ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന ദൈവം കേട്ടില്ല;56 മണിക്കൂർ കുഴൽ കിണറിൽ കുടുങ്ങിയ ആറു വയസുകാരി മരിച്ചു.

ബെംഗളൂരു∙ കർണാടകത്തിലെ ബെളാഗാവിയിൽ 56 മണിക്കൂറോളം കുഴൽ കിണറിൽ കുടുങ്ങിയ ബാലിക മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ആറു വയസുകാരി കാവേരി മരിച്ചതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകുന്നേരം ബെളാഗാവിയിലെ വീട്ടിനടുത്തുള്ള തോട്ടത്തിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കുഴൽ കിണറിൽ വീഴുകയായിരുന്നു. കുഴൽ കിണർ തുറന്നു കിടന്നതാണ് അപകടത്തിനു കാരണമായത് 400 അടിയോളം ആഴമുണ്ടായിരുന്ന കുഴൽ കിണറിനിടയിലെ പൈപ്പിനിടയിൽ കുട്ടി തങ്ങി നിൽക്കുകയായിരുന്നു. കൂടുതൽ ആഴങ്ങളിലേയ്ക്ക് കുട്ടി താഴ്ന്നു പോകാതിരിക്കാൻ കയർ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ കുട്ടിയുടെ കൈ ബന്ധിച്ചിരുന്നു. പൈപ്പിനിടയിൽ കുട്ടി തങ്ങി നിൽക്കുന്നതിനാൽ…

Read More

എല്ലാം സൌജന്യം നല്‍കിയ ജിയോയുടെ ആറുമാസത്തെ നഷ്ട്ടം 22.5 കോടി രൂപ.

മുംബൈ: മൊബൈല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയ റിലയന്‍സ് ജിയോയുടെ കഴിഞ്ഞ ആറ് മാസത്തെ നഷ്ടം 22.5 കോടി. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച മാര്‍ച്ച് 31 വരെയുള്ള കണക്കിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം 7.46 കോടിയായിരുന്നു കമ്പനിയുടെ നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 22.5 കോടിയായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 2.25 കോടിയായിരുന്ന കമ്പനിയുടെ വരുമാനം ആറുമാസം കൊണ്ട് 54 ലക്ഷമായി കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സൗജന്യ സേവനങ്ങള്‍ ജിയോ അവസാനിപ്പിച്ചപ്പോള്‍ 72 മില്യന്‍ ഉപയോക്താക്കള്‍ പണം നല്‍കി പ്രൈം…

Read More

തകര്‍പ്പന്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍

സ്വകാര്യകമ്പനികള്‍ക്കെതിരായ മല്‍സരം കടുപ്പിക്കാന്‍ ബിഎസ്എന്‍എല്‍ കച്ചമുറുക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ആകര്‍ഷകമായ പുതിയ മൂന്നു ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 333 രൂപ മുടക്കിയാല്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. ഇതില്‍ പ്രതിദിനം മൂന്നു ജിബി ഡാറ്റ മികച്ച സ്‌പീഡില്‍ ഉപയോഗിക്കാം. മൂന്നു ജിബി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗത കുറയും. മൂന്നു ജിബിക്ക് ശേഷം 80 കെബിപിഎസ് ആയിരിക്കും ഡൗണ്‍ലോഡ് വേഗത. ട്രിപ്പിള്‍ ഏയ്‌സ് എന്നാണ് ഈ ഓഫറിന്റെ പേര്. അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭ്യമാകുന്ന ദില്‍ ഖോല്‍ കെ ബോല്‍ എന്ന ഓഫര്‍…

Read More

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

തിരുവനന്തപുരം: വിവാദങ്ങളില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം തുടങ്ങി. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് സഭയിലെത്തിയത്.  ചോദ്യോത്തരവേള തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. ചോദ്യോത്തരവേള നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവാദപരമ്പരകളില്‍ മുങ്ങിയ സര്‍ക്കാര്‍, ആക്രമിക്കാന്‍ ഒരുപാട് വിഷയങ്ങളുമായി പ്രതിപക്ഷം. ഇനി പോരാട്ടം സഭക്കുള്ളില്‍. സെന്‍കുമാര്‍ കേസില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ മുഖ്യമന്ത്രിയെ തന്നെ പ്രതിപക്ഷം ലക്ഷ്യമിടും. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നിരവധി തവണ പിണറായി സെന്‍കുമാറിനെ…

Read More

രാജ് കുമാറിനെ ആദരിച്ചു കൊണ്ട് അദ്ധേഹത്തിന്റെ പിറന്നാളില്‍ ഗൂഗിള്‍ ദൂഡില്‍

കര്‍ണാടകയിലെ ഏറ്റവും ആരാധകരുള്ള സിനിമാ നടന്‍ ,ഗായകന്‍ കന്നഡികരുടെ വികാരമാണ് അവര്‍ “അന്നവരു” എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഡോ: രാജ് കുമാര്‍.അദ്ധേഹത്തിന്റെ 88 ജന്മദിനത്തില്‍ ദൂഡില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഗൂഗിള്‍ അദ്ധേഹത്തെ ആദരിക്കുന്നത്. 1929ഏപ്രില്‍ 24 നു മദ്രാസ്‌ പ്രസിഡന്‍സിയില്‍,(ഇപ്പോള്‍ ഈറോഡ് ജില്ലയില്‍) ആണ് “സിങ്ങനല്ലൂര് പുട്ടസ്വമി മുതുരാജു ” എന്നാ രാജ് കുമാര്‍ ജനിച്ചത്‌.നൂറുകണക്കിന് കന്നഡ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു,നല്ല പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ ഗജനൂരില്‍ ഉള്ള ഫാം ഹൌസില്‍ നിന്നും…

Read More

അടികിട്ടി തിരിഞ്ഞ് സര്‍ക്കാര്‍;അവസാനം സുപ്രീം കോടതിയുടെ പ്രഹരം;സെന്‍ കുമാറിനെ തിരിച്ചെടുക്കണം.

തിരുവനന്തപുരം: ടി പി സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ പ്രത്യക്ഷത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. കാരണം പിണറായി വിജയന്റെ പിടിവാശി തന്നെയാണ് ഡിജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ കൊണ്ടുവന്നതിന് പിന്നിൽ. ഇത് സംബന്ധിച്ച വിവാദങ്ങൾ ഉണ്ടായപ്പോൾ പല വിധത്തിൽ പ്രതിരോധിക്കാൻ നേരിട്ടിറങ്ങിയത് സെൻകുമാർ തന്നെയായിരുന്നു. ടി പി വധക്കേസിലെ അടക്കം ഇടപെടലുകളാണ് സെൻകുമാറിനെ മാറ്റി നിർത്താൻ ഇടതു സർക്കാറിനെ പ്രേരിപ്പിച്ചത്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ കൈക്കൊണ്ട…

Read More

മൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായി;മുഖ്യമന്ത്രി.

കോട്ടയം: മൂന്നാറില്‍ കയ്യേറ്റ ഭൂമിലെ കുരിശ് പൊളിച്ച റവന്യു വകുപ്പ് നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കുരിശ് പൊളിക്കുന്ന സര്‍ക്കാറെന്ന പ്രതീതിയാണ് റവന്യു വകുപ്പിന്റെ നടപടി ഉണ്ടാക്കിയത്.  അസംതൃപ്തി പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി ഇവിടെ ഒരു സര്‍ക്കാറുണ്ടെന്നും റവന്യു ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. ഇടുക്കി പാപ്പാത്തി ചോലയില്‍ സ്ഥാപിച്ച വന്പന്‍ കുരിശ് നീക്കം ചെയ്തത് വന്‍ നേട്ടമായി റവന്യു മന്ത്രിയും വകുപ്പും കണക്കാക്കുന്‌പോഴാണ് നടപടിക്കെതിരെ മുഖ്യമന്ത്രി പരസ്യമായി ആഞ്ഞടിച്ചത് .. ഭീമന്‍ കുരിശ് നീക്കം ചെയ്യും മുന്‍പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നു . നടപടി റവന്യു…

Read More

കട്ടപ്പയോട് ഉള്ള പ്രശ്നം ബാഹുബലിയോടു കാണിക്കരുത്;അപേക്ഷയുമായി രാജമൌലി കന്നഡസിനിമ പ്രേക്ഷകരുടെ മുന്നില്‍

കര്‍ണാടകയില്‍ ബാഹുബലി റിലീസ് ചെയ്യുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് ,വിഷയം ഒന്ന് തണുപ്പിക്കുന്നതിനായി സംവിധായകനായ രാജമൌലി തന്നെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്,തന്റെ ഫേസ്ബുക്ക്‌ പേജില്‍ കന്നടയില്‍ സംസാരിക്കുന്ന ഒരു വീഡിയോ ആണ് അദ്ദേഹം പുറത്തു വിട്ടിട്ടുള്ളത്.വീഡിയോ യും അതിന്റെ മലയാള പരിഭാഷയും താഴെ കൊടുകുന്നു. “എല്ലാവര്ക്കും നമസ്ക്കാരം  എനിക്ക് കന്നഡ ശരിക്ക് അറിയില്ല,എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.സത്യരാജുമായി മായി ബന്ധപ്പെട്ട വിവാദത്തില്‍ ഞാനും എന്റെ നിര്‍മാതാക്കളും ഒരു ക്ലാരിഫിക്കേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം ചെയ്ത കമന്റ് നിങ്ങള്‍ അനേകരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട് .…

Read More

ബിസിനെസ്സിന്റെ മറവില്‍ മതപ്രചരണവും നടത്തുന്ന ജ്വല്ലറി ഉടമ? തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികളെ ധ്യാനത്തിന് പറഞ്ഞയക്കാറുണ്ട് എന്ന് തുറന്നു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മതേതരത്വത്തിന് പ്രസിദ്ധമായ കേരളത്തില്‍ ആരും സ്വന്തം സ്ഥാപനങ്ങളില്‍ മതമോ ജാതിയോ നോക്കിയല്ല തൊഴിലാളികളെ എടുക്കാറുള്ളത് എന്നാണ് പൊതുവേ വിലയിരുത്തല്‍,മാത്രമല്ല തന്റെ തൊഴിലാളികളുടെ വിശ്വാസ പ്രമാണങ്ങളില്‍ സാധാരണ ഗതിയില്‍ ആരും കൈകടത്താറുമില്ല.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇത്തരം വിശ്വാസങ്ങളെ എല്ലാം പോളിച്ചെഴുതുന്നതാണ്. തന്‍റെ സ്ഥാപനങ്ങളിലെ പത്തും പതിനഞ്ചു തൊഴിലാളികളെ എല്ലാ ആഴ്ചയും ധ്യാനത്തിന് പറഞ്ഞുവിടാറുണ്ട് എന്നാണ് ഒരു വലിയ സ്ഥാപനത്തിന്റെ ഉടമയുടെ ഭാര്യ ഒരു ക്രിസ്തീയ ധ്യാന ഗുരുവിന്റെ മുന്‍പില്‍ അവകാശപ്പെടുന്നത് .വീഡിയോ യിലെ സംഭാഷണങ്ങള്‍ താഴെ കൊടുക്കുന്നു.…

Read More

മൂന്നാറിലെ പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റി

ഇടുക്കി: മൂന്നാറിലെ പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റി. ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലാണ് പൊളിച്ചുമാറ്റല്‍ നടന്നത്. സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടഞ്ഞിരുന്നു എന്നാല്‍ പോലീസ് സഹായത്തോടെ ഇത് റനവ്യു സംഘം മറികടന്നു. വാഹനങ്ങൾ ജെസിബി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ മാറ്റിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പപ്പാത്തി ചോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Read More
Click Here to Follow Us