തിരുവനന്തപുരം: നാളെ മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 30 പൈസയുടെ വര്‍ദ്ധനവാണ് റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, കാപ്പി, ഇഞ്ചി, ഏലം, തുടങ്ങിയ എല്ലാ വിളകള്‍ക്കും വര്‍ദ്ധനവ് ബാധകമാകും. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. 2003 ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതുള്ളത് കൊണ്ട് വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നുമാണ് റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിത്തിലേറെ…
Read More