പരാതിപ്പെടേണ്ട പോലീസ് സ്റ്റേഷൻ ഏതാണെനറിയില്ലേ? മൊബൈൽ,ലാപ്ടോപ്പ് തുടങ്ങിയവ കളഞ്ഞു പോയാൽ എങ്ങനെ പരാതിപ്പെടണം? രാത്രി യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ സുരക്ഷക്ക് എന്തു ചെയ്യും? എല്ലാ അത്യാവശ്യങ്ങൾക്കും ബെംഗളൂരു പോലിസിന്റെ കയ്യിൽ ആപ്പുണ്ട്.

ബെംഗളൂരു : നഗരത്തിലെ പോലീസ് സ്റ്റേഷനുകൾ എവിടെയെന്നറിയാൻ ആപ്പുമായി ബെംഗളൂരു പോലീസ്.ഒരു പോലീസ് സ്‌റ്റേഷന്റെ പരിധിയെക്കുറിച്ചറിയാൻ “നോ യുവർ പോലീസ് സ്റ്റേഷൻ ” ആപ്പ് ബെംഗളൂരു സിറ്റി പോലീസ് ഉടൻ പുറത്തിറക്കും. ബെംഗളൂരുവിൽ താമസിക്കുന്നവർക്ക് തങ്ങളുടെ താമസസ്ഥലം ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് തിരിച്ചറിയാനും എളുപ്പം പരാതി നൽകാനും ഈ ആപ്പ് സഹായിക്കും. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്താൽ വഴി കാട്ടാനും ഈ ആപ്പിന് കഴിയുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. നഗരത്തിലെ ക്രമസമാധാന പാലനം സുഗമമാക്കാൻ പോലീസ് ഇതുവരെ നിരവധി…

Read More

ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനിയും ജോഷിയും വിചാരണ നേരിടണം.

ന്യൂഡൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തട്ടിത്തെറിപ്പിച്ചു കൊണ്ട് ബാബരി മസ്ജിദ് കേസിലെ കോടതി വിധി. ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അദ്വാനിയെ കൂടാതെ മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കട്യാർ ഉൾപ്പടെയുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തവരിട്ടിരിക്കുന്നത്. ഇപ്പോൾ ഗവർണറായിരിക്കുന്ന കല്യാൺ സിങ് പിന്നീട് വിചാരണ നേരിട്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. 13 പേർ വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. രണ്ട് വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ്…

Read More

വേനലവധി;കോയമ്പത്തൂരിലേക്ക് ദ്വൈവാര സ്പെഷൽ ട്രൈയിൻ;എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും സർവ്വീസ് നടത്തും.

ബെംഗളൂരു : അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കും തിരിച്ചും ദ്വൈവാര സ്പെഷൽ ട്രൈയിൻ പ്രഖ്യാപിച്ചു.ഈ മാസം 19 മുതൽ ജൂൺ 28 വരെ ബുധനാഴ്ചയും ഞായറാഴ്ചയും സർവ്വീസുണ്ടാകും. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. കോയമ്പത്തൂർ – കെ ആർ പുരം 06059 ട്രൈയിൻ രാവിലെ 6:25 ന് കോയമ്പത്തൂരുനിന്ന് പുറപ്പെട്ട്  ഉച്ചക്ക് 2.30 ന് കെ ആർ പുരത്തെത്തും. മടക്ക ട്രൈയിൻ രാത്രി 9.30 ന് കെ ആർ പുരത്തു നിന്നാരംഭിച്ച് അടുത്ത ദിവസം രാവിരെ 5:40 കോയമ്പത്തൂരിലെത്തും. ബംഗാർപേട്ട്, തിരുപ്പത്തൂർ,…

Read More

ശശികലയും ടിടിവി ദിനകരനും അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്തേക്ക്.

ചെന്നൈ :നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശശികലയും ടിടിവി ദിനകരനും അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്തേക്ക്. 20 മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. പനീര്‍ശെല്‍വം വിഭാഗത്തെയും ഒപ്പം കൂട്ടി ഭരണം തുടരുമെന്നും ധനമന്ത്രി ജയകുമാര്‍ പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എംഎല്‍എ മാരുടെയും പാര്‍ട്ടി ജില്ല സെക്രട്ടറിമാരുടെയും യോഗം ദിനകരന്‍ വിളിച്ചിട്ടുണ്ട്. ഒരു ദിവസത്തിലേറെ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന പ്രഖ്യാപനം പളനിസ്വാമി വിഭാഗം  നടത്തിയത്. ശശികലയുടെ കുടുംബം പാര്‍ട്ടിയില്‍ ഉണ്ടാകരുതെന്നാണ് പ്രവര്‍ത്തകരുടെ…

Read More

അങ്ങനെ കേരള ആർടിസിയുടെ എല്ലാ ബസുകൾക്കും ഹൊസൂരിൽ ബോർഡിംഗ് പോയിന്റ്; ഇനി സേലം വഴിയുള്ള ബസുകളിൽ ഹൊസൂരിൽ നിന്ന് കയറാം.

ബെംഗളൂരു : ഹൊസൂരിൽ ഉള്ള മലയാളി യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിന് സാക്ഷാത്കാരം. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോകുന്ന എല്ലാ ബസുകൾക്കും ഹൊസൂരിൽ ബോർഡിംഗ് പോയിന്റ് അനുവധിച്ചു.കർണാടക ആർ ടി സി ക്കും സ്വകാര്യ ബസുകൾക്കും കുറെക്കാലമായി തന്നെ ഹൊസൂരിൽ ബോർഡിംഗ് പോയിന്റ് ഉണ്ട്, എന്നാൽ കേരള ആർടിസി ബുക്കു ചെയ്യുന്നവർ ബസ് കയറാനായി 20 കിലോമീറ്ററോളം പിന്നിൽ ഉള്ള ഇലക്ട്രോണിക് സിറ്റി ബോർഡിംഗ് പോയിന്റിൽ വരണമായിരുന്നു.സമയ നഷ്ടവും ധനനഷ്ടവും വേറെ. ഇന്നലെ മുതൽ കേരള ആർ ടി സി ഹൊസൂരിൽ ബോർഡിംഗ് അനുവധിച്ച് യാത്രക്കാരെ…

Read More

വിജയ്‌ മല്യ ലണ്ടനില്‍ അറസ്റ്റിലായി;കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റിൽ. ബ്രിട്ടനിലെ സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. അതേസമയം കോടതിയിൽ ഹാജരാക്കിയ മല്യക്ക് ജാമ്യം ലഭിച്ചു. വിവാദ മദ്യവ്യവസായിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്കാണ് മല്യയെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മല്യയ്‌ക്കെതിരേ ബ്രിട്ടനിൽ കേസുകളില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം സ്‌കോട്‌ലൻഡ്…

Read More

കെങ്കേരിക്ക് സമീപം ഭൂചലനം.

ബെന്ഗളൂരു : ഇന്ന് രാവിലെ നഗരത്തില്‍ ഭൂചലനം അനുഭവപെട്ടതായി റിപ്പോര്‍ട്ട്‌ ഉണ്ട്,കെങ്കേരി ക്ക് സമീപം രാജരാജേശ്വരി നഗറില്‍ ആണ് ഭൂചലനം ഉണ്ടായത്.രാവിലെ 7:35നും  7:37 നും ഇടയില്‍ ആണ് ഭൂചലനം ഉണ്ടായത്. വളരെ ചെറിയ തോതില്‍ ഉള്ള ചലനം ആയതിനാല്‍ നാഷനഷ്ട്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

Read More

മെയ്ദിന അവധി: കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍ ടി സി.

ബെന്ഗളൂരു : മെയ്ദിനതോട് അനുബന്ധിച്ച് ഏപ്രില്‍ 28 നു ബെന്ഗ ലൂരുവില്‍ നിന്നും കേരളത്തിലേക്ക് ഏറ്റവും തിരക്കുള്ള ദിവസം കേരള ആര്‍ ടി സിയും സ്പെഷ്യല്‍ ബസ്സുകള്‍ പ്രഖ്യാപിച്ചു.  

Read More

വൈദ്യുതി നിരക്കും “ശരിയായി”.

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആഘാതമേല്‍പ്പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കെഎസ്ഇബി താരിഫ് സമര്‍പ്പിക്കാത്തതിനാല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഏകപക്ഷീയമായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന. നാല്‍പ്പത് യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ദ്ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിന് 10 പൈസയും 50 മുതല്‍ 100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക്…

Read More

മെയ്ദിന അവധി; സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർ ടി സി.

ബെംഗളൂരു : ഈ വർഷത്തെ മെയ്ദിനം വരുന്നത് തിങ്കളാഴ്ചയാണ് അതുകൊണ്ടുതന്നെ അതിന് മുൻപേ വരുന്ന വെള്ളിയാഴ്ച കേരളത്തിലേക്ക് വലിയ തിരക്കുണ്ടാവുമെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്, ഈ വ്യാപാര സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് 28 ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർ ടി സി  12 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, മാഹി, വടകര എന്നിവിടങ്ങളിലേക്ക് ഒന്നു വീതവും തൃശൂരിലേക്കും പാലക്കാട്ടേക്കും രണ്ടു വീതവും എറണാകുളത്തേക്ക് നാലും.നിലവിലുള്ള സർവീസുകളിൽ സീറ്റുകൾ നിറഞ്ഞതിനാലാണ് കർണാടക സ്പെഷൽ സർവീസ് പ്രഖ്യാപിച്ചത്. ഇതേ ദിവസങ്ങളിലെ സ്വകാര്യ…

Read More
Click Here to Follow Us