മെയ്ദിന അവധി; സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർ ടി സി.

ബെംഗളൂരു : ഈ വർഷത്തെ മെയ്ദിനം വരുന്നത് തിങ്കളാഴ്ചയാണ് അതുകൊണ്ടുതന്നെ അതിന് മുൻപേ വരുന്ന വെള്ളിയാഴ്ച കേരളത്തിലേക്ക് വലിയ തിരക്കുണ്ടാവുമെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്, ഈ വ്യാപാര സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് 28 ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർ ടി സി  12 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കോട്ടയം, കോഴിക്കോട്, മാഹി, വടകര എന്നിവിടങ്ങളിലേക്ക് ഒന്നു വീതവും തൃശൂരിലേക്കും പാലക്കാട്ടേക്കും രണ്ടു വീതവും എറണാകുളത്തേക്ക് നാലും.നിലവിലുള്ള സർവീസുകളിൽ സീറ്റുകൾ നിറഞ്ഞതിനാലാണ് കർണാടക സ്പെഷൽ സർവീസ് പ്രഖ്യാപിച്ചത്.

ഇതേ ദിവസങ്ങളിലെ സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് ഇപ്പോൾ തന്നെ ഇരട്ടിയോളമായി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എ സി ബസ് 2800 രൂപയാണ് ഈടാക്കുന്നത്.

അതേ സമയം കേരള ആർ ടി സി മെയ് ദിന സ്പെഷലുമായി ബന്ധപ്പെട്ട് ഒരു സ്പെഷൽ സർവീസും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts