ആദായ നികുതി അടവിനും പാന്‍ കാര്‍ഡ് അപേക്ഷയ്‌ക്കും കൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.

ആദായ നികുതി അടവിനും പാന്‍ കാര്‍ഡ് അപേക്ഷയ്‌ക്കും കൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ജൂലൈ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് നീക്കം. പാര്‍ലമെന്‍റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിച്ച ധനവിനിയോഗ ബില്ലിലെ ഭേദഗതിയിലാണ് നിര്‍ദ്ദേശം. നിലവിലുള്ള പാന്‍കാര്‍ഡുകള്‍ ജൂലൈ ഒന്നിന് മുന്‍പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. 31 മുതല്‍ ക്ഷാമബത്ത അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി.

Read More
Click Here to Follow Us