ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഇന്ദിര കാന്റീനുകള്‍ വൈകിയേക്കും.

ബെംഗളൂരു : ബെംഗളൂരുവിനു പുറത്തുള്ള ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന 246 ഇന്ദിരാ കന്റീനുകൾ ജനുവരിയിൽ പൂർത്തിയാകാനിടയില്ല. പകുതി കന്റീനുകളുടെ നിർമാണ പ്രവർത്തനങ്ങൾപോലും ഇനിയും ആരംഭിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടു ജനത്തിനു സമർപ്പിക്കാനിരുന്ന കന്റീനുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സിദ്ധരാമയ്യ സർക്കാരിനു കഴിയാതെവന്നേക്കും. നഗരവികസന വകുപ്പിനാണ് ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ കന്റീനുകൾ സ്ഥാപിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. പകുതിയിൽ താഴെ പ്രദേശങ്ങളിൽ മാത്രമാണു സ്ഥലമേറ്റെടുത്തു കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. 185 കോടി രൂപയാണ് കെട്ടിടനിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ സിദ്ധരാമയ്യ സർക്കാർ…

Read More

പ്രവാസി

പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്…. പ്രവാസികൾ… എണ്ണിയാൽ തീരാത്ത ലിസ്റ്റ് അത്രയും പ്രവാസികളുള്ള ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ടാവാം അവരുടെ ജീവിതത്തോട് വല്ലാത്തൊരു ബഹുമാനം ആണ്… കുഞ്ഞു നാളിൽ വല്യച്ചന്മാര് കൊടുത്തു വിടുന്ന ഗൾഫ് മിട്ടായികളുടെ എണ്ണം മാത്രം നോക്കി നടന്ന ബാല്യം ഒരിക്കലും അവർക്കു തരാൻ കഴിയാതെ പോവുന്ന സ്നേഹത്തിന്റെ കുഞ്ഞു മധുരം ആ ഓരോ മിട്ടായികളിലും ഉണ്ടെന്നു മനസ്സിലാക്കി തന്നിരുന്നില്ല…. പിന്തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം…. സ്നേഹവും പരിഗണനയും…

Read More

പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസ് സൈക്കിൾ റാലി ബെംഗളൂരുവിൽ നിന്നാരംഭിച്ചു.

ബെംഗളൂരു ∙ പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസ് സൈക്കിൾ റാലി ബെംഗളൂരുവിൽ നിന്നാരംഭിച്ചു. കർണാടക റിസർവ് പൊലീസ് എഡിജിപി ഭാസ്കർ റാവു റാലി ഫ്ലാഗ് ഓഫ് ചെയ്തു. റൈഡ് എ സൈക്കിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ 10–ാം വർഷം സംഘടിപ്പിക്കുന്ന റാലിയിൽ രാജ്യാന്തര സൈക്ലിങ് താരങ്ങളടക്കം 128 പേരാണ് പങ്കെടുക്കുന്നത്. എട്ട് പേർ വനിതകളാണ്. കർണാടക റിസർവ് പൊലീസിലെ അഞ്ച് പേരും യാത്രയിലുണ്ട്. മൈസൂരു, മടിക്കേരി, ബത്തേരി, ദേവർഷോലെ വഴി 1000 കിലോമീറ്റർ പിന്നിടുന്ന റാലി 16നു ഊട്ടിയിൽ സമാപിക്കും. പശ്ചിമഘട്ട സംരക്ഷണത്തിന്…

Read More

ഉപേന്ദ്രയുടെ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍.

ബെംഗളൂരു : കന്നഡ ചലച്ചിത്ര താരം ഉപേന്ദ്രയുടെ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു. പ്രഗ്‌ന്യാവന്ത ജനത പക്ഷ പാർട്ടിക്ക് പച്ചയും മഞ്ഞയും ചേർന്ന് ഓട്ടോറിക്ഷ ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ മൽസരിക്കുമെന്ന് ഉപേന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി ഹിറ്റ് സിനിമകളിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിലെത്തിയ ഉപേന്ദ്ര പാർട്ടി പ്രഖ്യാപന വേളയിലും കാക്കിവേഷമണിഞ്ഞാണ് ജനശ്രദ്ധ നേടിയത്. സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ തന്റെ പാർട്ടിയുടെ ചിഹ്നമായി അനുവദിച്ചതിൽ ഏറെ സന്തുഷ്ടനാണെന്ന് ഉപേന്ദ്ര പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും കാരണം മുഖ്യധാര…

Read More

കേരള സമാജം അൾസൂർ സോണിന് പുതിയ ഓഫിസ്

ബെംഗളൂരു‌ : കേരള സമാജം അൾസൂർ സോണിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം കോർപറേറ്റർ മഞ്ജുനാഥ് നിർവഹിച്ചു. ചെയർമാൻ ടി.വി.നാരായണൻ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, പി.വി.എൻ.ബാലകൃഷ്ണൻ, ഒ.വി.മനോജ് കുമാർ, ഷിജോ ഫ്രാൻസിസ്, ബഷീർ, പി.കെ.സുധീഷ്, രാജശേഖരൻ, ആർ.ജെ.നായർ, കെ.ദാമോദരൻ, സീന മനോജ് എന്നിവർ പങ്കെടുത്തു. സോണിന്റെ നേതൃത്വത്തിൽ ജനുവരി ഏഴിനു രക്തദാന ക്യാംപും മെഡിക്കൽ ക്യാംപും സംഘടിപ്പിക്കും.

Read More

പൂനെ സിറ്റിക്കും മുബൈ എഫ് സിക്കും വിജയം

കോപ്പലാശാനും ജംഷഡ്‌പൂരിനും ഐ.എസ്.എല്ലിലെ ആദ്യ തോൽവി. പൂനെയാണ് ജംഷഡ്‌പൂർ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ആദിൽ ഖാൻ നേടിയ ഗോളിലാണ് പൂനെ ജയിച്ചു കയറിയത്. അവസാന പത്ത് മിനിറ്റോളം പൂനെ പത്ത് പേരുമായി കളിച്ചാണ് മത്സരത്തിൽ ജയം നേടിയത്. ഇരു ടീമുകളും പൊരുതിയ ആദ്യ പകുതിയിൽ പൂനെ സിറ്റിയുടെ ആദിൽ ഖാൻ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ജംഷഡ്‌പൂർ പ്രതിരോധം പിഴവ് വരുത്തിയപ്പോൾ അതിൽ ഖാൻ ഗോൾ നേടുകയായിരുന്നു. ആദിൽ…

Read More
Click Here to Follow Us