Month: March 2017
ഇനി വളയം പിടിക്കാന്‍ തോമസ് ചാണ്ടി;സത്യപ്രതിജ്ഞ നാളെ.
തിരുവനന്തപുരം: വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ തോമസ് ചാണ്ടി മന്ത്രിയാകും. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നാളെത്തന്നെ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് രാവിലെ 9.30ഓടെ എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്, തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് കൈമാറുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെ നടന്ന എല്‍.ഡി.എഫ് യോഗം എന്‍.സി.പിയുടെ ആവശ്യത്തിന് അംഗീകാരം നല്‍കുകയായിരുന്നു. എ.കെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ അദ്ദേഹത്തെ കുടുക്കിയതാണെന്ന്…
Read Moreനാളെ മുതല്‍ വൈദ്യുതി ബില്ലില്‍ നിന്നും ഷോക്കടിക്കും.
തിരുവനന്തപുരം: നാളെ മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 30 പൈസയുടെ വര്‍ദ്ധനവാണ് റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, കാപ്പി, ഇഞ്ചി, ഏലം, തുടങ്ങിയ എല്ലാ വിളകള്‍ക്കും വര്‍ദ്ധനവ് ബാധകമാകും. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. 2003 ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതുള്ളത് കൊണ്ട് വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നുമാണ് റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിത്തിലേറെ…
Read Moreസര്‍വത്ര ചോര്‍ച്ച;മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും ചോര്‍ന്നു.
കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദ് ഗ്രേറ്റ് ഫാദറിലെ’ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഇതിനെതിരേ നിര്‍മാതാക്കള്‍ പോലീസ് പരാതി നല്‍കി. ആരാധകര്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന ചിത്രം മാര്‍ച്ച് 30-നാണ് തീയറ്ററുകളില്‍ എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി സ്‌നേഹയാണ് ചിത്രത്തില്‍ നായിക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.…
Read Moreഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു.
ധരംശാല: .ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു ഹോം സീസണിെല്‍ എല്ലാ പരമ്പരയും നേടിയാണ് ഇന്ത്യയുടെ ജൈത്ര യാത്ര. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെയാണ് ഓസീസിനെതിരായ പരമ്പര ഇന്ത്യ നേടിയത്. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ എഴാം പരമ്പര നേട്ടമാണ് ഇന്ത്‌യയുടേത്. 106 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 23.5 ഓവറില്‍ ആധികാരികമായാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ 300- 137, ഇന്ത്യ 332 -106/2 (23.5) എന്ന…
Read Moreഎസ് രാജേന്ദ്രന്‍ എംഎല്‍എയ്‍ക്കെതിരെ ആഞ്ഞടിച്ച് വി എസ്;രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല;കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും.
എസ് രാജേന്ദ്രന്‍ എം എല്‍ എയ്‍ക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല. കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മൂന്നാര്‍ ദൗത്യം പരാജയമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്ക് വി എസ് അച്യുതാനന്ദന്‍ മറുപടിയും പറഞ്ഞു. മൂന്നാറില്‍ കയ്യേറ്റം വീണ്ടും വ്യാപകമായത് യുഡിഎഫിന്‍റെ കാലത്താണ്. ഈ സമയത്ത് രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോയെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
Read Moreബാഹുബലി 2 കര്‍ണാടകയില്‍ റിലീസ് ആകില്ല ?
ബാഹുബലി 2 കര്‍ണാടകയില്‍ റിലീസ് ആകുമെന്ന് തോന്നുന്നില്ല. കാരണം രസകരമാണ്. എന്താണെന്നല്ലേ, ഒരു നദീജല തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്തരമൊരവസ്ഥയിലേക്കെത്തിച്ചത്. സംശയം വേണ്ട, കര്‍ണാടകയിലെ നദീജല തര്‍ക്കം എന്ന് പറയുമ്പോഴേ ഓര്‍മ വരുന്ന കാവേരി നദീജല പ്രശ്‌നം തന്നെയാണ് ഇവിടെയും വില്ലന്‍. ഈ തര്‍ക്കം പലപല രീതിയില്‍ കര്‍ണാടകയിലെ ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്. കാവേരി നദീജല തര്‍ക്കവും കട്ടപ്പയും തമ്മിലെന്ത്? കട്ടപ്പയുമായല്ല, കട്ടപ്പയായി അഭിനയിക്കുന്ന സത്യരാജുമായാണ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രശ്‌നം. സത്യരാജ് തമിഴനായതിനാല്‍ മാത്രമല്ല പ്രശ്‌നം. കര്‍ണാടക നദീജല വിഷയത്തില്‍ സത്യരാജ് തമിഴ്‌നാടിനനുകൂലമായി സംസാരിച്ചത്രെ! അതാണ്…
Read Moreമൊബൈല്‍ നമ്പറിനും അധാര്‍ വേണം ?
ന്യൂഡല്‍ഹി: പൊതു സേവനങ്ങള്‍ക്കു പുറമേ മൊബൈല്‍ നമ്പറിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നില്ലെങ്കിലും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നാണ് കേന്ദ്ര തീരുമാനം. സുപ്രീംകോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കണം. ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ കോഡ് എസ്.എം.എസ്. ആയി…
Read Moreനിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് യുവനടിയുടെ പരാതി.
താനെ: നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ടിവി ഷോ നിർമാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഷോയിൽ അഭിനയിക്കുന്ന നടി പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് പാൽഗർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഷോയിൽ തുടരണമെങ്കിൽ നിർമാതാവിന്‍റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിച്ചെന്നു കാട്ടിയാണ് യുവനടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Read Moreമല്ല്യ വരും;അല്ലെങ്കില്‍ വരുത്തും;ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍.
ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യവ്യവസായിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി കിട്ടി. യു.കെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനുമതി നല്‍കിയ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‍ട്രേറ്റിന്റെ പരിഗണനയ്‌ക്ക് വിട്ടു. മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് അയക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കും. വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‍ലേയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ്പയെടുത്ത ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് മല്ല്യ…
Read More