ബെംഗളൂരു ∙ മൈസൂരു ദസറ കാണാൻ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു സംസ്ഥാന ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ടിഡിസി) ആഡംബര ട്രെയിൻ സർവീസ് സെപ്റ്റംബർ 23നും 29നും. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ രണ്ടു രാത്രിയും ഒരു പകലും നീണ്ടുനിൽക്കുന്ന യാത്രാ പാക്കേജിന് ഇന്ത്യൻ പൗരൻമാർക്ക് 25000 രൂപയും വിദേശികൾക്കു നാൽപതിനായിരം രൂപയുമാണു ടിക്കറ്റ് ചാർജ്.
ഭക്ഷണം, താമസം, മൈസൂരു കാഴ്ചകൾ എന്നിവ ഉൾപ്പെടെയാണിത്. 23നും 29നും യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്നാണു ഗോൾഡൻ ചാരിയറ്റ് പുറപ്പെടുക. രാജകീയ അതിഥി എന്ന നിലയിൽ വളരെ കുറഞ്ഞ ചെലവിൽ ദസറ ആഘോഷിക്കാനുള്ള അവസരമാണിതെന്നു ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.