പാക്കിസ്ഥാന് തിരിച്ചടി: കുൽഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു.

ഹേഗ്: കുൽഭൂഷന്‍ ജാധവിന്‍റെ വധശിക്ഷ അന്തരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ജഡ്‍ജി റോണി എബ്രാഹാമിന്‍റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്‍താവം നടത്തിയത്. വിധി പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാക്കിസ്ഥാന്‍റെ വാദം കോടതി തള്ളിക്കളഞ്ഞു. വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെത്തിയത്. കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍…

Read More

കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ. ദവെയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ആർ എസ് എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയെ ദവെ പരിസ്ഥിതി ഇടപടെലുകളിലൂടെയാണ് ശ്രദ്ധേയനായത്. മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. 1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം. കഴിഞ്ഞ ദിവസം വൈകുന്നേരവും വിവിധ കാര്യങ്ങളിൽ ദവെയുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷടമാണെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. കർമ്മസന്നദ്ധനായ രാജ്യസേവകനായിരുന്നു അദ്ദേഹമെന്നും മികച്ച പരിസ്ഥിതി…

Read More

മറ്റുള്ളവർ കാത്തുകെട്ടിക്കിടക്കുമ്പോൾ കർണാടക ആർ ടി സി ടോൾ ബൂത്തുകളിലൂടെ ചീറിപ്പായും; പ്രീമിയം സർവ്വീസുകളിൽ ‘കുടിവെള്ളവും പത്രവും നൽകും, ഇവയാണ് കർണാടക ആർടിസിയുടെ ഏറ്റവും പുതിയ തീരുമാനങ്ങൾ.

ബെംഗളൂരു :ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കൂടുതൽ നേരമുള്ള കാത്തു കെട്ടിക്കിടക്കൽ ഒഴിവാക്കാൻ കർണാടക ആർടിസി ബസുകളിൽ ഫാസ്ടാഗ് സംവിധാനം.എസി ബസുകളിൽ കഴിഞ്ഞ നാലു മാസമായി നിലച്ച കുപ്പിവെള്ള വിതരണം പുനസ്ഥാപിക്കുന്നതോടൊപ്പം രാവിലെ യാത്ര തുടങ്ങുന്ന ബസുകളിൽ സൗജന്യമായി ഇംഗ്ലീഷ് പത്രവും ലഭ്യമാക്കും. യാത്രക്കാർക്ക് ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന റയിൽവേ മോഡൽ കൗണ്ടറുകൾ പ്രധാന ബസ്റ്റാന്റുകളിൽ സ്ഥാപിക്കും.കേരള മടക്കമുള്ള പ്രധാന റൂട്ടുകളിൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ് പുതിയ മൂല്യവർദ്ധിത സേവനങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. രാവിലെ 5 മണി മുതൽ 11…

Read More

വെള്ളിയാഴ്ച സ്പെഷൽ സർവ്വീസുകളിൽ 5 ബസുകളുടെ റിസർവേഷൻ ആരംഭിച്ചു; രണ്ടെണ്ണത്തിന്റെ നാളെ തുടങ്ങും

ബെംഗളൂരു :നാളെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള  രണ്ട് ഡീലക്സ് ബസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കേരള ആർടിസി ആരംഭിച്ചു. രാത്രി 8.30 നും 9:30 നും മൈസൂരു മാനന്തവാടി കുട്ട വഴിയാണ് ബസുകൾ സർവ്വീസ് നടത്തുക.ഇതോടെ കേരള ആർ ടി സി നാളെ കേരളത്തിലേക്കു നടത്തുന്ന ഏഴു സ്പെഷൽ ബസുകളിൽ അഞ്ചെണ്ണത്തിൽ ബുക്കിംഗ് സൗകര്യം ലഭ്യമായിട്ടുണ്ട്. കണ്ണുർ എക്സ്പ്രസ്സ്, ബത്തേരി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ബസിലേക്കുള്ള ബുക്കിങ് നാളെ രാവിലെ മാത്രമേ ആരംഭിക്കുകയുള്ളൂ. തൃശൂർ (1), എറണാകുളം (1), കോഴിക്കോട് (2), പയ്യന്നൂർ (1),…

Read More

ആ”ശങ്ക”തീർക്കാൻ അടുത്തുള്ള ഹോട്ടലിൽ കയറിക്കോളൂ; സൗജന്യ ശുചിമുറി സൗകര്യമൊരുക്കി നഗരത്തിലെ ഹോട്ടലുകൾ.

ബെംഗളൂരു: പൊതുശുചിമുറി ഇല്ലാത്ത സ്ഥലങ്ങൾ മൂത്രശങ്ക തീർക്കാൻ ഇടം തേടി അലയേണ്ട. സമീപത്തുള്ള ഹോട്ടലുകളുടെ ശുചിമുറി സൗജന്യമായി ഉപയോഗിക്കാൻ സൗകര്യമൊരുങ്ങുന്നു.സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചി മുറികൾ സൗജന്യമായി ആവശ്യക്കാർക്ക് തുറന്നു കൊടുക്കാൻ സ്വമേധയാ സന്നദ്ധതയറിയിച്ചു വന്നിരിക്കുന്നത് കർണാടക റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ആണ്.പബ്ബുകളിലേയും ബാറുകളിലേയും ശുചി മുറികളും അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാം. പൊതു ശുചിമുറികളുടെ അഭാവം മൂലം എത്രയോ പേർ കഷ്ടപ്പെടുന്നുണ്ടെന്നും ഇവർക്കെല്ലാം ആശ്രയം ഹോട്ടലുകൾ ആണെന്നും അസോസിയേഷൻ പ്രസിഡന്റ് പി സി റാവു പറഞ്ഞു. ഒരു പതിറ്റാണ്ടു മുൻപേ തന്നെ ഇങ്ങനെ ഒരു തീരുമാനമെടുത്തിരുന്നെങ്കിലും…

Read More
Click Here to Follow Us