ബെംഗളൂരു ∙ ബൈബിളിനെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യാ കൃഷ്ണമൂർത്തി ഒരുക്കിയ മെഗാഷോ ‘എന്റെ രക്ഷകൻ’ ഇന്നുമുതൽ ബെംഗളൂരുവിൽ പ്രദർശിപ്പിക്കും. വൈറ്റ്ഫീൽഡ് റോഡിലെ സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ കൂറ്റൻ ഓഡിറ്റോറിയത്തിൽ മൂന്നു ദിവസങ്ങളിലായാണു പ്രദർശനം. ഇന്നു വൈകിട്ട് ഏഴിനു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബാംഗ്ലൂർ അതിരൂപതാ അധ്യക്ഷൻ ഡോ. ബർണാഡ് മൊറേസ്, മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ, ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും. തുടർന്നു…
Read MoreDay: 15 December 2017
ശ്രീനാരായണ സമിതി വൈവാഹിക സംഗമം
ബെംഗളൂരു ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ വൈവാഹിക സംഗമം ജനുവരി 26ന് അൾസൂരിലെ സമിതി ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നു ജനറൽ സെക്രട്ടറി കെ.സുധാകരൻ അറിയിച്ചു. ഫോൺ: 080 25548133, 9448276947.
Read Moreഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകം; ടാബ്ലോയ്ഡ് എഡിറ്റർ അറസ്റ്റിൽ
ബെംഗളൂരു : ഹായ് ബാംഗ്ലൂർ എഡിറ്റർ രവി ബെളഗെരെയ്ക്കു പിന്നാലെ, കൊലപാതക കേസിൽ മറ്റൊരു കന്നഡ ടാബ്ലോയിഡ് എഡിറ്റർ അറസ്റ്റിൽ. നവംബർ 15ന് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തുന്നതിന് സഹായമൊരുക്കിയെന്ന ആരോപണത്തിന്മേൽ ബാൻഡ്ബുക്ക് ടാബ്ലോയ്ഡ് എഡിറ്റർ വെങ്കടേഷിനെയാണ് മഹാലക്ഷ്മി ലേഒൗട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വെങ്കേടഷ് കുറ്റം നിഷേധിച്ചതായി പൊലീസ് പറഞ്ഞു.
Read Moreയാത്രക്കാരെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ ഡ്രൈവർക്ക് ആദരവുമായി കർണാടക ആർടിസി
ബെംഗളൂരു ∙ 60 യാത്രക്കാരുടെ ജീവൻ രക്ഷിച്ച കർണാടക ആർടിസി ഡ്രൈവർക്ക് ആദരം. ഗുണ്ടൽപേട്ട് ഡിപ്പോയിലെ ഡ്രൈവർ എം.ചിന്നസ്വാമിക്കാണ് കെഎസ്ആർടിസി സ്വർണമെഡൽ നൽകി ആദരിച്ചത്. നാലുമാസം മുൻപ് ചാമരാജ്നഗറിലെ ഗോപാലസ്വാമി ബേട്ടയിലാണ് അപകടമുണ്ടായത്. ചുരം ഇറങ്ങിവരുമ്പോൾ ബ്രേക്ക് തകരാറിലായ സാരിഗെ ബസ് ചുരത്തിന്റെ പാർശ്വഭിത്തിയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. കൃത്യസമയത്തു ഡ്രൈവറുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ബസ് കൊക്കയിലേക്കു പതിക്കുമായിരുന്നു. ബസിലുണ്ടായിരുന്ന 60 യാത്രക്കാരെയും പരുക്കേൽക്കാതെ പുറത്തെത്തിച്ചു. അപകടത്തെത്തുടർന്നു ഗോപാലസ്വാമി ചുരം റോഡിൽ വലിയബസുകൾക്കു പകരം കെഎസ്ആർടിസി മിനിബസുകളാണു സർവീസ് നടത്തുന്നത്.
Read Moreസജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറായി സോണിയ ഗാന്ധി;പകരം പ്രിയങ്ക ഗാന്ധി വന്നേക്കും.
ദില്ലി; രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച്ച മകന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടി ചുമതലകള്‍ ഔദ്യോഗികമായി കൈമാറി കൊണ്ട് സോണിയ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച വ്യക്തമായ സൂചന സോണിയ നല്‍കിയിട്ടുണ്ട്. അതേസമയം സോണിയയുടെ അഭാവത്തില്‍ ആരായിരിക്കും റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്ന ചര്‍ച്ചകള്‍ അണിയറിയില്‍ സജീവമായിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ…
Read Moreബെംഗളൂരു നഗരം സ്ത്രീകൾക്ക് സുരക്ഷിതമോ? മാനഭംഗങ്ങൾ തുടർക്കഥയാകുന്നു.
ബെംഗളുരു : നഗരത്തിൻ വീണ്ടും ഒരു സ്ത്രീ പീഡനം കൂടി നടന്നതായി പരാതി, നഗരത്തിലെ പ്രാന്തപ്രദേശമായ അനേക്കല്ലിലാണ് സംഭവം നടന്നത്, 26 വയസ്സായ സ്ത്രീയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ജോലി കഴിഞ്ഞു ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയും അടുത്തുള്ള പണി തീരാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു,അവിടെ വച്ച് മൂന്നുപേര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും മറ്റു മൂന്നുപേര്‍ ആ രണ്ഗം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് യുവതി വിശദീകരിക്കുന്നത്.യുവതിയെ കല്ലുകൊണ്ട് അടിച്ചു പരിക്കേല്പിച്ചിട്ടുമുണ്ട്. വാഹനത്തില്‍ കയറ്റിയ…
Read Moreമിക്കുവിന് ഇരട്ട ഗോൾ , ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച
പൂനെയിൽ ഇന്ന് പൂനെ സിറ്റിക്ക് നിർഭാഗ്യത്തിന്റെ രാത്രി. ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ പൂനെയ്ക്ക് തകർപ്പൻ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകൾ കണ്ടവർ ഒക്കെ ബെംഗളൂരു എഫ് സി ഈ മത്സരം ജയിക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ 55ആം മിനുട്ടിലെ ഒരു ചുവപ്പ് കാർഡ് പൂനെയുടെ എല്ലാ പ്രതീക്ഷയും തകർക്കുക ആയിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1 എന്ന വിജയമാണ് ബെംഗളൂരു ഇന്ന് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ആതിഥേയരെന്ന ആധിപത്യം ശരിക്ക് തെളിയിച്ച പൂനെ…
Read More