ബെംഗളൂരു∙ ബാംഗ്ലൂർ ബൈസിക്കിൾ ചാംപ്യൻഷിപ് നാളെ നന്ദിഹിൽസിൽ നടക്കും. രാവിലെ ആറിന് ആരംഭിക്കും. മൂന്നു വിഭാഗങ്ങളിലായാണു മൽസരം നടക്കുന്നത്. ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയിലെ ദേവനഹള്ളിയിൽ നിന്നാണു മൽസരം ആരംഭിക്കുന്നത്. സാഹസിക ടൂറിസം പ്രചാരണ പരിപാടിയുടെ ഭാഗമായാണു സൈക്കിൾ ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്
ബാംഗ്ലൂർ ബൈസിക്കിൾ ചാംപ്യൻഷിപ് നാളെ
