ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു.

ധരംശാല: .ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു ഹോം സീസണിെല്‍ എല്ലാ പരമ്പരയും നേടിയാണ് ഇന്ത്യയുടെ ജൈത്ര യാത്ര.  നിര്‍ണായകമായ നാലാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെയാണ് ഓസീസിനെതിരായ പരമ്പര ഇന്ത്യ നേടിയത്.

2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ എഴാം പരമ്പര നേട്ടമാണ് ഇന്ത്‌യയുടേത്.  106 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.  23.5 ഓവറില്‍ ആധികാരികമായാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ 300- 137, ഇന്ത്യ 332 -106/2 (23.5) എന്ന സ്‌കോറിലാണ് ഇന്യയുടെ നേട്ടം.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനത്തില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 46ല്‍ വച്ച് ഇന്ത്യക്ക് മുരളി വിജയിയെയും (എട്ട്) പൂജാരെയും (പൂജ്യം) നഷ്ടമായെങ്കിലും പിന്നീട് രാഹുലും ക്യാപ്റ്റന്‍ രാഹനെയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.

രാഹുല്‍ 51 റണ്‍സെടുത്തു. പരമ്പരയില്‍ രാഹുലിന്റെ ആറാം അര്‍ദ്ധ സെഞ്ച്വറിയാണിത്. രഹാനെ 38 റണ്‍സെടുത്ത്. ഇരുവരും പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 9.5 ഓവറില്‍ ഇരുവരും ചേര്‍ന്നു നേടിയത് 60 റണ്‍സാണ്. രണ്ടാം ഇന്നിങ്‌സില്‍ 137 റണ്‍സിന് ഓസ്‌ട്രേലിയ പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 106 ആയത്. ഇന്ത്യക്ക് 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts