ദീപാവലി യാത്ര;കേരള ആര്‍ ടി സി 6 അധിക സര്‍വീസ് കൂടി പ്രഖ്യാപിച്ചു;ആകെ 11 സ്പെഷ്യല്‍ സര്‍വിസുകള്‍.

ബെംഗളൂരു : ദീപാവലി തിരക്കിനെ തുടർന്നു കേരള ആർടിസി ബെംഗളൂരുവിൽനിന്നു നാളെ ആറ് സ്പെഷൽ ബസുകൾകൂടി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച അഞ്ചു ബസുകളടക്കം നാളെ 11 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. ആറു ബസുകളിലേക്കുള്ള ഓൺലൈൻ റിസർവേഷൻ ഇന്നാരംഭിക്കും.

കോഴിക്കോട്- മൂന്ന്, കണ്ണൂർ- ഒന്ന്, തലശേരി- ഒന്ന്, ബത്തേരി- ഒന്ന് സർവീസുകളാണ് അധികമായി പ്രഖ്യാപിച്ചത്. തിരികെ കേരളത്തിൽനിന്ന് 18നും 22നും സ്പെഷൽ ബസുകൾ സർവീസ് നടത്തും. തെക്കൻ കേരളത്തിലേക്കു പതിവു ബസുകളിലെ ടിക്കറ്റുകൾ ഏറെയും വിറ്റഴിഞ്ഞിട്ടുണ്ട്. മലബാർ മേഖലയിലേക്കുള്ള ബസുകളിൽ മാത്രമാണ് ടിക്കറ്റുകൾ ബാക്കിയുള്ളത്. കർണാടക ആർടിസി നാളെ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കു പത്തു സ്പെഷൽ ബസുകളാണ് സർവീസ് നടത്തുന്നത്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

എറണാകുളം- മൂന്ന്, കോഴിക്കോട്- രണ്ട്, കണ്ണൂർ- ഒന്ന്, കോട്ടയം- രണ്ട്, തൃശൂർ- രണ്ട് എന്നിവിടങ്ങളിലേക്കാണ് കർണാടക സ്പെഷൽ സർവീസുകൾ നടത്തുന്നത്. കൂടാതെ വിവിധ നഗരങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കുമായി കർണാടക ആർടിസി ഇന്നും നാളെയുമായി 1500 സ്പെഷൽ ബസ് സർവീസുകൾ നടത്തുന്നുണ്ട്.

∙ കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്ന് നാളത്തെ സ്പെഷൽ ബസുകൾ കോഴിക്കോട് എക്സ്പ്രസ് (മൈസൂരു, കുട്ട, മാനന്തവാടി വഴി)- രാത്രി 7.30,

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

10, 10.15 തലശ്ശേരി ഡീലക്സ് (മൈസൂരു, വിരാജ്പേട്ട്, ഇരിട്ടി)-

രാത്രി 10.20 കണ്ണൂർ സൂപ്പർഫാസ്റ്റ് (മൈസൂരു, വിരാജ്പേട്ട്, ഇരിട്ടി)-

10.45 ബത്തേരി സൂപ്പർഫാസ്റ്റ് (മൈസൂരു, ഗുണ്ടൽപേട്ട്)- 11.55

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts