നാട്ടുകാര്‍ ജീവന് വേണ്ടി മല്‍പിടുത്തം നടത്തുമ്പോള്‍ “വീണ” വായിച്ച് എംഎല്‍എ;ചുഴലിക്കാറ്റില്‍ പെട്ട് നാട്ടുകാര്‍ നട്ടം തിരിയുമ്പോള്‍,ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ്ങില്‍ മുഴുകിയ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം.

കൊല്ലം: ചുഴലിക്കാറ്റിന്റെ ദുരിതത്തിൽ മണ്ഡലത്തിലെ ജനങ്ങൾ കഴിയുമ്പോഴും ബഡായി ബംഗ്ലാവുമായി നടന്ന സി.പി.എം എംഎൽഎക്കെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവരുന്നിരുന്നു. കടുത്ത ആശങ്കയിൽ നിൽക്കുന്ന ജനങ്ങളുടെ വികാരം മനസിലാക്കാതെ അസ്ഥാനത്ത് കോമഡി പറഞ്ഞതാണ് എംഎൽഎക്ക് പുലിവാലായതെന്നാണ് പുറത്തുവരുന്ന സൂചന. എംഎൽഎ സ്ഥലത്തു വരാത്തതിന്റെ കടുത്ത രോഷത്തിലായിരുന്നു തീരജനത.

ഇന്നലെ വൈകുന്നേരത്തോടെയാണ് എംഎൽഎ മനസില്ലാ മനസ്സോടെ തീരദേശത്തേക്ക് എത്തിയത്. എത്തിയതാകട്ടെ അഞ്ച് മണിയോടെയും വ്യാഴാഴ്‌ച്ച ഉച്ച മുതൽ കടലിൽ കാണാതായ മൽസ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോൾ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. അപ്പോഴൊന്നും എംഎൽഎ ഉണ്ടായിരുന്നില്ല.

വൈകിട്ട് മന്ദം മന്ദം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പമാണ് മുകേഷ് എത്തിയത്. എംഎൽഎക്കെതിരെ രോഷ നിലനിൽക്കേ തന്നെ സ്ഥലകാലം നോക്കാതെ കോമഡി പറഞ്ഞതാണ് എംഎൽഎക്കെതിരായ പ്രതിഷേധം മൂർച്ഛിച്ചതും. പരാതി പറയാനായി എത്തിയ മത്സ്യത്തൊഴിലാളി സ്ത്രീകൾ അൽപ്പം പരിഭവത്തോടെ തന്നെ എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? എന്ന ചോദ്യവും ഉന്നയിച്ചു. ആശങ്കയോടെ നിൽക്കുന്ന ജനതയുടെ വികാരം മനസിലാകാതെ അപ്പോൾ കോമഡി രൂപത്തിലായിരുന്നു മുകേഷിന്റെ മറുപടി.

‘നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശ രൂപേണ പരിഹാസം കലർന്ന മറുപടി. ഇതോടെ സ്ത്രീയും മറ്റ് മത്സ്യത്തൊഴിലാളികളും അതിരോഷത്തോടെയാണ് പ്രതികരിച്ചത്. എംഎൽഎയെ തെറി വിളിച്ചു കൊണ്ട് തന്നെയായിരുന്നു ഇവരുടെ പ്രതികരണം. കാര്യം കൈവിട്ടു പോകുന്നു എന്നു തോന്നിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. മുകേഷിനൊപ്പം ഉണ്ടായിരുന്ന സി.പി.എം സംസ്ഥാന സമിതി അംഗം കെ.വരദരാജന് മുകേഷിനോട് തോമസുകുട്ടി വിട്ടോട… എന്നു പറയേണ്ടി വന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഷൂട്ടിങ് തിരക്ക് ഉള്ളതു കൊണ്ടാണ് എംഎൽഎക്ക് സ്വന്തം മണ്ഡലത്തിൽ എത്താൻ സാധിക്കാതെ പോയതെന്നാണ് വിമർശനം ഉയരുന്നത്. ഓഖിയെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിൽ കാര്യമായി വരുന്ന വേളയിലും മുകേഷ് സ്ഥലത്തെത്തിയിരുന്നില്ല. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ് കൊച്ചിയിൽ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ തിിരക്കിലായിരുന്നു മുകേഷ്. മണ്ഡലത്തിൽ മഴക്കെടുതി തുടങ്ങിയപ്പോഴും അദ്ദേഹം അവിടെയായിരുന്നു.

ഇതിനിടെ നടൻ അബി അന്തരിച്ച വാർത്ത അറിഞ്ഞ് ബഡായി ബംഗ്ലാവ് ടീം മുഴുവൻ അബിയുടെ വീട്ടിൽ എത്തിയിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു മുകേഷ് അടക്കമുള്ളവർ അബിയെ സന്ദർശിച്ചത്. അതിന് ശേഷം അദ്ദേഹം മണ്ഡലത്തിൽ എത്തിയതും. എംഎൽഎ സ്ഥലത്തെത്താൻ വൈകിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചതും പ്രതിഷേധിക്കാൻ രംഗത്തിറങ്ങിയതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us