തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കോപ്പലാശാനും സംഘവും. മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാകാതെ സമനിലയില്‍ പിരിയുകയായിരുന്നു ജംഷദ്പൂരും കൊല്‍ക്കത്തയും. ഇന്ന് ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ കളി കാണാനെത്തിയ 23891 ആരാധകരുടെ മുന്നില്‍ ടീം ഗോള്‍ നേടുവാന്‍ കഷ്ടപ്പെടുകയായിരുന്നു. എടുത്ത് പറയാനാകുന്ന നിമിഷങ്ങളൊന്നും തന്നെ മത്സരത്തില്‍ പിറന്നില്ല എന്നത് മത്സരത്തിന്റെ വിരസതയെ വെളിവാക്കുന്നതാണ്. സമീഗ് ഡ്യൂയറ്റി , ജെറി സഖ്യം പല തവണ ആക്രമണ മുന്നേറ്റത്തിനു ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിലും…
Read MoreDay: 1 December 2017
ഭീകരാക്രമണ ഭീഷണി;കെംപെഗൗഡ വിമാനത്താവളത്തിൽ അതീവ ജാഗ്രത
ബെംഗളൂരു: രണ്ടു ഭീകരർ എത്തുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്നു ബെംഗളൂരു വിമാനത്താവളത്തിൽ അതീവ ജാഗ്രത. ബെംഗളൂരു സിറ്റി പൊലീസിന്റെയും സിഐഎസ്എഫിന്റെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സജ്ജീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നു രണ്ടു ഭീകരർ ബെംഗളൂരു വഴി രാജ്യത്തേക്കു കടക്കുമെന്നറിയിച്ചു കോഴിക്കോട് വിമാനത്താവളം ഡയറക്ടർക്ക് അജ്ഞാത കത്തു ലഭിക്കുകയായിരുന്നു. ഇക്കാര്യം ബെംഗളൂരു വിമാനത്താവള അധികൃതരെയും സുരക്ഷാ ഏജൻസികളെയും അറിയിച്ചതിനെ തുടർന്നാണു നടപടി. ഇതൊരു വ്യാജ ഭീഷണിയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അതല്ലെങ്കിൽ ഇങ്ങനെയൊരു മുന്നറിയിപ്പിനെ തുടർന്നുള്ള പ്രതിരോധ നടപടികൾ നിരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാമെന്നും ബെംഗളൂരു പൊലീസ് വിശദീകരിച്ചു. കൊണ്ടോട്ടി…
Read Moreഅശോക് ഖേണിക്ക് പണികിട്ടിയെക്കും;നൈസ് എക്സ്പ്രസ് ഹൈവേ പദ്ധതി സർക്കാർ ഏറ്റെടുത്തേക്കുമെന്ന് മന്ത്രി
ബെംഗളൂരു:നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) എക്സ്പ്രസ് ഹൈവേ പദ്ധതി സർക്കാർ ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് നിയമമന്ത്രി ടി.ബി. ജയചന്ദ്ര. അഡ്വക്കറ്റ് ജനറലുമായും നൈസ് കേസുകൾ കൈകാര്യം ചെയ്യുന്ന നിയമ വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം 10 ദിവസത്തിനകം നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ഥലം ഏറ്റെടുത്തതിലെ ക്രമക്കേട് ഉൾപ്പെടെ ഒട്ടേറെ കേസുകൾ നേരിടുന്ന സാഹചര്യത്തിലാണിത്. ബെംഗളൂരു- മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) എന്നാണ് ഇരു നഗരങ്ങളെയും കൂട്ടിയിണക്കുന്ന എക്സ്പ്രസ് ഹൈവേ പദ്ധതി അറിയപ്പെടുന്നത്. ഇതു നടപ്പിലാക്കാനായി, നൈസ് ഒപ്പു വച്ച കരാറുമായി ബന്ധപ്പെട്ട…
Read Moreക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം തട്ടല്‍ തുടരുന്നു;മലയാളിയുടെ ക്രെഡിറ്റ് കാർഡിൽനിന്ന് പണം തട്ടിയെന്നു പരാതി
ബെംഗളൂരു ∙ മലയാളിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് 58,999 രൂപ കവർന്നതായി പരാതി. മഹാദേവപുരയിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശിയും ട്രാവൽ ഏജൻസി ഉടമയുമായ കെ. മോഹനന്റെ പണമാണ് കവർന്നത്. നവംബർ 12ന് ഉച്ചയ്ക്കു 2.30ന് ആണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് 30 മിനിറ്റിനുള്ളിൽ ആറു തവണയായി പണം കവർന്നത്. തുടർച്ചയായി എസ്എംഎസ് സന്ദേശം ലഭിച്ചതിനെ തുടർന്നു നോക്കിയപ്പോഴാണ് പണം പിൻവലിച്ചതായി മനസ്സിലായത്. ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്തപ്പോഴേക്കും ഇത്രയും പണം…
Read More‘ചോരപ്പൂക്കൾ ചൂടുന്ന മുറിവുകൾ’
“നിശ്വാസങ്ങളോരോന്നും നിന്റെ പിൻകഴുത്തിൽ പ്രണയത്തിന്റെ ചായം തേക്കുമ്പോൾ തോൽക്കയായിരുന്നില്ലേ നീ, ഉപാധികളില്ലാതെ? തോരാതെ പെയ്യുകയായിരുന്നില്ലേ അന്ന്? മഴകുറയുന്നതും കാത്താവാകയുടെ ചില്ലക്കുകീഴെ തൂവെണ്മക്കു കൊടിപിടിച്ചവനെ ചുവപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കിയതോർമ്മയുണ്ടോ? നനഞ്ഞു നനുത്ത രോമങ്ങളൊട്ടിയ പിൻകഴുത്തിൽ ദാക്ഷിണ്യമില്ലാതന്നെന്റെ പല്ലുകളാഴ്ന്നിരുന്നു, നിന്റെ ചോര എന്റെ ചുണ്ടിനെ ചുവപ്പിക്കും വരെ.. ചോരകണ്ടാൽ വല്ലാതാകുന്ന നീ എന്തിനാണു പെണ്ണേ ഓരോ തവണയും കാത്തിരുന്നു കാണുമ്പോൾ ചുംബിക്കുന്നതിനു പകരം മുറിവേൽപ്പിച്ചു രസിക്കുന്നത്? മറുപടിയെന്നോണം കൺകോണിൽ കുസൃതി ഒളിപ്പിച്ച് നിന്റെ കഴുത്തിൽ നിന്നു പല്ലുകളടർത്തിയെടുക്കുമുൻപൊരു ചോരചുംബനം തുന്നിചേർത്തിരുന്നു ഞാൻ.. മുറിവുണങ്ങാനല്ല ഉണങ്ങാതിരിക്കുവാൻ ! നിന്നിലെന്റ…
Read Moreഅപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു;പുകമഞ്ഞ് നിറഞ്ഞതോടെ നന്ദിഹിൽസിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ്.
ബെംഗളൂരു : പുകമഞ്ഞ് നിറഞ്ഞതോടെ നന്ദിഹിൽസിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ്. നേരം പുലരുമ്പോൾ വാഹനങ്ങളുടെ ദൂരക്കാഴ്ച മറഞ്ഞു നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദേവനഹള്ളി- നന്ദിഹിൽസ് റോഡിൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ദേവനഹള്ളി യെബ്റഹള്ളിക്ക് സമീപം ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് യുവാവ് മരിച്ചിരുന്നു. മഞ്ഞു കാരണം മുൻപിലെ കാഴ്ച വ്യക്തമാകാതെ ഡിവൈഡറിലിടിച്ചു മറിഞ്ഞ ബൈക്ക് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന ആന്ധ്ര സ്വദേശി മല്ലപ്പ (26) ആണ് മരിച്ചത്. ദേവനഹള്ളി ടോൾ ബൂത്തിന് സമീപം ബൈക്ക് നിയന്ത്രണം…
Read Moreനഗരത്തിൽ കവർച്ചയും മോഷണവും തുടർക്കഥയാകുന്നു;കമ്മനഹള്ളിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തെ ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചു;
ബെംഗളൂരു: നഗരത്തിൽ കവർച്ചയും മോഷണവും തുടർക്കഥയാകുന്നു. കമ്മനഹള്ളിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തെ ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചു. കണ്ണൂർ പാനൂർ കല്ലിക്കണ്ടി പട്ടാണ്ടത്തിൽ ഷമീമിന്റെ 16,000 രൂപയും നാല് എടിഎം കാർഡും ഡ്രൈവിങ് ലൈസൻസുമാണ് കവർന്നത്. വ്യാഴാഴ്ച വെളുപ്പിന് അഞ്ചിനു കമ്മനഹള്ളി മെയിൻ റോഡിൽ സൺറൈസ് സൂപ്പർമാർക്കറ്റിന് സമീപത്താണു സംഭവം. കണ്ണൂരിൽ നിന്നെത്തിയ 10 അംഗ കുടുംബം കലാശിപാളയത്ത് ബസിറങ്ങിയശേഷം രണ്ട് ഓട്ടോറിക്ഷകളിലായാണ് ഹൊറമാവിലെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ടത്. കമ്മനഹള്ളിയിലെത്തി വഴി ചോദിക്കാന്‍ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നംഗസംഘം ഷമീമിന്റെ ഭാര്യ സുൽഫത്തിന്റെ…
Read Moreനികുതി വെട്ടിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ 29 ഇടതു ആദായ നികുതി റൈഡ്;ഇപ്രാവശ്യം ലക്‌ഷ്യം ഡോക്ടര്‍മാര്‍.
ബെംഗളൂരു: പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കാമിനി റാവുവിന്റെ ശിവാനന്ദ സർക്കിളിലെ ആശുപത്രിയും വസതിയും ഉൾപ്പെടെ നഗരത്തിലെ 29 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഡോക്ടർമാരും വന്ധ്യതാ ക്ലിനിക്, ഡയഗ്നോസ്റ്റിക് കേന്ദ്രം, മെഡിക്കൽ ഉപകരണ വിൽപനശാല തുടങ്ങിയവയുടെ ഉടമകളുമടക്കം ഏഴോളം പേരുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. നഗരത്തിലെ ചില റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാരുടെ ഓഫിസുകളും റെയ്ഡ് ചെയ്തതായി വിവരമുണ്ട്. ഇന്നലെ രാവിലെ ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡിനു തുടക്കമിട്ടത്. കാമിനി റാവുവിന്റെ മകൻ സിദ്ധാർഥയെയും ചോദ്യം ചെയ്തു. നികുതി വെട്ടിപ്പ്…
Read Moreമജസ്റ്റിക് മേഖല മലയാളം മിഷൻ ഉത്ഘാടനം ചെയ്തു
ബെംഗളൂരു ∙ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ മജസ്റ്റിക് മേഖല രൂപീകരണ യോഗം കോഓർഡിനേറ്റർ ബിലു സി.നാരായണൻ ഉദ്ഘാടനം ചെയ്തു. എ.ജെ.ടോമി, ഷാഹിന എന്നിവർ നേതൃത്വം നൽകി. കൺവീനറായി അനീസിനെ തിരഞ്ഞെടുത്തു. ഫോൺ: 8277471968, 9035161130
Read Moreയാത്രക്കാരുടെ പ്രതിഷേധം;നമ്മ മെട്രോ ടോക്കണ്‍ നഷ്ട്ടപ്പെട്ടാല്‍ ഉള്ള പിഴ സംഖ്യ 200 രൂപയായി കുറച്ചു;മുന്‍പ് 50 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിരുന്നു.
ബെംഗളൂരു: നമ്മ മെട്രോയുടെ ടോക്കൺ ടിക്കറ്റ് നഷ്ടപ്പെട്ടാലുള്ള പിഴസംഖ്യ 500 രൂപയിൽ നിന്ന് 200 രൂപയായി കുറച്ചു. കഴിഞ്ഞ ആഴ്ച പിഴസംഖ്യ 50 രൂപയിൽ നിന്ന് ഒറ്റയടിക്ക് 500 രൂപയായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉയർത്തിയിരുന്നു. യാത്രക്കാരിൽ നിന്ന് ഏറെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്. ടോക്കൺ ടിക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്ന സാഹചര്യത്തിലാണ് പിഴസംഖ്യ ഉയർത്തിയതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. ഒരു മാസം ചുരുങ്ങിയത് 1500 ടോക്കൺ ടിക്കറ്റുകൾ കാണാതാകുന്നുവെന്നാണ് ബിഎംആർസിഎൽ പറയുന്നത്. മൈക്രോ ചിപ് അടങ്ങിയ…
Read More