ബെംഗളൂരു: മെയ്ദിനം ബസവേശ്വരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മുതൽ കർണാടക ആർ ടി സി 500 സ്പെഷൽ ബസ് സർവീസുകൾ നടത്തും. കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി,ഗോവ എന്നിവിടങ്ങളിലേക്കുമാണ് അധിക സർവ്വീസുകൾ. ഇന്നു മാത്രം കേരളത്തിലേക്ക് കർണാടക ആർ ടി സി നടത്തുന്നത് 20 സ്പെഷൽ സർവ്വീസുകളാണ്.
Read MoreMonth: April 2017
വിഷു- ഈസ്റ്റർ അവധി സ്പെഷൽ;കേരള ആർടിസിക്ക് റെക്കാർഡ് നേട്ടം; ബെംഗളൂരു സെക്ടറിൽ നിന്ന് നേടിയത് 18 ലക്ഷം രൂപ.
ബെംഗളൂരു : വിഷു – ഈസ്റ്റർ സ്പെഷൽ സർവീസുകളിൽ നിന്ന് കേരള ആർ ടി സിക്ക് റെക്കാർഡ് വരുമാനം. ബെംഗളൂരു സെക്ടറിൽ നിന്ന് 18 ലക്ഷം രൂപയാണ് സ്പെഷൽ സർവീസുകളിൽ നിന്ന് ലഭിച്ചത്.ഏപ്രിൽ 12, 13 തീയതികളിൽ ബെംഗളൂരുവിൽ നിന്നും 16, 17 തീയതികളിൽ കേരള ത്തിൽ നിന്നും തിരിച്ചുമാണ് സർവ്വീസ് നടത്തിയത്. ഇത്തവണ മുൻകൂട്ടി തന്നെ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്കു ചെയ്യാനുള്ള സൗകര്യം യാത്രക്കാർക്ക് ലഭിച്ചു.മുൻ വർഷങ്ങളിൽ അവസാന സമയം പ്രഖ്യാപിക്കുന്ന സ്പെഷലുകൾ മിക്കവർക്കും ഉപകാരപ്പെടുന്നില്ലായിരുന്നു. കൃത്യമായ…
Read Moreവിമാനത്താവളത്തിലേക്കുള്ള മെട്രോ “കണ്ണൂർ”വഴി? നാലു റൂട്ടുകൾ കൂടി പരിഗണനയിൽ.
ബെംഗളൂരു: ദേവനഹള്ളി കെംപ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ പാത നാഗവാര-ബാഗലൂർ മേഖലയിലൂടെ.ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രി കെ ജെ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന സാമാജികരുടെ യോഗമാണ് പാത നിർമ്മാണം ഇതുവഴിയാക്കാൻ അംഗീകാരം നൽകിയത്. എന്നാൽ ഈ മേഖലക്കുള്ളിൽ തന്നെ നാലു പാതാ നിർദ്ദേശങ്ങൾ ഉണ്ട്. ഇതിലേതു വേണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശം സ്വരൂപിച്ചതിന്റെ ഭാഗമായുള്ള റൂട്ടുകളാണ് സർക്കാർ പരിഗണിച്ചത്.ഇതിൽ നാഗവാര-ബേലഹള്ളി – കണ്ണൂർ – ബാഗലൂർ റൂട്ടിന് 5560 വോട്ടുകൾ ലഭിച്ചു. 5180 വോട്ടു ലഭിച്ച നാഗവാര -ബാഗലൂർ…
Read Moreബോളിവുഡിന്റെ പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റംഗവുമായ വിനോദ് ഖന്ന അന്തരിച്ചു.
മുംബൈ: ബോളിവുഡിന്റെ പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നിലവിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബിജെപി. എംപിയാണ്. മുംബൈ എച്ച് എൻ റിലൈൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 2015ൽ പുറത്തിറങ്ങിയ ദിൽവാലെയായിരുന്നു വിനോദ്ഖന്ന അഭിനയിച്ച അവസാന ചിത്രം. നൂറ്റി നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1997-ൽ ബിജെപിയിൽ ചേർന്നു. മൂന്നുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2002-ൽ വിനോദ് ഖന്ന കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. വ്യവസായിയായ കെ.സി.ഖന്നയുടെ മകനായിട്ടാണ് വിനോദ് ജനിച്ചത് .…
Read Moreജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ സുവർണ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു; ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, വാണി ജയറാം, രമേഷ് നാരായൺ, രഞ്ജിനി ജോസ്, വിജയ് യേശുദാസ്, വിധു പ്രതാപ് എന്നിവരുടെ സംഗീത സന്ധ്യ. ശോഭന, റോമ, രചന നാരായണൻ കുട്ടി, അനുമോൾ തുടങ്ങിയവരുടെ നൃത്തനൃത്യങ്ങൾ.
ബെംഗളൂരു: കേരളത്തിന് പുറത്തുള്ള ഏറ്റവും പ്രശസ്തമായ അയ്യപ്പക്ഷേത്രമാണ് നഗരത്തിലെ ജാലഹള്ളി അയ്യപ്പക്ഷേത്രം.ശബരിമല തന്ത്രിയായിരുന്ന താഴമൺ മഠത്തിലെ കണ്ഠരര് പരമേശ്വരര് 1967 എപ്രിൽ 17 ന് ആണ് ഈ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. അൻപതു വർഷത്തിനിപ്പുറം നോക്കുമ്പോൾ മലയാളികളും അല്ലാത്തവരുമായ അനവധി അയ്യപ്പ ഭക്തൻമാർക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ജാലഹള്ളി അയ്യപ്പൻ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. വൃശ്ചിക മാസത്തിൽ വൃതമെടുത്തു ശബരി മലക്ക് പോകുന്ന ബെംഗളൂരുവിൽ നിന്നുള്ള സ്വാമിമാരിൽ നല്ലൊരു ശതമാനവും മാലയിടുന്നത് ജാലഹള്ളി ക്ഷേത്രത്തിൽ നിന്നാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ അൻപതാം വർഷികം ഏപ്രിൽ 28,…
Read Moreകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്പ്വാരയിലെ സൈനിക ക്യാമ്പിന് നേരെ ഇന്നു പുലര്‍ച്ചെ 4.30ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു . കൊല്ലപ്പെട്ടവരില്‍ ഒഫീസറും ഉള്പ്പെട്ടെതായാണ് റിപ്പോര്‍ട്ടുകള്‍. ആയുധങ്ങളുമായി എത്തിയ രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത് . രണ്ട് ഭീകരരെ സൈന്യം വധിച്ചു . കൂടുതല്‍ ഭീകര്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന സൈന്യം പരിശോധിക്കുകയാണ്. ആറു മാസത്തിനു മുമ്പ് ഉറിയിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന സമാനരീതിയിലുള്ള ആക്രമണമാണിത്.
Read Moreനാളെ 7 സ്പെഷൽ സർവീസുകൂടി പ്രഖ്യാപിച്ച് കേരള ആർടിസി.
ബെംഗളൂരു :മെയ് ദിന അവധി കണക്കിലെടുത്ത് കേരള ആർടിസി നാളെ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 7 പ്രത്യേക സർവ്വീസ് കൂടി പ്രഖ്യാപിച്ചു. കോഴിക്കോട് (4), തൃശൂർ (1), ബത്തേരി (1), തലശ്ശേരി (1) എന്നിവിടങ്ങളിലേക്കാണ് അധിക സർവ്വീസുകൾ നടത്തുക എന്ന് കേരള ആർ ടി സി അറിയിച്ചു.ആദ്യം പ്രഖ്യാപിച്ച 10 സ്പെഷൽ സർവ്വീസുകളിൽ ടിക്കറ്റുകൾ മുഴുവനും വിറ്റുപോയതുകൊണ്ടാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. ഇതോടെ നാളെ മാത്രം കേരള ആർടിസി ബെംഗളുരുവിൽ നിന്ന് 17 സ്പെഷൽ സർവ്വീസുകളാണ് നാളെ നടത്തുന്നത്.കർണാടക ആർ ടി സി 20…
Read Moreകൈത്തറിയുടെ വൈവിധ്യവുമായി ഖാദി മേള തുടങ്ങി; ഖാദി വസ്ത്രങ്ങൾ പകുതി വിലക്ക് ലഭിക്കും.
ബെംഗളൂരു: ഗ്രാമീണ ഉൽപന്നങ്ങളുടെ തനത് കാഴ്ചകളുമായി ഖാദി മേളക്ക് ഫ്രീഡം പാർക്കിൽ ആരംഭമായി. കർണാടക ഖാദി ആന്റ് വില്ലേജ് ഇന്റെസ്ട്രിയൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേളയിൽ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി രൂപകൽപ്പന ചെയ്ത 400ൽ അധികം വസ്ത്രങ്ങളാണ് വിൽപനക്കുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന നിരയാണ് 200 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത നെയ്ത് തൊഴിലാളികൾ നിർമ്മിച്ച തുണിത്തരങ്ങൾ പകുതി വിലക്ക് ലഭിക്കും. കോട്ടൺ സാരികൾ, ചുരിദാറുകൾ, കുർത്തികൾ, മുണ്ടുകൾ ഫർണിഷിംഗ് ഉൽപന്നങ്ങൾ, ഷാളുകൾ, മറ്റു കരകൗശല വസ്തുക്കൾ എന്നിവ…
Read Moreആകെയുള്ള 272 വാർഡിൽ 173 ഇടത്തും ബി ജെ പി; ആംആദ്മിക്ക് കിട്ടിയത് 37; കോൺഗ്രസിന് നേടാനായത് 39ഉം; ഉത്തർപ്രദേശിന് പിന്നാലെ ഡൽഹിയിലും ആഞ്ഞ് വീശി മോദി തരംഗം; മൂന്ന് കോർപ്പറേഷനിലും ബിജെപി ഭരണം നിലനിർത്തിയത് വൻ ഭൂരിപക്ഷത്തിന്; വോട്ടിങ് യന്ത്രത്തിൽ പഴിചാരി രക്ഷപ്പെടാൻ കെജ്രിവാളും സംഘവും നാടകം തുടരും.
ന്യൂഡൽഹി: ഡൽഹിയിലും മോദി തംരഗം. ഉത്തർപ്രദേശിലെ തൂത്തുവാരലിന് പിന്നാലെ ബിജെപി ഡൽഹിയിലും ചുവടുറപ്പിച്ചു. ആംആദ്മി പാർട്ടിയേയും കോൺഗ്രസിനേയും ബഹുദൂരം പിന്നിലാക്കി ബിജെപിയുടെ മുന്നേറ്രം. അഭിപ്രായ സർവെ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ(എം.സി.ഡി) ബിജെപി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കൻ എന്നീ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ബിജെപി മികച്ച വിജയം നേടി. ആംആദ്മി പാർട്ടിക്കാണ് ഏറ്റവും വലിയ തിരിച്ചടി. കോൺഗ്രസ് ഡൽഹിയിൽ തിരിച്ചു വരവിന്റെ സൂചനകളും കാട്ടി. ഇതാദ്യമായാണ് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ മത്സരിക്കുന്നത്. രണ്ട് വർഷമായി അധികാരത്തിലിരിക്കുന്ന…
Read Moreവയോജനങ്ങൾക്കുള്ള ഹെൽപ് ലൈൻ ഇന്നു മുതൽ 24X7 പ്രവർത്തിക്കും.
ബെംഗളൂരു: നഗരത്തിലെ മുതിർന്നവർക്ക് വേണ്ടിയുള്ള ഹെൽപ് ലൈൻ ഇനി ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. നിലവിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടുവരെയാണ് 1090 എന്ന ഹെൽപ് ലൈനിന്റെ പ്രവൃത്തി സമയം. ഇന്നു മുതൽ ഇത് 24 മണിക്കൂറായി മാറും.നൈറ്റിംഗേൽ മെഡിക്കൽ ട്രസ്റ്റും ബെംഗളൂരു സിറ്റി പോലീസും ചേർന്നാണ് നഗരത്തിൽ വിശ്രമ ജീവിതം നയിക്കുന്ന 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കായി ഈ സേവനം 2002 ൽ ആരംഭിക്കുന്നത്.നഗരത്തിൽ പത്തു ലക്ഷത്തോളം വയോജനങ്ങളാണ് ഉള്ളത്. ഇവരുടെ പ്രശ്നങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് സേവനം ദീർഘിപ്പിക്കുന്നത്.1.6…
Read More