സാങ്കേതികവിദ്യ തുണച്ചു; സബ്സിഡികളിൽ 65,000 കോടി ലാഭം: പ്രധാനമന്ത്രി

ന്യൂഡൽഹി∙ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും ഗുണങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാർ ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സർക്കാരിനു നേടാനായി. അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വിദിന സമ്മേളനത്തിൽ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ദ്രുതവേഗത്തിലുള്ള മാറ്റത്തെക്കുറിച്ചാണു പ്രസംഗത്തിൽ മോദി എടുത്തുപറഞ്ഞത്. വലിയ കംപ്യൂട്ടറുകളിൽ‌നിന്ന് കൈപ്പിടിയിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറി. രണ്ടു പതിറ്റാണ്ടിനിടെ സൈബർ സ്പേസിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ…

Read More

അങ്ങനെ “പൂച്ചക്ക് മണികെട്ടി”ചരിത്രമെഴുതി കര്‍ണാടക നിയമസഭ;സ്വകാര്യ ആശുപത്രികളുടെയും ഡോക്ടർമാരുടെയും പ്രതിഷേധങ്ങൾക്കിടെ കർണാടക പ്രൈവറ്റ് മെ‍ഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ഭേദഗതി ബിൽ നിയമസഭ പാസാക്കി;ചികിൽസയിൽ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കും;പിഴവു വരുത്തുന്ന ഡോക്ടർമാരുടെ റജിസ്ട്രേഷൻ റദ്ദാക്കും

ബെളഗാവി : സ്വകാര്യ ആശുപത്രികളുടെയും ഡോക്ടർമാരുടെയും പ്രതിഷേധങ്ങൾക്കിടെ കർണാടക പ്രൈവറ്റ് മെ‍ഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (കെപിഎംഇ) ഭേദഗതി ബിൽ നിയമസഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണു തിരുത്തലുകളോടെ സമർപ്പിച്ച ഭേദഗതി ബിൽ സഭ പാസാക്കിയത്. സ്വകാര്യ ആശുപത്രികൾ രോഗികൾക്കുമേൽ ചുമത്തുന്ന അമിത ഫീസും ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥകളും നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ടുള്ള ബിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.ആർ.രമേഷ്കുമാർ കഴിഞ്ഞ ദിവസമാണു സഭയുടെ മേശപ്പുറത്തുവച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നു ചില മാറ്റങ്ങളോടെയാണു ബിൽ അവതരിപ്പിച്ചത്. ചികിൽസയിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന…

Read More

കൗമാരത്തിലേക്ക് കാലെടുത്തു വക്കുന്ന കൊച്ചു മിടുക്കികളുടെ ശുചിത്വ ആവശ്യങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിക്കാന്‍ ബി എം എഫ്

ബെംഗളൂരു: നഗരത്തിലെ സാമൂഹിക സേവന രംഗത്ത് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സംഘടനയാണ് ബിഎംഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, ബാംഗ്ലൂർ മലയാളീ ഫ്രന്റ്സ് ചാരിറ്റബിൾ ട്രസ്റ്റ്. വലിയ കോലാഹലങ്ങളില്ലാതെ നഗരത്തിന്റെ പ്രാഥമിക ആവശ്യങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു കൈത്താങ്ങായി കടന്നു വരുന്ന ഒരു സംഘം യുവാക്കൾ ആണ് ഈ സംഘടനയുടെ ശക്തി. കഴിഞ്ഞ ആഴ്ച നടത്തിയ പുതപ്പ് വിതരണം രണ്ടാ വർഷവും കൂടുതൽ തെരുവിൽ ജീവിക്കുന്ന അശരണരായ ആളുകൾക്ക് ഉപകാരപ്രദമായി. അതിന് ശേഷം മറ്റൊരു വെല്ലുവിളിയാണ്  ബി എം എ എഫ് ഏറ്റെടുക്കുന്നത്, കൗമാരത്തിലേക്ക്…

Read More

മിത്ര അസോസിയേഷൻ മലയാള പഠന ക്ലാസ് നടത്തുന്നു.

ബെംഗളൂരു :ചന്ദാപുരയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി കുട്ടികളുടെ മാതൃഭാഷാ പഠനം ലക്ഷ്യം വച്ചുകൊണ്ട്, കേരള സർക്കാറിന്റെ മലയാളം മിഷൻ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് മിത്ര അസോസിയേഷൻ മലയാള പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷാ പഠനം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് ” മലയാളം മിഷൻ”. പഠന ക്ലാസിന് മുന്നോടിയായി വരുന്ന 26 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സൂര്യ സിറ്റി ക്രിസ്റ്റി കിഡ്സ് പ്ലേ സ്‌കൂളിൽ വച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുന്നുണ്ട്. കർണാടകയിലെ മലയാളം മിഷൻ കോർഡിനേറ്റർ…

Read More

രണ്ടാം പകുതിയിൽ ഗോൾമഴ, ഡൽഹിക്കു വിജയം

പൂനെ ബാലെവാടി സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡൽഹി ഡൈനാമോസ് എഫ് സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി ആദ്യ പകുതിയിൽ ഇരു ടീമുകളും തതുല്യ പ്രകടനം കാഴ്ചവെച്ചപ്പോൾ , ബ്രസീലിയൻ മാർസലീനോ കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ട് വിന്നർ ഇത്തവണ പൂനെയ്ക്കായ് കളം നിറഞ്ഞു കളിച്ചു , അറ്റാക്കിങ്ങും മികച്ച ക്രോസിലൂടെയും മാർസലീനോ , അൽഫാരോ കൂട്ടൂക്കെട്ട് നിരന്തരം ഡൽഹി ബോക്സിൽ ഇരച്ചുകയറി. രണ്ടാം പകുതിയുടെ തുടക്കത്തിലേ ലെഫ്റ്റ് വിങ്ങിൽ നിന്നും ചാങ്തെയുടെ മനോഹരമായി അളന്നു…

Read More

കേരള സമാജം പീനിയ സോൺ രണ്ടാമത്തെ ആംബുലൻസ് പുറത്തിറക്കി.

ബെംഗളൂരു: കേരള സമാജത്തിന്റെ സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ആംബുലന്‍സ് പുറത്തിറക്കി. കോണ്‍ഫിഡന്റ്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പുതിയ ആംബുലന്‍സ്പുറത്തിരക്കുന്നത് . ഇത് സംബന്ധിച്ച രേഖകള്‍ കോണ്‍ഫിഡന്റ്റ് ഗ്രൂപ്പിന്റെ സി എംഡി , ഡോ. സി ജെ റോയ് ചെയര്‍മാന്‍ ജെയ്ജോ ജോസഫിന് കൈമാറി . സ്ലോവാക്യന്‍ കോണ്‍സലാര്‍ ആയി നിയമിതനായ ഡോ. സി ജെ റോയ് യെ ചടങ്ങില്‍ ആദരിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, സോണ്‍ കണ്‍വീനര്‍ ഫിലിപ്സ് കെ ജോര്‍ജ്, സി…

Read More

“പാടാം നമുക്ക് പാടാം” എന്ന പേരിൽ ഗാനാലാപന പരിപാടി സംഘടിപ്പിച്ച് സർഗ്ഗധാര.

ബെംഗളൂരു : സർഗധാര സാംസ്കാരിക സമിതി ഗാനാലാപന പരിപാടി ‘പാടാം നമുക്ക് പാടാം’ സംഘടിപ്പിച്ചു. അബ്ബിഗരെ ഫിക്‌സോടെക്ക് ഹാളിൽ നടന്ന പാടാം നമുക്ക് പാടാം എന്ന മലയാള ഗാനപരിപാടി പ്രശസ്ത പിന്നണി ഗായകൻ രമേഷ് ചന്ദ്ര ഉൽഘാടനം ചെയ്തു. ബാംഗ്ലൂരിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു. വിഷ്ണുമംഗലം കുമാർ, കൃഷ്ണകുമാർ, ശാന്താ മേനോൻ, സുധാകരൻ രാമന്തളി, ശശീന്ദ്ര വർമ്മ, ഹരികുമാർ, അനിതാ പ്രേംകുമാർ, ഷാജി അക്കിത്തടം, ജോൺസൻ, സുഗതൻ എന്നിവർ പങ്കെടുത്തു. ബാംഗ്ലൂരിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു.

Read More

വരുന്നൂ,കെംപഗൗഡ വിമാനത്താവളത്തിലേക്ക് സബേർബൻ റെയിൽ

ബെംഗളൂരു ∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു സബേർബൻ റെയിൽ പദ്ധതി പ്രായോഗികമെന്നു സർവേ റിപ്പോർട്ട്. യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽനിന്നു യെലഹങ്ക വഴിയുള്ള 33 കിലോമീറ്റർ ദൂരമാണു സബേർബൻ പാതയ്ക്ക് അനുയോജ്യമെന്നു റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കോണമിക് സർവീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യശ്വന്ത്പുരയിൽനിന്നു ലൊട്ടേഗോലഹള്ളി-കോടിഗേഹള്ളി-യെലഹങ്ക-ബെതൽസുര-ദൊഡജാല വഴി ദേവനഹള്ളിയിലെത്തുന്നതാണു നിർദിഷ്ട റൂട്ട്. 30 മിനിറ്റുകൊണ്ടു വിമാനത്താവളത്തിലെത്താമെന്നതാണു മെച്ചം. വിമാനത്താവളത്തിലേക്കു മെട്രോ പാത നിർമിക്കുന്നതു സാമ്പത്തികമായി ലാഭകരമാവില്ല എന്നു ഡിഎംആർസി മുൻപ് നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Read More

കർണാടക ആർടിസിയുടെ ക്രിസ്മസ് റിസർവേഷനു മികച്ച പ്രതികരണം;തെക്കന്‍ കേരളത്തിലേക്ക് ഉള്ള ടിക്കെറ്റുകള്‍ എല്ലാം വിറ്റ് തീര്‍ന്നു.

ബെംഗളൂരു : കർണാടക ആർടിസിയുടെ ക്രിസ്മസ് റിസർവേഷനു മികച്ച പ്രതികരണം. ഡിസംബർ 21നു ബെംഗളൂരുവിൽനിന്നുള്ള സർവീസുകളിലെ നൂറുകണക്കിനു ടിക്കറ്റുകൾ റിസർവേഷൻ തുടങ്ങിയ ഇന്നലെ വിറ്റഴിഞ്ഞു. സേലം വഴിയുള്ള ചില ബസുകളിലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാട്ടിലേക്കു വൻതിരക്കുള്ള ഡിസംബർ 22നുള്ള സർവീസുകളിലെ ടിക്കറ്റ് വിൽപന ഇന്നാരംഭിച്ചു. കേരളത്തിലേക്കുള്ള ക്രിസ്മസ് സ്പെഷലുകളിൽ ചിലതും ഇതോടൊപ്പം പ്രഖ്യാപിക്കും. കേരള ആർടിസി, സ്വകാര്യ ഏജൻസികൾ എന്നിവയെ അപേക്ഷിച്ച് എസി സർവീസുകളിലെ കുറഞ്ഞ നിരക്കാണു കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ അതിവേഗം തീരാൻ കാരണം. തിരുവനന്തപുരം (1110 രൂപ), എറണാകുളം…

Read More

ഇന്ദിര കാന്റീനിനെ ബി.ബി.സി യിലെടുത്തു;വിശക്കുന്നവനു വേണ്ടിയുള്ള മികച്ച പദ്ധതിയെന്നു വിശേഷിപ്പിച്ചുകൊണ്ടാണ് പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ബെംഗളൂരു : സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇന്ദിരാ കന്റീൻ, ബിബിസി വാർത്തയിൽ ഇടം പിടിച്ചതോടെ രാജ്യാന്തര ശ്രദ്ധയിലേക്ക്. വിശക്കുന്നവനു വേണ്ടിയുള്ള മികച്ച പദ്ധതിയെന്നു വിശേഷിപ്പിച്ചുകൊണ്ടു ബിബിസി ന്യൂസ് പോർട്ടലിലാണ് പ്രത്യേക റിപ്പോർട്ട് വന്നത്. തുടർന്ന്, ‘വിശപ്പു മുക്ത കർണാടക’ എന്നതു തന്റെ വ്യക്തിപരമായ സമർപ്പണം കൂടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. പോഷകാഹാരക്കുറവും വിശപ്പും തുടച്ചു നീക്കാനുള്ള തന്റെ സർക്കാരിന്റെ ആദ്യദിനം മുതൽക്കുള്ള പ്രയത്നത്തിന്റെ ഭാഗം കൂടിയാണ് ഇന്ദിരാ കന്റീനെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ച ബിബിസി റിപ്പോർട്ട്, കെആർ മാർക്കറ്റിനു…

Read More
Click Here to Follow Us