മണ്ടൂരിലെ 30 ലക്ഷത്തോളം ടൺ മാലിന്യത്തിൽ ബയോ–മീഥൈൻ ധാരാളമുണ്ടെന്നാണ് കണ്ടെത്തൽ. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു പുറമെ മാലിന്യത്തിൽനിന്നു ജൈവവളവും നിർമിക്കാനാകും. മണ്ടൂരിലെ മാലിന്യം തള്ളിയ ഏക്കർകണക്കിനു സ്ഥലം കമ്പനിക്കു 30 വർഷത്തേക്കു പാട്ടത്തിനു നൽകണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ അധികച്ചെലവില്ലാതെ മാലിന്യ പ്രശ്നം പരിഹരിക്കാമെന്നതിനാൽ ഇത്തരം നിബന്ധനകൾ അംഗീകരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാനാണ് ബിബിഎംപി തീരുമാനം.
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ജർമൻ കമ്പനി തയ്യാര്‍..
