ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് നാല് മരണം, അടുത്ത 12 മണിക്കൂര്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും കനത്തനാശം വിതക്കുന്നു. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ നാലുപേര്‍ മരിച്ചു. കന്യാകുമാരിയിലും നാലുപേര്‍ മരിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് വീശുമെന്നതിനാൽ ജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. ഓഖി കലിയുടെ ഭീതിയിലാണ് കേരളവും തമിഴ്നാടും. ആഞ്ഞുവീശിയ ചുഴലിക്കാറ്റ് ഇതുവരെ വിതച്ചത് കനത്ത നാശനഷ്ടം. കന്യാകുമാരിയിലും നാഗര്‍കോവിലിലും കേരളത്തിലെ വിവധ പ്രദേശങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി. വീടുകള്‍ നശിച്ചു. കൊട്ടാരക്കര കുളത്തൂപ്പുഴയ്ക്ക് സമീപം തുവക്കാട് ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ…

Read More

ഡേവിഡ് ജെയിംസ്

“സർ, പുറത്തൊരാൾ കാണാൻ വെയ്റ്റ് ചെയ്യുന്നു” “വാട്ട് മീര …..യൂ നൊ ആം ഡേം ബ്യുസി ഓൺ വീക്കെൻ്റ്ഡ്സ് …. അപ്പോയിൻ്റ്മെൻ്റെടുത്ത് പിന്നീട് വരാൻ പറയൂ”….. “സർ, ബട്ട് ഹീ ഈസ് വെയിറ്റിങ് സൊ ലോങ്….ആൻഡ് ഹീ ഈസ് എ മല്ലൂ ടൂ” ……. പേർസണൽ അസിസ്റ്റന്റ് മീര വീണ്ടും നിർബന്ധിക്കുന്നു …. “ഓക്കെ കാൾ ഹിം” ശബ്ദത്തിനിച്ചിരി ബലം കൊടുത്തു തൻ്റെ ഓഫീസ് റൂമിലിരുന്ന് ഡേവിഡ് ജയിംസ് മീരയോടായ് പറഞ്ഞു. കുറച്ചു പ്രായം ചെന്ന മനുഷ്യൻ തലമുടികളിൽ നര ബാധിച്ചു തുടങ്ങി ,…

Read More

ബിഎംടിസി ബസിൽ സ്ത്രീകള്‍ക്കായി പിങ്ക് സീറ്റ്

ബെംഗളൂരു∙ ബിഎംടിസി ബസുകളിൽ സ്ത്രീകൾക്കായുള്ള സീറ്റുകൾക്ക് പിങ്ക് നിറം നൽകും. സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പുരുഷൻമാർ യാത്ര ചെയ്യുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. കർണാടക ആർടിസി, എൻഡബ്ല്യുആർടിസി, എൻഇകെആർടിസി ബസുകളിലും അധികം വൈകാതെ പിങ്ക് സീറ്റുകൾ ആരംഭിക്കും. സ്ത്രീ തൊഴിലാളികൾക്കായി ബെംഗളൂരു നഗരത്തിൽ ആരംഭിക്കുന്ന ഇന്ദിരാ സാരിഗെ ബസുകൾ പുതുവർഷത്തിൽ നിരത്തിലിറങ്ങും. വസ്ത്രനിർമാണ യൂണിറ്റുകളിലെ സ്ത്രീതൊഴിലാളികൾക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇത് ഏറെ ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Read More

നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read More
Click Here to Follow Us