വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ രൂപ രേഖ തയ്യാറായി;പ്രതീക്ഷിക്കുന്ന ചെലവു 4000കോടി രൂപ.

ബെംഗളൂരു ∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) മുഖ്യമന്ത്രിക്കു സമർപ്പിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര പാതയ്ക്ക് അനുബന്ധമായാണ് എയർപോർട്ട് പാത.

ഗോട്ടിഗെരെയിൽ തുടങ്ങുന്ന 29 കിലോമീറ്റർ മെട്രോ പാതയ്ക്ക് 5900 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. വിമാനത്താവളത്തിന് ഉള്ളിലെ രണ്ടു സ്റ്റേഷനുകൾ ഉൾപ്പെടെ ആറു സ്റ്റേഷനുകൾ ഈ പാതയിലുണ്ടാവും. യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനു സമീപത്ത് തറനിരപ്പിലൂടെയും ശേഷിച്ച ഭാഗങ്ങളിൽ മേൽപ്പാതയിലൂടെയുമാണ് മെട്രോ സർവീസ് നടത്തുക.

ഹെഗ്ഡെ നഗർ, ജക്കൂർ, യെലഹങ്ക (കോഗിലു ക്രോസ്), ചിക്കജാല എന്നിവയാണ് എയർപോർട്ടിനു മുൻപുള്ള സ്റ്റോപ്പുകൾ. നാഗവാരയിൽനിന്നു പരമാവധി അരമണിക്കൂർ കൊണ്ട് ട്രെയിൻ വിമാനത്താവളത്തിലെത്തും. പദ്ധതിക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകിയ ശേഷം ഡിപിആർ മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കും.

വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയ്ക്കു നാലായിരം കോടി രൂപയാണ് നേരത്തേ ചെലവ് കണക്കാക്കിയിരുന്നത്. പുതിയ പാതയ്ക്കു മന്ത്രിസഭ അംഗീകാരം നൽകിയാലും ഇതിനൊപ്പം ഗോട്ടിഗെരെ–നാഗവാര (റെഡ് ലൈൻ) പാതയുടെ നിർമാണവും സമയബന്ധിതമായി പൂർത്തിയായാലേ നഗരത്തിൽനിന്നു വിമാനത്താവളത്തിലേക്കു മെട്രോയാത്ര സാധ്യമാകൂ.

21.25 കിലോമീറ്റർ വരുന്ന റെഡ്‌ലൈനിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13.9 കിലോമീറ്റർ ഭൂഗർഭപാതയാണ്. ഇതിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ 12 ടണൽ ബോറിങ് മെഷിനുകൾ (ടിബിഎം) ഉപയോഗിക്കാനാണ് ബിഎംആർസിഎൽ നീക്കം. ഈ പാത പൂർത്തിയാക്കാനുള്ള സമയപരിധി 2020 ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us