രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര് എസ് എസ് ) ന്യൂനപക്ഷ- ദളിത് വിരുദ്ധ രാഷ്ട്രീയത്തിനെതിരെ കേരളത്തിൽ പിറവിയെടുത്ത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിന്നീട് ദക്ഷിണേന്ത്യ മുഴുവൻ ശക്തമാവുകയും ആർ എസ് എസ്സിന്റെ അതെ സായുധ രാഷ്ട്രീയം (കൊലപാതക വിദ്വേഷ രാഷ്ട്രീയം) സ്വീകരിക്കുകയും ചെയ്തു. ശ്രീ നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം ദേശീയതലത്തിൽ മുസ്ലിങ്ങൾ വേട്ടയാടപ്പെടുംബോൾ ഉത്തരേന്ത്യ അടക്കം ഭാരതത്തിലെ മുസ്ലിം സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ട് അതിവേഗതയിൽ വളരുകയാണ്. മലയാളികളാൽ തുടങ്ങപ്പെട്ട ഈ മുസ്ലിം തീവ്ര രാഷ്ട്രീയ പ്രസ്ഥാനം ആര്…
Read MoreDay: 26 December 2017
വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് ? വീണ്ടും നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തി ഇന്ത്യന്‍ സേന;പാകിസ്താന്റെ നാല് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു.
ന്യൂഡല്‍ഹി: പാക് ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന പ്രഖ്യാപനം നിറവേറ്റി ഇന്ത്യന്‍ സേന. ശക്തമായ തിരിച്ചടിയില്‍ നിയന്ത്രണരേഖ കടന്ന് സേന ആക്രമണം നടത്തി. നാലോളം സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്ത് അംഗങ്ങളുള്ള സൈനികസംഘമാണ് നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു സര്‍ജിക്കല്‍ സട്രൈക്കല്ലെന്നും കൃത്യമായി ചില പാക് പോസ്റ്റുകളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണം മാത്രമാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന്റെ…
Read Moreസ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ലെങ്കിലും യാത്രക്കാര്‍ക്ക് റെയില്‍വേയുടെ വക ചെറിയ ഒരാശ്വാസം;യശ്വന്ത്പുര–എറണാകുളം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നീട്ടി
ബെംഗളൂരു : ശബരിമല തീർഥാടകരുടെയും പുതുവർഷാവധിക്കു ശേഷം മടങ്ങുന്നവരുടെയും സൗകര്യാർഥം യശ്വന്ത്പുര–എറണാകുളം പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിനിന്റെ(06547-48) സർവീസ് ജനുവരി 16 വരെ ദീർഘിപ്പിച്ചു. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽനിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിനിന്റെ സർവീസ് ആദ്യം ജൂലൈ 25വരെയും പിന്നീട് ഓഗസ്റ്റ് 30 വരെയും പിന്നീട് സെപ്റ്റംബർ 26 വരെയും ഒടുവിൽ ഡിസംബർ 27 വരെയും നീട്ടിയിരുന്നു. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ(06547) പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45ന് എറണാകുളത്തുനിന്നുള്ള മടക്കട്രെയിൻ(06548) പിറ്റേന്നു പുലർച്ചെ…
Read Moreകെട്ടിട അവശിഷ്ടങ്ങൾ തടാകങ്ങളില്‍ തള്ളിയാൽ അഞ്ചുലക്ഷംവരെ പിഴ
ബെംഗളൂരു : കെട്ടിട നിർമാണ അവശിഷ്ടങ്ങൾ പൊതു സ്ഥലത്തു തള്ളുന്നവരിൽനിന്ന് അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) തയാറെടുക്കുന്നു. കെട്ടിടം പൊളിക്കുന്നതിന്റെയും നിർമിക്കുന്നതിന്റെയും ഭാഗമായുണ്ടാകുന്ന അവശിഷ്ടം തടാകങ്ങളിലും മഴവെള്ള കനാലുകളിലും തള്ളുന്നവരിൽ നിന്ന് അഞ്ചുലക്ഷം രൂപയും റോഡ് ഉൾപ്പെടെ മറ്റിടങ്ങളിൽ തള്ളുന്നവരിൽനിന്ന് ഒരുലക്ഷം രൂപയും പിഴ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. 27നു ചേരുന്ന കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുമെന്നു മേയർ സമ്പത്ത്രാജ് പറഞ്ഞു. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. കെട്ടിടം നിർമിക്കലും പൊളിക്കലും പതിവായ ബെംഗളൂരുവിൽനിന്നുള്ള…
Read Moreമോഷണം പോയ ബൈക്കുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ ബെംഗളൂരു സിറ്റി പൊലീസ് സംഘടിപ്പിച്ച ‘ബൈക്ക് പരേഡ്’ ശ്രദ്ധേയമായി.
ബെംഗളൂരു : മോഷണം പോയ ബൈക്കുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ ബെംഗളൂരു സിറ്റി പൊലീസ് സംഘടിപ്പിച്ച ‘ബൈക്ക് പരേഡ്’ ശ്രദ്ധേയമായി. ഈ വർഷം മോഷ്ടാക്കളിൽ നിന്നു പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ആയിരത്തിലധികം ബൈക്കുകളാണ് പൊലീസ് യെലഹങ്കയിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര ഗ്രൗണ്ടിൽ ഇന്നലെ നിരത്തിയത്. നഷ്ടപ്പെട്ട വാഹനം ഈ കൂട്ടത്തിലുണ്ടോ എന്നു പരിശോധിക്കാൻ നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളെത്തി. ഇവരിൽ ഇരുപതോളം പേർക്കു സ്വന്തം വാഹനം കണ്ടെത്താനുമായി. നഷ്ടപ്പെട്ട വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്താൻ ഇതാദ്യമായാണ് ബെംഗളൂരുവിൽ വാഹന പരേഡ് നടത്തുന്നത്. ഗിയർ ഉള്ളതും…
Read Moreപ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകും വിധം നിയമ നിർമാണം നടത്താൻ കർണാടക സർക്കാർ.
ബെംഗളൂരു : പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകും വിധം നിയമ നിർമാണം നടത്താൻ കർണാടക സർക്കാർ നീക്കം. ഇതു സംബന്ധിച്ച് മധ്യപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിന്റെ വിശദാംശങ്ങൾ സർക്കാർ ശേഖരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. കഴിഞ്ഞയാഴ്ച ദലിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയപുരയിലുണ്ടായ സംഭവം തീരദേശ ജില്ലകളിൽ വലിയ സംഘർഷങ്ങൾക്കു കാരണമായി. ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ മാനഭംഗത്തിനു വധശിക്ഷ ലഭിക്കും വിധമുള്ള നിയമം ഉണ്ടാകേണ്ടതുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 12…
Read Moreഈ വര്‍ഷം സ്ത്രീകള്‍ക്ക് ഭയമില്ലാതെ പുതുവര്ഷമാഘോഷിക്കാം;കഴിഞ്ഞ വര്‍ഷത്തെ നാണക്കേട് ഇനി ആവര്‍ത്തിക്കില്ല;സ്ത്രീ സുരക്ഷക്കായി പ്രത്യേക സംവിധാനങ്ങള്‍.
ബെംഗളൂരു: പുതുവർഷ രാവിൽ ആഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ബ്രിഗേഡ് റോഡിൽ ഇക്കുറി പൊലീസ് സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു പ്രത്യേക ബാരിക്കേഡ് ഏർപ്പെടുത്തിയേക്കും. കഴിഞ്ഞ വർഷം ആഘോഷങ്ങൾക്കിടെ എംജി റോഡിലും ബ്രിഗേഡ് റോഡിലും നടന്ന അതിക്രമങ്ങൾ വിദേശമാധ്യമങ്ങളിൽ പോലും വാർത്തയായിരുന്നു. പൊലീസിന്റെ വീഴ്ചകൾ ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന ജാഗ്രത ഉറപ്പാക്കാനുള്ള തീരുമാനം. ബാരിക്കേഡ് ഉൾപ്പെടെ വിവിധ സുരക്ഷാ നടപടികൾ ആലോചിച്ചുവരികയാണെന്നും അന്തിമ തീരുമാനം നാളെയോ 27നോ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ പറഞ്ഞു.
Read More