തിരക്കേറുന്നു;പര്‍പ്പിള്‍ ലൈനില്‍ മേട്രോ ട്രെയിനുകളുടെ എണ്ണം കൂട്ടുന്നു.

ബെംഗളൂരു : യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു നമ്മ മെട്രോ സർവീസുകളുടെ എണ്ണം കൂട്ടും. മൂന്നാം തീയതി മുതൽ ബൈയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിലാണു തിരക്കുള്ള സമയങ്ങളിൽ ആറു മിനിറ്റ് ഇടവേള നാലു മിനിറ്റായി കുറയ്ക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6.58 മുതൽ 9.42 വരെ അഞ്ചു മിനിറ്റ് ഇടവേളകളിൽ നടത്തിയിരുന്ന സർവീസ് നാലു മിനിറ്റാക്കി ചുരുക്കും.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ശനിയാഴ്ചകളിൽ വൈകിട്ട് 6.25 മുതൽ ഏഴു വരെയാണ് അഞ്ചു മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുക. യെലച്ചനഹള്ളി-നാഗസന്ദ്ര ഗ്രീൻ ലൈനിൽ തിങ്കൾ മുതൽ ശനി വരെ വൈകിട്ട് ഏഴുമുതൽ 7.30 വരെ എട്ടു മിനിറ്റ് ഇടവേളകളിൽ നടത്തിയിരുന്ന സർവീസ് ആറു മിനിറ്റാക്കും.

∙ തിരക്കുള്ള സമയങ്ങളിൽ നമ്മ മെട്രോയുടെ ഹ്രസ്വദൂര സർവീസുകളുടെ (ഷോർട്ട് ലൂപ്പ്) എണ്ണവും വർധിപ്പിച്ചു. ബൈയ്യപ്പനഹള്ളി മുതൽ മജസ്റ്റിക് കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷൻ വരെയുള്ള റീച്ചിലാണു ഹ്രസ്വദൂര സർവീസ് നടത്തുന്നത്. ബൈയ്യപ്പനഹള്ളി ടെർമിനലിൽനിന്നു രാവിലെ 8.23, 9, 9.38, 10.14 സമയങ്ങളിലും മജസ്റ്റിക്കിൽനിന്നു രാവിലെ 8.50, 9.39, 10.02, 10.40 സമയങ്ങളിലുമാണു ഹ്രസ്വദൂര സർവീസുകൾ നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts