വാജുഭായി വാല മേള ഉദ്ഘാടനം ചെയ്യും. 19നു സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. 12 ലക്ഷത്തോളം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നു സർവകലാശാല വൈസ് ചാൻസലർ എച്ച്.ശിവണ്ണ പറഞ്ഞു. കർഷകർക്കുള്ള അഞ്ച് സംസ്ഥാനതല പുരസ്കാരങ്ങളും മികച്ച പുരുഷ–വനിതാ…

Read More

സംഘപരിവാര്‍ ആശയങ്ങളെ നെഞ്ചോടുചേർത്ത് പത്രപ്രവർത്തകരുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ.

ഇന്ത്യയുടെ ആത്മാവാണെന്ന വ്യാജേന വർഷങ്ങളായി ഭാരതീയരുടെ ചിന്താമണ്ഡലത്തെ ബഹുത്വത്തിന്റെ സൗന്ദര്യത്തിൽ നിന്നും  ഏകത്വത്തിന്റെ ഏകാധിപത്യത്തിലേക്കു  മാറ്റിപ്രതിഷ്ഠിക്കാൻ  ആർ  എസ് എസ് ശ്രമിച്ചു പോരുന്നുണ്ട്. ഈയുള്ളവനും അവർ പറയുന്ന ചിലതിലെങ്കിലും  കാമ്പുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇന്ന് ,……. ഭാരതത്തിന്റെ രാഷ്ട്രീയാധികാരം മുഴുവനായും അവരുടെ കൈകളിൽ എത്തിയതിനു ശേഷമുള്ള  കാലഘട്ടം നമ്മെ ഭയപ്പെടുത്തുന്ന പരിവർത്തനമാണ് കണ്ണിനും കാതിനും അറിവ് നൽകുന്നത്. എങ്കിലും, മലയാളി സമൂഹം,   ഈ ആര്യ ഭ്രാഹ്മണ എകശിലാ  ഹിന്ദി  സംസ്കാരത്തിന് അടിമപ്പെടാതെ , ഇന്ത്യയെ  പാകിസ്താനെ പോലെ ഒരു  മതരാഷ്ട്രമാക്കണമെന്ന രാഷ്ട്രീയലക്ഷ്യമുള്ളവർ ചെങ്കോട്ടയിൽ ത്രിവർണ…

Read More

32 സ്പെഷ്യല്‍ സെര്‍വീസുകള്‍;ബെംഗളൂരു മലയാളികള്‍ക്ക് കേരള ആര്‍ ടി സി യുടെ ക്രിസ്തുമസ് സമ്മാനം;ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു ബെംഗളൂരുവിൽ നിന്നു കേരള ആർടിസിയുടെ ഒന്നാംഘട്ട സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഡിസംബർ 21 മുതൽ 24വരെ നാലു ദിവസങ്ങളിലായി 32 സ്പെഷൽ ബസുകളാണ് അനുവദിച്ചത്. ഓൺലൈൻ റിസർവേഷൻ ഇന്നാരംഭിക്കും. കൂടുതൽ സ്പെഷലുകൾ‌ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. തലശ്ശേരി, പയ്യന്നൂർ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എൺപതോളം സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കെഎസ്ആർടിസി അറിയിച്ചു. ക്രിസ്മസ്–പുതുവൽസര അവധിക്കുശേഷം മടങ്ങുന്നവരുടെ സൗകര്യാർഥം ഡിസംബർ 25നും 29 മുതൽ ജനുവരി രണ്ടുവരെയും നാട്ടിൽ നിന്നു ബെംഗളൂരുവിലേക്കും സ്പെഷൽ സർവീസുകളുണ്ട്. തൃശൂർ, കോട്ടയം, കോഴിക്കോട്,…

Read More

വിക്കറ്റ് 3; തോമസ് ചാണ്ടി രാജിവച്ചു.

തിരുവനന്തപുരം ∙ കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഇടതുമുന്നണിയിലെ പൊട്ടിത്തെറിയെത്തുടർന്ന്, ഗത്യന്തരമില്ലാതെയാണു ചാണ്ടിയുടെ രാജി. മന്ത്രിസ്ഥാനം സംരക്ഷിക്കാൻ അവസാനനിമിഷം വരെ സമ്മർദ്ദം ചെലുത്തിയ എൻസിപിക്കും രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലാതായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എൻസിപി ദേശീയ നേത‍ൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയൻ സർക്കാരിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി. രാജിക്കത്ത് ഗവർണർക്ക് അയച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഏറെ…

Read More

ബെംഗളൂരു മലയാളികളോടുള്ള റെയിൽവേയുടെ വിവേചനത്തിനെതിരെ ധർണ അടുത്ത ശനിയാഴ്ച സിറ്റി റെയിൽവേ സ്റ്റേഷനിൽ.

ബെംഗളൂരു: നഗരത്തിലെ മലയാളികളോടുള്ള റെയിൽവേയുടെ അവഗണനക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. നാട്ടിലേക്ക് തിരക്കുണ്ടാകാവുന്ന ഓണം, ക്രിസ്തുമസ് ,പെരുന്നാൾ അവസരങ്ങളിൽ നിലവിലുള്ള സർവ്വീസുകൾ വെയിറ്റിംഗ് ലിസ്റ്റിലായാലും സ്പെഷൽ പ്രഖ്യാപിക്കാതെ മറ്റാരെയോ സഹായിക്കുക എന്നതാണ് റയിൽവേ ബെംഗളൂരു മലയാളികൾക്ക് കൊടുക്കുന്ന ഒരു പണി, എതെങ്കിലും സന്ദർഭത്തിൽ സ്പെഷൽ പ്രഖ്യാപിച്ചാൽ തന്നെ അത് ജനങ്ങൾക്ക് ഉപകാരപ്പെടാത്ത സമയ ക്രമീകരണം നടത്തുന്നതിൽ പലപ്പോഴും റയിൽവേ അനിതരസാധാരണമായ പ്രതിഭ പ്രകടിപ്പിക്കുന്നതായും നമ്മൾ കണ്ടിട്ടുണ്ട്, സ്പെഷൽ ട്രെയിൽ കുറഞ്ഞ ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയോ വാർത്ത ആളുകളിൽ എത്താതിരിക്കാൻ ശ്രിക്കുന്നതിൽ ബെംഗളൂരു റയിൽവേ അതോറിറ്റിയുടെ കഴിവിനെ…

Read More

കേരള സമാജം ദൂരവാണിനഗർ ബെംഗളൂരുവിലെ എഴുത്തുകാരെ ആദരിക്കുന്നു.

ബെംഗളൂരു :ദൂരവാണിനഗർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ നഗരത്തിലുള്ള എഴുത്തുകാരികളെ ആദരിക്കുന്നു. പരിപാടിയോടനുബന്ധിച്ച് സമാജത്തിന്റെ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരി മാധവിക്കുട്ടിയുടെ സമഗ്ര സംഭാവനയെ കുറിച്ച് ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദി സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ച എഴുത്തുകാരിയും അദ്ധ്യാപികയുമായ രേഖ പി മേനോൻ മുഖ്യപ്രഭാഷണം നാത്തും. നവംബർ 19 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക്  കൃഷ്ണരാജപുര റയിൽവേ സ്റ്റേഷന്റെ പിൻ വശത്തുള്ള ജൂബിലി സ്കൂളിലാണ് പരിപാടി.

Read More

മോഹൻലാലിന് ആന്ധ്ര സംസ്ഥാന അവാർഡ്.

മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് ആന്ധ്ര സർക്കാരിൻ്റെ സംസ്ഥാന സിനിമ അവാർഡിൽ പുരസ്‌കാര നിറവ്. ‘ജനതാ ഗാരേജ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്.ഇത് ആദ്യമായാണ് ഒരു മലയാള സിനിമാ നടന് ആന്ധ്ര പ്രദേശ് സർക്കാരിൻ്റെ സിനിമ വിഭാഗം പുരസ്‌കാരമായ നന്ദി പുരസ്‌കാരം ലഭിക്കുന്നത്. ജനതാ ഗാരേജിലെ അഭിനയത്തിന് ജൂനിയർ എൻ ടി ആർ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘ജനതാ ഗാരേജി’ൻ്റെ സംവിധായകനായ കൊരട്ടാല ശിവയ്ക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. മോഹൻലാലും ജൂനിയർ എൻ…

Read More

കടുവകൾക്ക് കൂടുതൽ യോജ്യം ദക്ഷിണേന്ത്യൻ വനങ്ങൾ

ബെംഗളൂരു ∙ ദേശീയമൃഗമായ കടുവകൾക്കു വസിക്കാൻ കൂടുതൽ അനുയോജ്യം ദക്ഷിണേന്ത്യയിലെ വനങ്ങളാണെന്നു പഠന റിപ്പോർട്ട്. ഉത്തരേന്ത്യൻ വനങ്ങളെ അപേക്ഷിച്ചു ദക്ഷിണേന്ത്യയിൽ കടുവകളുടെ എണ്ണം വർധിക്കുന്നതിനു പിന്നിൽ ഇവിടത്തെ അനുകൂല സാഹചര്യങ്ങളാണെന്നു നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസ് (എൻസിബിഎസ്) നടത്തിയ പഠനം പറയുന്നു. കാലാവസ്ഥയും പ്രത്യുൽപാദനത്തിനുള്ള അനുകൂല സാഹചര്യവുമാണു കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം കൂടാൻ സഹായിക്കുന്നതെന്ന് എൻസിബിഎസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഉമാ രാമകൃഷ്ണൻ പറഞ്ഞു. കർണാടകയ്ക്കു പുറമേ കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ഒഡീഷ എന്നിവിടങ്ങളിലെ 21 കടുവാ സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണു…

Read More
Click Here to Follow Us