ബെംഗളുരു: സമൂഹ നന്മ ലക്ഷ്യം വച്ച് നഗരത്തിലെ നിരാലംബർക്കും അശരണർക്കുമായി നില കൊള്ളുന്ന മലയാളി കൂട്ടായ്മയായ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളിൽ അഭയം പ്രാപിച്ചവർക്കായി പുതപ്പു വിതരണം സംഘടിപ്പിച്ചു. നവംബർ 18 ന് രാത്രി ടൗൺ ഹാളിനു മുന്നിൽ വച്ച് ട്രാഫിക്ക് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദലി, കലാസിപാളയ സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെസ്ലി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വ്യവസായികളും ഐ ടി മേഖലകളിൽ നിന്നുള്ളവരുമായി അൻപതോളം വരുന്ന യുവതീ യുവാക്കളുടെ പ്രാധിനിധ്യം ഏറെ ശ്രദ്ദേയമായിരുന്നു. വിവിധ വാഹനങ്ങളിലായി സഞ്ചരിച്ച്…
Read MoreYear: 2017
ക്ഷേത്ര നവീകരണ ഫണ്ടിലേക്ക് യാചകസംഭാവന നൽകിയത് രണ്ടരലക്ഷം രൂപ
മൈസൂരു: ക്ഷേത്ര നവീകരണ ഫണ്ടിലേക്ക് യാചക രണ്ടരലക്ഷം രൂപ സംഭാവന നൽകി. മൈസൂരു വൊണ്ടിക്കൊപ്പാൾ പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നിലെ യാചകയായ 85 വയസ്സുള്ള സീതാലക്ഷ്്മിയാണ് ഭിക്ഷയാചിച്ച് കിട്ടിയ പണം ക്ഷേത്രത്തിന് സംഭാവന നൽകിയത്. കുറെ വർഷങ്ങളായി ക്ഷേത്ര പരിസരത്ത് ഭിക്ഷ യാചിക്കുന്ന സീതാലക്ഷ്മി തന്റെ കൈവശമുള്ള പണം ആരെങ്കിലും കവർന്നെടുക്കുമെന്ന് തോന്നിയതോടെയാണ് ക്ഷേത്രത്തിനു നൽകാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. പണം നൽകിയതോടൊപ്പം രണ്ട് നിർദേശം കൂടി സീതാലക്ഷ്മി ക്ഷേത്രകമ്മിറ്റിക്ക് മുൻപാകെ വച്ചിട്ടുണ്ട്. എല്ലാ ഹനുമാൻ ജയന്തിക്കും ഭക്തർക്ക് പ്രസാദം നൽകണമെന്നും ബാക്കിയുള്ള തുക…
Read More“നോർത്തേൺ ലൈറ്റ്സ്” അഥവാ “അറോറ ബോറീയലിസ്”
നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ബോറീയലിസ്, ഈ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത കാഴ്ചകളിൽ ഒന്നാണ്. പ്രകൃതിയുടെ നാടകീയമായ ഈ മാന്ത്രികപ്രദർശനം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നു. ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത് ആർട്ടിക് പ്രദശത്തോ അന്റാർട്ടിക്ക പ്രദേശങ്ങളിലോ ആണ്. ഈ അത്ഭുതകരമായ സ്വാഭാവിക പ്രതിഭാസത്തിന് കാരണമെന്താണ്? ആകാശത്തു നൃത്തമാടുന്ന ഈ അറോറ വെളിച്ചം യഥാർത്ഥത്തിൽ ഭൂമിയിലെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സൂര്യനിൽ നിന്നുള്ള വൈദ്യുത കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ്. വടക്കു തെക്കു അർദ്ധഗോളങ്ങളുടെ കാന്തികധ്രുവങ്ങൾക്കു മുകളിലാണ് ഈ പ്രകാശത്തെ കൂടുതലായി കാണുന്നത്. പ്രകൃതിയുടെ ഏറ്റവും മനോഹര…
Read Moreറിയല്‍ എസ്റ്റേറ്റ് തട്ടിപ്പുവീരന്‍ “ഡ്രീംഇന്‍ഫ്ര” സച്ചിന്‍ നായിക്കിന്റെ 17 വസ്തുവകകള്‍ ലേലം ചെയ്യാന്‍ നടപടി തുടങ്ങി;ഡ്രീംസ് ജികെ/ഇൻഫ്രാ, ടിജിഎസ് കൺസ്ട്രക്‌ഷൻ, ഗൃഹകല്യാൺ തുടങ്ങിയ വ്യാജ കമ്പനികളുടെ പേരിൽ ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തത് ആയിരം കോടി രൂപ.
ബെംഗളൂരു : കുറഞ്ഞ വിലയിൽ ഫ്ലാറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ റിയൽ എസ്റ്റേറ്റ് ഉടമ സച്ചിൻ നായികിന്റെ 17 വസ്തുവകകൾ ഉടൻ ലേലം ചെയ്യും. കേസ് അന്വേഷിക്കുന്ന സിഐഡി ഉദ്യോഗസ്ഥർ ലേലം ചെയ്യേണ്ട വസ്തുവകകളുടെ വിശദാംശങ്ങൾ രണ്ടാഴ്ച മുൻപു റവന്യുവകുപ്പിനു സമർപ്പിച്ചിരുന്നു. ഇത് ഓൺലൈൻ വഴി ഉടൻ വിൽപനയ്ക്കു വയ്ക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന തുക തട്ടിപ്പിനിരയായവർക്കു വീതിച്ചു നൽകുമെന്നുമാണ് വിവരം. ഡ്രീംസ് ജികെ/ഇൻഫ്രാ, ടിജിഎസ് കൺസ്ട്രക്‌ഷൻ, ഗൃഹകല്യാൺ തുടങ്ങിയ വ്യാജ കമ്പനികളുടെ പേരിൽ ബെംഗളൂരുവിൽ അൻപതോളം അപാർട്മെന്റ് പദ്ധതികൾ പ്രഖ്യാപിച്ച് ആയിരം…
Read Moreസെല്‍ഫിഎടുത്ത വിദ്യാര്‍ത്ഥിയെ മന്ത്രി തല്ലി വീഴ്ത്തി;വിവാദത്തില്‍ പെട്ടത് കര്‍ണാടക വൈദ്യുതി മന്ത്രി ഡി കെ ശിവകുമാര്‍.
ബെല്‍ഗാം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തന്നെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മന്ത്രി തല്ലി. മന്ത്രി വിദ്യാര്‍ഥിയുടെ തല്ലി ഫോണ്‍ തട്ടിത്തെറിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍. കര്‍ണാടക ഊര്‍ജ മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് വിവാദ കുരുക്കില്‍പെട്ടിരിക്കുന്നത്. ബെല്‍ഗാം കോളേജില്‍ ബാലാവകാശ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ തന്റെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് നേരെ മന്ത്രി കൈയ്യോങ്ങുകയായിരുന്നു. വിദ്യാര്‍ഥിയുടെ കൈയ്യില്‍ മന്ത്രി വീശിയടിക്കുന്നതും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൊബൈല്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം വീഡിയോ താഴെ. https://www.youtube.com/watch?v=uJyAgNhH1MQ
Read Moreഇത് തന്നെയല്ലേ അടിയന്തിരാവസ്ഥ;മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും മുറിച്ചുമാറ്റുമെന്നു ബിഹാര്‍ ബിജെപി അധ്യക്ഷന്‍.
പാട്ന :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങളെ അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി. മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും മുറിച്ചുമാറ്റുമെന്നു ബിഹാര്‍ ബിജെപി അധ്യക്ഷനും ഉജിയര്‍പുര്‍ എംപിയുമായ നിത്യാനന്ദ് റായിയാണ് മുന്നറിയിപ്പ് നൽകിയത്. സാധാരണ ചുറ്റുപാടിൽനിന്നു പ്രധാനമന്ത്രിപദം വരെയെത്തിയ മോദിയുടെ ജീവിതം ഓർമിപ്പിച്ചായിരുന്നു നിത്യാനന്ദിന്റെ പ്രസംഗം. ‘ദരിദ്ര്യ കുടുംബത്തില്‍ നിന്നുയർന്നു വന്നയാളാണ് മോദി. അതിൽ നമ്മൾ അഭിമാനിക്കണം. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ അത് തല്ലിയൊടിക്കണം. വേണ്ടിവന്നാല്‍ മുറിച്ചു കളയണം.’– നിത്യാനന്ദ് പറഞ്ഞു.
Read Moreകർണാടക ആർ ടി സിയുടെ ക്രിസ്തുമസ് ബുക്കിംഗ് ആരംഭിച്ചു; മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് വിറ്റു തീരാൻ സാധ്യത;ഉടൻ ടിക്കറ്റ് ഉറപ്പിക്കുക.
ബെംഗളൂരു :കർണാടക ആർ ടി സി ബസുകളിൽ ക്രിസ്തുമസ് അവധിക്കുള്ള റിസർവേഷൻ ഇന്നാരംഭിച്ചു. യാത്രക്ക് 30 ദിവസം മുൻപ് വിൽപ്പന തുടങ്ങുന്ന ഭൂരിഭാഗം ദീർഘ ദൂര ബസുകളിലും ഇന്ന് റിസർവേഷൻ സജീവമാകും. ഡിസംബർ 21 ന് നാട്ടിലേക്കുള്ള ബസുകളിൽ ടിക്കറ്റുകൾ ഇന്ന് മുതൽ ബുക്ക് ചെയ്യാം. വലിയ തിരക്ക് പ്രതീക്ഷിക്കുന്ന ഡിസംബർ 22 ലെ ടിക്കറ്റ് നാളെ മുതൽ വിറ്റു തുടങ്ങും. കേരള ആർടിസിയേക്കാൾ 15 ദിവസം വൈകിയാണ് കർണാടക ആർ ടി സി യുടെ റിസർവേഷൻ ആരംഭിക്കുന്നത്. എന്നാൽ കേരള ആർടി സി…
Read Moreഅന്തരിച്ച മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കെഷിന്റെ പേരില്‍ മുതലെടുപ്പിന് നീക്കം;സഹോദരി അനുകൂലം;അമ്മ എതിര്‍ത്തു;കേസ് കോടതിയില്‍.
ബെംഗളൂരു∙ പുതിയ ടാബ്ലോയിഡിന് ഗൗരി ലങ്കേഷിന്റെ പേര് നൽകുന്നതു സംബന്ധിച്ച് കുടുംബാംഗങ്ങൾ രണ്ടു തട്ടിൽ. ഗൗരി ലങ്കേഷിന്റെ പേര് ഉപയോഗിക്കുന്നതിനെ സഹോദരി കവിതാ ലങ്കേഷ് പിന്തുണയ്ക്കുകയാണ്. എന്നാൽ, ഗൗരിയുടെ പേര് ഉപയോഗിക്കരുതെന്നാണ് അമ്മ ഇന്ദിരാ ലങ്കേഷിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് നൽകിയ അപേക്ഷയിൽ പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു. അമ്മ ഇന്ദിരയുടെ നടപടിയെ എതിർത്ത കവിത, ടാബ്ലോയിഡിനു വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൗരി ലങ്കേഷ് പത്രികെയിലെ ചന്ദ്രെഗൗഡയും മറ്റു ജീവനക്കാരും ചേർന്ന് ‘നാനു ഗൗരി’…
Read Moreഐശ്വര്യറായി ബച്ചന്റെയും മകൾ ആരാധ്യയുടെയും സ്നേഹപ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയ ദമ്പതികളാണ് മുൻലോകസുന്ദരിയായ ഐശ്വര്യ റായി ബച്ചനും നടനായ അഭിഷേക് ബച്ചനും. അവരുടെ ആറുവയസ്സുള്ള മകൾ ആരാധ്യക്ക് പിന്നാലെയാണ് ബോളിവുഡ് പാപ്പരാസികൾ സദാസമയവും. അതേ സമയം അവരുടെ സ്വകാര്യ ജീവിതം നില നിർത്താൻ തന്നെ ദമ്പതികൾ ശ്രമിക്കാറുണ്ട്, സാധാരണ പൊതുപരിപാടികളിൽ നിന്നെല്ലാം കുട്ടിയെ മാറ്റി നിർത്തുകയാണ് ദമ്പതികളുടെ പതിവ്. അതുകൊണ്ടുതന്നെ ഈയിടെ ഇറങ്ങിയ അമ്മയും മകളും തമ്മിലുളള സ്നേഹപ്രകടനത്തിന്റെ വീഡിയോ വൈറലാകുകയായിരുന്നു. രണ്ടു പേരും വെളുത്ത വസ്ത്രം ധരിച്ച് ഏതോ പരിപാടിയിൽ പങ്കെടുക്കുകയാണ് ,മകൾ അമ്മയോട് എന്തോ പറയുന്നുണ്ട്, പിന്നീട്…
Read Moreഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളീ താരോദയം
ഫുട്‌ബോളിൻ്റെ മക്കയായ് വഴ്ത്തുന്ന , കാൽപന്തുകളിയിലെ ആവേശവും ആരവങ്ങളും സിരകളിൽ തുളുമ്പി കേരളത്തിലെ ഫുട്‌ബോളിൻ്റെ ഹൃദയം എന്നറയപ്പെടുന്ന മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് ഒരു തരോദയം ……. തിരൂരിൻ്റെ മണ്ണിൽ കാൽപന്തുകളിയിലെ ആദ്യാക്ഷരങ്ങൾ കുറിച്ച് SAT ( Sports Academy Tirur) ൽ കളിച്ചു വളർന്ന ‘ ‘അബ്ദുൽ ഹക്കു’ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യുടെ സെൻട്രൽ ബാക്ക് പൊസിഷനിൽ കളത്തിൽ ഇറങ്ങിക്കഴിഞ്ഞു , ഡി എസ് കെ ശിവാജിയൻസ്…
Read More