ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ ന്യായവില ഷോപ്പുകളിൽനിന്നു സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ഒട്ടേറെ പരാതിയാണു ലഭിച്ചത്. ഇതെ തുടർന്നാണ് ആധാർ വേണമെന്ന നിർബന്ധം പാടില്ലെന്നു കടകൾക്കു നിർദേശം നൽകിയത്. അന്നഭാഗ്യ പദ്ധതിയിൽപ്പെടുത്തി വടക്കൻ കർണാടകയിലെ 13 ജില്ലകളിൽ അടുത്തമാസം മുതൽ അഞ്ചുകിലോ അരിക്കു പുറമേ സബ്സിഡി നിരക്കിൽ രണ്ടുകിലോ ഗോതമ്പും വിതരണം ചെയ്യുമെന്നു മന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യം വേണമെന്നു ബിപിഎൽ കാർഡുടമകൾ ആവശ്യപ്പെടുന്നതായി നോർത്ത് കർണാടക ജില്ലകളിലെ കലക്ടർമാർ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണിത്. ആവശ്യക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആറുമാസം മുൻപു ഗോതമ്പുവിതരണം നിർത്തിയിരുന്നു.