നികുതി വെട്ടിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ 29 ഇടതു ആദായ നികുതി റൈഡ്;ഇപ്രാവശ്യം ലക്‌ഷ്യം ഡോക്ടര്‍മാര്‍.

ബെംഗളൂരു: പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കാമിനി റാവുവിന്റെ ശിവാനന്ദ സർക്കിളിലെ ആശുപത്രിയും വസതിയും ഉൾപ്പെടെ നഗരത്തിലെ 29 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഡോക്ടർമാരും വന്ധ്യതാ ക്ലിനിക്, ഡയഗ്നോസ്റ്റിക് കേന്ദ്രം, മെഡിക്കൽ ഉപകരണ വിൽപനശാല തുടങ്ങിയവയുടെ ഉടമകളുമടക്കം ഏഴോളം പേരുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. നഗരത്തിലെ ചില റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാരുടെ ഓഫിസുകളും റെയ്ഡ് ചെയ്തതായി വിവരമുണ്ട്.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

ഇന്നലെ രാവിലെ ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡിനു തുടക്കമിട്ടത്. കാമിനി റാവുവിന്റെ മകൻ സിദ്ധാർഥയെയും ചോദ്യം ചെയ്തു. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായുള്ള പരിശോധനയാണ് നടന്നതെന്ന് ആദായനികുതി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us