ബെംഗളൂരു∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്ക് താൽക്കാലികമായി അടച്ചു. സഫാരി പാർക്കിലേക്കും മൃഗശാലയിലേക്കും സഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചതായി പാർക്ക് എക്സിക്യുട്ടീവ് ഡയറക്ടർ സന്തോഷ്കുമാർ അറിയിച്ചു. സഫാരി പാർക്കിൽ വെള്ളം കയറിയതോടെ മൃഗങ്ങളെയെല്ലാം കൂട്ടിനുള്ളിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. പാർക്കിനുള്ളിലെ റോഡുകളും തകർന്നു.
Read MoreDay: 16 October 2017
റോയൽ സ്ട്രോക്ക്സ് ചിത്രപ്രദർശനം ഇന്ന്
ബെംഗളൂരു∙ ചുമർചിത്രങ്ങളുടെയും ജീവിത യാഥാർഥ്യങ്ങളുടെയും വിവിധ വേഷപ്പകർച്ചയുമായുള്ള റോയൽ സ്ട്രോക്ക്സ് ചിത്രപ്രദർശനം ഇന്ന് ചിത്രകലാപരിഷത്ത് ആർട് ഗാലറിയിൽ ആരംഭിക്കും. മലയാളികളായ നിബിൻരാജും അംബിക ജി.നായരും ചേർന്നൊരുക്കുന്ന പ്രദർശനം 22നു സമാപിക്കും. ഉദ്ഘാടനം രാവിലെ 11.30നു ചിത്രകാരൻ പി.വി.ഭാസ്കരൻ ആചാരി നിർവഹിക്കും.
Read Moreഅള്‍സൂര്‍ ഗുരുമന്ദിരത്തില്‍ ഭാഗവത പാരായണം
ബെംഗളൂരു ∙ ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ഭാഗവത പാരായണം നടത്തി. ടി.കെ.മോഹൻ, യശോദ വിജയൻ എന്നിവർ നേതൃത്വം നൽകി. അന്നദാനത്തോടെ സമാപിച്ചു.
Read Moreഈജിപുരയില്‍ കെട്ടിടം തകര്‍ന്നുവീണ് 6 പേര്‍ മരിച്ചു.
ബംഗളൂരു: രണ്ട്‌നില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണത്. ബംഗളൂരുവിലെ എജിപുരയില്‍ ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുകള്‍നിലയില്‍ താമസിച്ചിരുന്ന കലാവതി(68) രവിചന്ദ്രന്‍(30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ കുടുംബത്തിലെ രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപെട്ടു. താഴത്തെ നിലയില്‍ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അപകടസ്ഥലം സന്ദര്‍ശിച്ച കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്ന് നഗരവികസന മന്ത്രി കെ.ജെ.ജോര്‍ജ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക്…
Read Moreനഗരത്തില്‍ മഴക്കെടുതികള്‍ തുടരുന്നു;ഇന്നലെ മാത്രം കാണാതായത് നാലുപേരെ.
ബെംഗളൂരു ∙ സംസ്ഥാനത്തെ മഴക്കെടുതികളിൽ ഇന്നലെ മാത്രം നാലു മരണം. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. വെള്ളിയാഴ്ച രാത്രി ലെഗ്ഗരെയിൽ ഒഴുക്കിൽപെട്ട പുഷ്പയുടെ (22) മൃതദേഹം കുംബൽഗോഡിൽനിന്നു കണ്ടെടുത്തു. ഒപ്പം കാണാതായ അമ്മ മീനാക്ഷിക്കായി (നിങ്കവ്വ-67) തിരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) തിരച്ചിലിലാണു പുഷ്പയുടെ മൃതദേഹം കണ്ടെടുത്തത്. മീനാക്ഷിക്കായി എൻഡിആർഎഫിനൊപ്പം അഗ്നിശമനസേനയും ബിബിഎംപി ജീവനക്കാരും സിവിൽ ഡിഫൻസും ഉൾപ്പെടെ 184 പേരടങ്ങുന്ന സംഘം തിരച്ചിൽ തുടരുകയാണെന്ന് ദൗത്യത്തിനു നേതൃത്വം നൽകുന്ന സംസ്ഥാന എമർജൻസി കോ-ഓർഡിനേറ്റർ കെ.കെ.പ്രദീപ് പറഞ്ഞു. ബൈരമംഗല, കുംബൽഗോഡ് എന്നിവിടങ്ങളിലാണു മീനാക്ഷിക്കായി…
Read Moreദീപാവലി യാത്ര;കേരള ആര്‍ ടി സി 6 അധിക സര്‍വീസ് കൂടി പ്രഖ്യാപിച്ചു;ആകെ 11 സ്പെഷ്യല്‍ സര്‍വിസുകള്‍.
ബെംഗളൂരു : ദീപാവലി തിരക്കിനെ തുടർന്നു കേരള ആർടിസി ബെംഗളൂരുവിൽനിന്നു നാളെ ആറ് സ്പെഷൽ ബസുകൾകൂടി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച അഞ്ചു ബസുകളടക്കം നാളെ 11 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. ആറു ബസുകളിലേക്കുള്ള ഓൺലൈൻ റിസർവേഷൻ ഇന്നാരംഭിക്കും. കോഴിക്കോട്- മൂന്ന്, കണ്ണൂർ- ഒന്ന്, തലശേരി- ഒന്ന്, ബത്തേരി- ഒന്ന് സർവീസുകളാണ് അധികമായി പ്രഖ്യാപിച്ചത്. തിരികെ കേരളത്തിൽനിന്ന് 18നും 22നും സ്പെഷൽ ബസുകൾ സർവീസ് നടത്തും. തെക്കൻ കേരളത്തിലേക്കു പതിവു ബസുകളിലെ ടിക്കറ്റുകൾ ഏറെയും വിറ്റഴിഞ്ഞിട്ടുണ്ട്. മലബാർ മേഖലയിലേക്കുള്ള ബസുകളിൽ മാത്രമാണ് ടിക്കറ്റുകൾ…
Read Moreഗോള്‍ഡന്‍ ചാരിയറ്റിന്റെ നിരക്ക് വീണ്ടും താഴ്ത്തി;13,200 രൂപ മുതലാണു പുതിയ നിരക്ക്
ബെംഗളൂരു∙ കർണാടക ടൂറിസം വികസന കോർപറേഷന്റെ (കെഎസ്ടിഡിസി) നിയന്ത്രണത്തിലുള്ള ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ ദീപാവലി സ്പെഷൽ നിരക്കിളവുകൾ പ്രഖ്യാപിച്ചു. പ്രൈഡ് ഓഫ് സൗത്ത് പാക്കേജിൽ 40 ശതമാനം ഇളവാണ് ഒക്ടോബർ 16 മുതൽ ബുക്ക് ചെയ്യുന്നവർക്കു ലഭിക്കുക. ഒരാൾക്കു മൂന്നു മുതൽ ഏഴു വരെ ദിവസത്തെ യാത്രയ്ക്കു 13,200 രൂപ മുതലാണു നിരക്ക് ആരംഭിക്കുന്നത്. 44 ക്യാബിനുള്ള ട്രെയിനിൽ 88 പേർക്കു യാത്ര ചെയ്യാം. ബെംഗളൂരു, കബനി, ശ്രീരംഗപട്ടണ, മൈസൂരു, ഹാസൻ, ശ്രാവണബെലഗോള, ബേലൂർ, ഹലേബീഡു, ഹംപി, പട്ടാഡാക്കൽ, ബാദാമി, ഗോവ, എന്നിവയാണു…
Read More