കരട് വോട്ടർപട്ടികയുടെ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. നവംബർ 30 വരെ പേരു ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരമുണ്ടായിരിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.എം.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. നഗരപരിധിയിൽ മാത്രം 70,000 കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് വഴിയും എൻറോൾ ചെയ്യാനുള്ള സൗകര്യമുണ്ട്. നിലവിൽ ബിബിഎംപി പരിധിയിൽ മാത്രം 1.27 കോടി പേർക്കാണു വോട്ടവകാശമുള്ളത്. ഇതിൽ 66.37 ലക്ഷം പുരുഷവോട്ടർമാരും 61.08 ലക്ഷം വനിതാവോട്ടർമാരുമാണുള്ളത്. വെബ്സൈറ്റ്: www.ceokarnataka.kar.nic.in