സര്‍വത്ര ചോര്‍ച്ച;മമ്മൂട്ടിയുടെ ഗ്രേറ്റ്‌ ഫാദറും ചോര്‍ന്നു.

കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദ് ഗ്രേറ്റ് ഫാദറിലെ’ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഇതിനെതിരേ നിര്‍മാതാക്കള്‍ പോലീസ് പരാതി നല്‍കി. ആരാധകര്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന ചിത്രം മാര്‍ച്ച് 30-നാണ് തീയറ്ററുകളില്‍ എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി സ്‌നേഹയാണ് ചിത്രത്തില്‍ നായിക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.…

Read More

ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു.

ധരംശാല: .ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു ഹോം സീസണിെല്‍ എല്ലാ പരമ്പരയും നേടിയാണ് ഇന്ത്യയുടെ ജൈത്ര യാത്ര.  നിര്‍ണായകമായ നാലാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെയാണ് ഓസീസിനെതിരായ പരമ്പര ഇന്ത്യ നേടിയത്. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ എഴാം പരമ്പര നേട്ടമാണ് ഇന്ത്‌യയുടേത്.  106 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.  23.5 ഓവറില്‍ ആധികാരികമായാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ 300- 137, ഇന്ത്യ 332 -106/2 (23.5) എന്ന…

Read More

എസ് രാജേന്ദ്രന്‍ എംഎല്‍എയ്‍ക്കെതിരെ ആഞ്ഞടിച്ച് വി എസ്;രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല;കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും.

എസ് രാജേന്ദ്രന്‍ എം എല്‍ എയ്‍ക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല. കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മൂന്നാര്‍ ദൗത്യം പരാജയമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്ക് വി എസ് അച്യുതാനന്ദന്‍ മറുപടിയും പറഞ്ഞു. മൂന്നാറില്‍ കയ്യേറ്റം വീണ്ടും വ്യാപകമായത് യുഡിഎഫിന്‍റെ കാലത്താണ്. ഈ സമയത്ത് രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോയെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

Read More
Click Here to Follow Us