ബംഗളൂരു: ശശികലയും ഇളവരസിയും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുപോയതായി സംശയിക്കുന്നുവെന്ന് കർണാടക മുൻ ജയിൽ ഡിഐജി ഡി രൂപ. ജയിലിലെ പ്രധാന വാതിലെന്ന് കരുതുന്ന വഴിയിലൂടെ ജയിൽ വസ്ത്രത്തിലല്ലാതെ ശശികലയും ഇളവരസിയും കടന്നുവരുന്ന ദൃശ്യങ്ങൾ രൂപ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. വിഐപി ആയാണ് പരപ്പന ജയിലിലെ ശശികലയുടെ താമസമെന്ന് റിപ്പോർട്ട് നൽകിയ മുൻ ജയിൽ ഡിഐജി രൂപ അത് സാധൂകരിക്കുന്ന തെളിവാണ് ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്.ശശികലയും ഇളവരസിയും ജയിൽ വിട്ട് പുറത്തുപോയെന്ന സംശയവും അത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും. ജയിലിലെ പ്രധാന…
Read MoreMonth: August 2017
ആവേശം അണപൊട്ടിയ രാവിൽ റാന്തലിന് തിരിതെളിഞ്ഞു;ബെംഗളൂരു മലയാളികളുടെ സ്വന്തം മ്യൂസിക്കൽ ബാന്റായ റാന്തലിന്റെ ആദ്യ പ്രകടനം നടന്നത് ” നൻമ സാംസ്കാരിക വേദി” അങ്കണത്തിൽ.
ബെംഗളൂരു :ഉച്ചനേരത്ത് നിർത്താതെ പെയ്ത മഴ ഒന്നു ശമിച്ചു. സമയം 04:00 മണി: മണ്ണും മനസ്സും തണുത്തിരുന്നു, വിബിഎച്ച്സി നൻമ കൾചറൽ അസോസിയേഷനിലെ പ്രധാന സംഘാടകർ ചിന്തയിലാണ് ,ആകാശത്തിലെ കാർമേഘങ്ങളിൽ ഒരു പാതി സംഘാടകരുടെ മുഖങ്ങളിലും ദൃശ്യം. ഇനിയും മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടോ ? റാന്തലിന്റെ ആദ്യ പ്രകടനം മഴയിൽ മുങ്ങിപ്പോകുമോ? യോഗ സെന്ററിന് സമീപമൊരുക്കിയ തുറന്ന വേദി മഴയിൽ മുങ്ങുമോ ?വേദി മഴയിൽ നനയാത്ത മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റാനുള്ള ചിന്തകൾ അണിയറയില്‍. സമയം 5:30 ആകാശത്തിലെ കാർമേഘങ്ങൾ മാറി സംഘടകരുടേയും ശബദവിന്യാസക്കാരുടേയും മുഖത്ത്…
Read Moreകൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്.
ബെംഗളൂരു ∙ കൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്. മലയാളികൾ ഉൾപ്പെടെ ഐടി മേഖലയിലെ നൂറുകണക്കിനു ജീവനക്കാർ ചേർന്നു രൂപീകരിച്ച കർണാടക സ്റ്റേറ്റ് ഐടി–ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐപിയു) ആണ് റജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഐടി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒട്ടേറെ സംഘടനകൾ ഉണ്ടെങ്കിലും ഈ മേഖലയിൽ റജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയൻ സംഘടന വിരളമാണ്. കമ്പനികൾക്കു പുറത്തുനിന്നു ട്രേഡ് യൂണിയൻ രൂപീകരിക്കാം സംസ്ഥാന തൊഴിൽ നിയമങ്ങൾ പ്രകാരം ഐടി കമ്പനികൾ കേന്ദ്രീകരിച്ചു തൊഴിലാളി…
Read Moreതെരഞ്ഞെടുപ്പ് അടുത്തു,ഭാഷ കാര്‍ഡ് ഇറക്കി സിദ്ധരാമയ്യ.
ബെംഗളൂരു: ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക ഭാഷയ്ക്കു പകരം മറ്റു ഭാഷകൾ അടിച്ചേൽപ്പിക്കുന്നത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആശയത്തിനു വിരുദ്ധമാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രാദേശിക ഭാഷകളെ സംരക്ഷിക്കുന്നതിനാണു ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചത്. കർണാടകയിൽ കന്നഡ ഭാഷയുടെ പ്രധാന്യം നിലനിർത്താനുളള ചുമതല സംസ്ഥാന സർക്കാരിനുണ്ട്. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടത്തിയ 71-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. വിവിധ സംസ്കാരങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലും ദേശീയത ഇന്ത്യക്കാരന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
Read Moreനിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ആപ് ഡൌണ്‍ ലോഡ് ചെയ്യുക,ഇന്ദിര കാന്റീന്‍ കണ്ടെത്തുക;പ്രാതല്‍ @5 രൂപ,ഉച്ചഭക്ഷണവും-അത്താഴവും@10 രൂപ.
ബെംഗളൂരു∙ ഹഡ്സൻ സർക്കിളിന് സമീപത്തെ ബന്നപ്പ പാർക്കിൽ ഇന്നലെ രാവിലെ മുതൽ ഉൽസവ മേളമായിരുന്നു. സമ്പഗിനഗർ വാർഡിലെ ഇന്ദിരാ കന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള ആവേശത്തിലായിരുന്നു പലരും. കോളജുകളിൽ നിന്ന് സംഘമായെത്തിയ കൗമാരക്കാരാണ് കൂടുതൽ. ഉച്ചഭക്ഷണത്തിനായി 12ന് മുൻപേ തന്നെ നൂറിലധികം പേർ കന്റീന് മുന്നിൽ നിലയുറപ്പിച്ചു. 12.30നു വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൂടിയതോടെ ചാനൽ സംഘങ്ങൾ എത്തിയെങ്കിലും ഭക്ഷണം മാത്രം എത്തിയില്ല. ഉദ്ഘാടന ദിനത്തിൽ രാത്രിയിലെ സൗജന്യ ഭക്ഷണം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു ചിലർ. തമിഴ്നാട്ടിലെ അമ്മ കന്റീനിൽ കൂടുതൽ വിഭവങ്ങൾ ലഭിക്കുന്നതിന്റെ വിശേഷങ്ങൾ…
Read Moreനന്മ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ നാളെയും മറ്റെന്നാളും.
ബംഗളൂരു: നന്മ മലയാളീ സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ഓണാഘോഷം മികവാർന്ന കലാ-കായിക-സാംസ്കാരിക മത്സരങ്ങളുടെ അകംബടികളോടെ 2017 ആഗസ്റ്റ് 19,20 തിയ്യതികളിൽ ആനേക്കൽ വി.ബി.എച്.സി അംഗണത്തിൽ നടക്കും. നാളെ ഉച്ചക്ക് ശേഷം ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് ഇരുപതാം തിയ്യതി കേരളീയത വിളിച്ചോതുന്ന നാനാതരത്തിലുളള കലാകായിക മത്സരങ്ങളും, ബംഗളൂരുവിലെ ആദ്യത്തെ മലയാളീ ബാന്റ് ട്രൂപ്പായ റാന്തലിന്റെ അരങ്ങേറ്റവും ഉണ്ടായിരിക്കും.
Read Moreവാടക കുടിശിക നൽകിയില്ല; നാഷനൽ സ്കൂൾ ഓഫ് ഡ്രാമയെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു;സമരത്തിനൊടുവില്‍ പുതിയ കെട്ടിടം തയ്യാറാകുന്നത് വരെ തുടരാന്‍ അനുമതി.
ബെംഗളൂരു ∙ വാടക കുടിശിക ഒടുക്കാത്തതിനെ തുടർന്നു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയെ (എൻഎസ്ഡി) സർക്കാർ കെട്ടിടത്തിൽ നിന്നൊഴിപ്പിച്ചു. മനുഷ്യത്വരഹിതമായാണ് കർണാടക കായിക വകുപ്പ് ഒഴിപ്പിക്കൽ നടപ്പാക്കിയതെന്ന് ആരോപിച്ച് എൻഎസ്‍ഡി ജീവനക്കാരും വിദ്യാർഥികളും കെട്ടിടത്തിനു മുന്നിൽ പ്രതിഷേധം തുടങ്ങി. പുറത്തു കനത്ത മഴ പെയ്യുമ്പോഴാണ് കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ പുറംതള്ളിയതെന്ന് ഇവർ ആരോപിച്ചു. എന്നാൽ നടപടിയെ സർക്കാർ ന്യായീകരിച്ചു. 20 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനാൽ മേയ് മാസത്തിൽ കെട്ടിടം ഒഴിയണമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ഇതു സംബന്ധിച്ച് ആറുവട്ടം നോട്ടിസ് നൽകിയിട്ടും മറുപടി നൽകാത്തതിനെ…
Read Moreബലിപെരുന്നാൾ–ഓണം അവധിക്കു റെക്കോർഡ് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി.
ബെംഗളൂരു ∙ ഇത്തവണ ബലിപെരുന്നാൾ–ഓണം അവധിക്കു റെക്കോർഡ് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു തിരക്കു തുടങ്ങുന്ന ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ നാലു ദിവസങ്ങളിലായി എൺപതിലേറെ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ. ബാബു അറിയിച്ചു. ഓരോ ദിവസവും ശരാശരി 20 എണ്ണം വീതം എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, പയ്യന്നൂർ, തലശേരി, കണ്ണൂർ, ബത്തേരി എന്നിവിടങ്ങളിലേക്കെല്ലാം സ്പെഷൽ സർവീസുകളുണ്ടാകും. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ടിക്കറ്റ് ബുക്ക്…
Read Moreകാട്ടാനകളുടെ സംരക്ഷണത്തിന് ഗജയാത്ര പദ്ധതിയുമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ.
മൈസൂരു ∙ കർണാടകയിലെ കാട്ടാനകളുടെ സംരക്ഷണത്തിന് ഗജയാത്ര പദ്ധതിയുമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ. ലോക ഗജദിനത്തിൽ വനമേഖലയിലെ ആനത്താരകൾ തിരിച്ചുകൊണ്ടുവരാൻ കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് കോഓർഡിനേറ്റർ രാം കുമാർ പറഞ്ഞു. ബന്ദിപ്പൂർ, നാഗർഹോളെ, ബെന്നാർഘട്ടെ, ചാമരാജ്നഗർ മേഖലകളിൽ ജനവാസമേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങി വ്യാപക നാശം വിതയ്ക്കുന്നത് ആനത്താരകൾ അടഞ്ഞുപോയതുകൊണ്ടാണ്. ആനത്താരകളുടെ സംരക്ഷണം സാധ്യമാക്കാൻ പ്രദേശവാസികളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreരണ്ടുമണിക്കൂറിനു പകരം 15 മിനിറ്റ്;ബയ്യപ്പനഹള്ളിയെയും വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിച്ചുള്ള ഡെമു ട്രെയിൻ സർവീസ് 18ന് ആരംഭിക്കും.
ബെംഗളൂരു∙ സബേർബൻ റെയിൽ പദ്ധതിയിലേക്കുള്ള ആദ്യചുവടുമായി ബയ്യപ്പനഹള്ളിയെയും വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിച്ചുള്ള ഡെമു ട്രെയിൻ സർവീസ് 18ന് ആരംഭിക്കും. നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന കെആർപുരം-വൈറ്റ്ഫീൽഡ് റീച്ചിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതോടെയുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഡെമു സർവീസ് ആരംഭിക്കുന്നത്. രാവിലെയും വൈകിട്ടും ഓരോ സർവീസ് വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടുമണിക്കൂറിനു പകരം 15 മിനിറ്റ് ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള അഞ്ചു കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂറെങ്കിലും വേണം. ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ പുതിയ ഡെമു സർവീസിന് കഴിയും. ബയ്യപ്പനഹള്ളിയിൽ നിന്ന് 15 മിനിറ്റിനകം വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്താം.…
Read More