ബെംഗളൂരു: അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, നഗരത്തിലെ 827 മദ്യശാലകൾ അടച്ചു പൂട്ടി.നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ നിന്ന് 500 മീറ്റർ അകലത്തിലുള്ള എല്ലാ മദ്യശാലകൾക്കും താഴു വീണു. പബ്ബുകൾ, ബാർ – റെസ്‌റ്റോറന്റുകൾ, എം ആർ പി ഔട്ട്ലെറ്റുകൾ തുടങ്ങിയവയുടെ ലൈസൻസ് ഇന്നലെ അവസാനിച്ചതോടു കൂടിയാണ് ഇവയെല്ലാം അടച്ചത്. ദേശീയപാതയുടെ നഗരത്തിനുള്ളിലുള്ള ഭാഗം നഗരപാതയായി വിജ്ഞാപനം ചെയ്താൽ മാത്രമേ ഇനി പൂട്ടിയവക്ക് ലൈസൻസ് ലഭിക്കുകയുള്ളൂ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ബെംഗളൂരുവിലെ മദ്യശാലകളുടെ എണ്ണം 2315 ആയി ചുരുങ്ങും. ഇത്രയധികം…
Read MoreDay: 1 July 2017
ബെംഗളൂരു-ചെന്നൈ യാത്ര മൂന്നു മണിക്കൂർ;ബെംഗളൂരു-മൈസൂരു ഒരു മണിക്കൂർ;സ്വപ്നമല്ല അധിവേഗ റയിൽപാതയുടെ സാദ്ധ്യത പഠനത്തിന് ജർമൻ കൺസോർഷ്യം..
ബെംഗളൂരു: മൈസൂരം – ബെംഗളൂരു-ചെന്നൈറൂട്ടിൽ അതിവേഗ റെയിൽ പദ്ധതിക്കായുള്ള സാദ്ധ്യതാപഠനത്തിന് ജർമ്മൻ കൺസോർഷ്യം. ഡൽഹിയിൽ റയിൽവേ ഉദ്യോഗസ്ഥരുമായി കൺസോർഷ്യം പ്രതിനിധികൾ ചർച്ച നടത്തി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ 450 കിലോമീറ്റർ പിന്നിടാനുള്ള പദ്ധതിയാണിത്. അതിവേഗ റയിൽ സാങ്കേതിക വിദ്യക്ക് പ്രസിദ്ധമായ ഡിബി ഇ ആന്റ് സി ,ഇൻട്രാ പ്ലാൻ കൺസൽറ്റന്റ്, ഇൻജനിയർബ് എന്നീ കൺസൽട്ടൻസികളുടെ കൂട്ടായ്മ ക്കാണ് സാദ്ധ്യതാ പഠന ചുമതല. പഠനത്തിന് മുന്നോടിയായി ബെംഗളൂരുവിലും ചെന്നൈയിലും ഈ മാസം തന്നെ വിശദശിൽപ്പശാലകൾ കൺസോർഷ്യം സംഘടിപ്പിക്കും. അതിവേഗ റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്, അവസരങ്ങൾ,…
Read More