യാത്രക്കാരുടെ പ്രതിഷേധം;നമ്മ മെട്രോ ടോക്കണ്‍ നഷ്ട്ടപ്പെട്ടാല്‍ ഉള്ള പിഴ സംഖ്യ 200 രൂപയായി കുറച്ചു;മുന്‍പ് 50 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിരുന്നു.

ബെംഗളൂരു: നമ്മ മെട്രോയുടെ ടോക്കൺ ടിക്കറ്റ് നഷ്ടപ്പെട്ടാലുള്ള പിഴസംഖ്യ 500 രൂപയിൽ നിന്ന് 200 രൂപയായി കുറച്ചു. കഴിഞ്ഞ ആഴ്ച പിഴസംഖ്യ 50 രൂപയിൽ നിന്ന് ഒറ്റയടിക്ക് 500 രൂപയായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉയർത്തിയിരുന്നു. യാത്രക്കാരിൽ നിന്ന് ഏറെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.

ടോക്കൺ ടിക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്ന സാഹചര്യത്തിലാണ് പിഴസംഖ്യ ഉയർത്തിയതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. ഒരു മാസം ചുരുങ്ങിയത് 1500 ടോക്കൺ ടിക്കറ്റുകൾ കാണാതാകുന്നുവെന്നാണ് ബിഎംആർസിഎൽ പറയുന്നത്. മൈക്രോ ചിപ് അടങ്ങിയ ടോക്കൺ നിർമാണത്തിന് ഒരെണ്ണത്തിന് 35 രൂപ ചെലവു വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us