താനൂരിലെ മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: താനൂരിലെ മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 2000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ നിഷ്‌ക്രിയമായിരുന്ന പോലീസ് പിന്നീട് തേര്‍വാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നല്‍കിയ ലീഗ് അംഗം എന്‍.ഷംസുദീന്‍ ആരോപിച്ചു. താനൂരില്‍ പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.പോലീസ് ഭരണകക്ഷിക്ക് ഒത്താശ ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മുസ്‌ലിം ലീഗുകാര്‍ സിപിഎമ്മുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് താനൂര്‍…

Read More

2019ലും ജയം മോഡിക്കൊപ്പം;ഇന്ത്യയിലെ അമേരിക്കന്‍ വിദഗ്ദര്‍.

വാഷിങ്‌ടെണ്‍: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടുമെന്ന് യുഎസ് വിദഗ്ധര്‍. അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെ അമേരിക്കന്‍ വിദഗ്ധരുടെ നിരീക്ഷണം. ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ വിജയമാണിത്. വിജയം നേടിയ ഇതേ സംസ്ഥാനത്ത് മുന്‍പ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും നേടിയ വിജയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, വളരെ വലിയ മാര്‍ജിനിലുള്ള വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നതെന്ന് ജോര്‍ജ് വാഷിങ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ആദം സീഗ്‌ഫെല്‍ഡ് ചൂണ്ടിക്കാട്ടി.അതിനാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന്റെ…

Read More

ഹോസുര്‍ റോഡില്‍,ബൊമ്മസാന്ദ്രക്ക് സമീപം ബി ജെ പി കൌണ്‍സിലര്‍ വെട്ടേറ്റു മരിച്ചു.

ബെംഗളൂരു: ബെംഗളൂരുവില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. അനെക്കല്‍ ജില്ലയിലെ ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ് പ്രസാദാണ് കൊല്ലപ്പെട്ടത്. കിതഗ്നഹള്ളി വാസു എന്ന പേരിലാണ് ശ്രീനിവാസ് പ്രസാദ് അറിയപ്പെടുന്നത്.  ഇന്ന് പുലര്‍ച്ച അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ വാസുവിനെ കണ്ടെത്തിയതെന്ന് ബെംഗളൂരു റൂറല്‍ പോലീസ് സുപ്രണ്ട് വിനീത് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും ഇവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. രണ്ടു കൊലപാതകങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച്…

Read More

“നാണിക്കുക നഗരമേ” കുട്ടികൾക്കെതിരായുള്ള അതിക്രമത്തിൽ വർദ്ധന;ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 22 പോക്സോ കേസുകൾ.

ബെംഗളൂരു: ഉദ്യാന നഗരമാണ്, ഇന്ത്യയുടെ സിലിക്കൺ വാലിയാണ്, ലോകത്തിന്‌ വേണ്ട സോഫ്റ്റ് വെയറുകളുടെ നല്ലൊരു ഭാഗവും ഇവിടെ ഉണ്ടാകുന്നതാണ്, പരിഷ്കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന ബെംഗളൂരുവിനെ നാണക്കേടിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള വാർത്തകളാണ് കുട്ടികൾക്ക് എതിരെയുള്ള പീഡന കേസുകളുടെ കാര്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. 2016 ൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 1827, അതിൽ ബെംഗളുരുവിന്റെ സംഭാവന 297 കേസുകൾ! ഈ വർഷം ഇതുവരെ 22 പോക്സോ കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തു. ഇതിൽ ബെല്ലന്തൂരിലെ “കിഡ്സി ” പ്രീ നഴ്സറി സ്കൂളിൽ മൂന്നര…

Read More

” സീറോ ടോളറൻസ് ” പദ്ധതിയിൽ സിൽക്ക് ബോർഡ് സിഗ്നൽ കൂടി ഉൾപ്പെടുത്തും;50 ജംഗ്ഷനുകൾ കൂടി ഈ പദ്ധതിക്ക് കീഴിൽ വരും.

ബെംഗളൂരു: നിയമ ലംഘകരെ കയ്യോടെ പിടികൂടാൻ നഗരത്തിലെ 50 ട്രാഫിക് സിഗ്നലുകളെ കൂടി സീറോ ടോളറൻസ് ജംഗ്ഷൻ പദ്ധതിക്ക് കീഴിലാക്കാനൊരുങ്ങി ബെംഗളൂരു ട്രാ പോലീസ്.നിലവിൽ ഈ പദ്ധതിയിൽ 10 കവലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇവിടെ ട്രാഫിക് പോലീസ് നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്. ജനുവരിയിലാണ് പദ്ധതി നടപ്പിലാക്കിയത് ,ഈ പത്ത് സിഗ്നലുകളിലായി ‘ഫെബ്രുവരി 22 വരെ 43000 വാഹനങ്ങളാണ് നിയമം ലംഘിച്ചത്.നഗരത്തിലുള്ള എല്ലാ സിഗ്നലുകളിലും കൂടി ഈ കാലയളവിൽ നിയമലംഘനം നടത്തിയത് 1.6 ലക്ഷം വാഹനങ്ങളാണ്.നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി കൂടുതൽ…

Read More
Click Here to Follow Us