ബെംഗളൂരു ∙ സ്വാതന്ത്ര്യദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കർണാടകയുടെ ഇതരഭാഗങ്ങളിലേക്കും കേരളം ഉൾപ്പെടെഇതര സംസ്ഥാനങ്ങളിലേക്കുമായി കർണാടക ആർടിസി നാളെ അഞ്ഞൂറോളം സ്പെഷൽ സർവീസുകൾ നടത്തും.
തിരക്കനുസരിച്ചു ശനിയാഴ്ചയും നൂറുകണക്കിനു സ്പെഷലുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി അറിയിച്ചു. നാലോ അതിലധികമോ പേർ ഒരുമിച്ചു ബുക്ക് ചെയ്താൽ അഞ്ചു ശതമാനവും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുത്താൽ റിട്ടേൺ ടിക്കറ്റിൽ 10 ശതമാനവും ഇളവു ലഭിക്കും. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ബസുകളുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.