വിക്കറ്റ് 3; തോമസ് ചാണ്ടി രാജിവച്ചു.

തിരുവനന്തപുരം ∙ കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഇടതുമുന്നണിയിലെ പൊട്ടിത്തെറിയെത്തുടർന്ന്, ഗത്യന്തരമില്ലാതെയാണു ചാണ്ടിയുടെ രാജി. മന്ത്രിസ്ഥാനം സംരക്ഷിക്കാൻ അവസാനനിമിഷം വരെ സമ്മർദ്ദം ചെലുത്തിയ എൻസിപിക്കും രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലാതായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എൻസിപി ദേശീയ നേത‍ൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയൻ സർക്കാരിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി. രാജിക്കത്ത് ഗവർണർക്ക് അയച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഏറെ…

Read More

ബെംഗളൂരു മലയാളികളോടുള്ള റെയിൽവേയുടെ വിവേചനത്തിനെതിരെ ധർണ അടുത്ത ശനിയാഴ്ച സിറ്റി റെയിൽവേ സ്റ്റേഷനിൽ.

ബെംഗളൂരു: നഗരത്തിലെ മലയാളികളോടുള്ള റെയിൽവേയുടെ അവഗണനക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. നാട്ടിലേക്ക് തിരക്കുണ്ടാകാവുന്ന ഓണം, ക്രിസ്തുമസ് ,പെരുന്നാൾ അവസരങ്ങളിൽ നിലവിലുള്ള സർവ്വീസുകൾ വെയിറ്റിംഗ് ലിസ്റ്റിലായാലും സ്പെഷൽ പ്രഖ്യാപിക്കാതെ മറ്റാരെയോ സഹായിക്കുക എന്നതാണ് റയിൽവേ ബെംഗളൂരു മലയാളികൾക്ക് കൊടുക്കുന്ന ഒരു പണി, എതെങ്കിലും സന്ദർഭത്തിൽ സ്പെഷൽ പ്രഖ്യാപിച്ചാൽ തന്നെ അത് ജനങ്ങൾക്ക് ഉപകാരപ്പെടാത്ത സമയ ക്രമീകരണം നടത്തുന്നതിൽ പലപ്പോഴും റയിൽവേ അനിതരസാധാരണമായ പ്രതിഭ പ്രകടിപ്പിക്കുന്നതായും നമ്മൾ കണ്ടിട്ടുണ്ട്, സ്പെഷൽ ട്രെയിൽ കുറഞ്ഞ ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയോ വാർത്ത ആളുകളിൽ എത്താതിരിക്കാൻ ശ്രിക്കുന്നതിൽ ബെംഗളൂരു റയിൽവേ അതോറിറ്റിയുടെ കഴിവിനെ…

Read More

കേരള സമാജം ദൂരവാണിനഗർ ബെംഗളൂരുവിലെ എഴുത്തുകാരെ ആദരിക്കുന്നു.

ബെംഗളൂരു :ദൂരവാണിനഗർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ നഗരത്തിലുള്ള എഴുത്തുകാരികളെ ആദരിക്കുന്നു. പരിപാടിയോടനുബന്ധിച്ച് സമാജത്തിന്റെ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരി മാധവിക്കുട്ടിയുടെ സമഗ്ര സംഭാവനയെ കുറിച്ച് ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദി സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ച എഴുത്തുകാരിയും അദ്ധ്യാപികയുമായ രേഖ പി മേനോൻ മുഖ്യപ്രഭാഷണം നാത്തും. നവംബർ 19 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക്  കൃഷ്ണരാജപുര റയിൽവേ സ്റ്റേഷന്റെ പിൻ വശത്തുള്ള ജൂബിലി സ്കൂളിലാണ് പരിപാടി.

Read More
Click Here to Follow Us