കര്‍ണാടകയില്‍ സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു.

ബംഗലൂരു:  കര്‍ണാടകയില്‍ സിനിമാ ചിത്രീകരരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു. കന്നഡ നടന്‍മാരായ രാഘവ് ഉദയ്, അനിൽ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്ററിൽ നിന്നും ചാടിയ നടൻ ദുനിയാ വിജയ് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സിനിമാലോകത്തെ നടുക്കിയ അപകടം. ഹെലികോപ്റ്ററില്‍ നിന്ന് കായലിലേക്ക് ചാടുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ആദ്യ ചാടിയ ഉദയും അനിലും മുങ്ങിപ്പോകുന്നത് കണ്ടിട്ടും ദുനിയാ വിജയ് പിന്നാലെ ചാടി. എന്നാല്‍ ദുനിയാ വിജയും മുങ്ങിപ്പോയെങ്കിലും സമിപത്തുള്ള ചെറു ബോട്ടെത്തി രക്ഷിക്കുകയായിരുന്നു. ബംഗലൂരവിലെ…

Read More

ടിപ്പു ജയന്തി ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിത്തന്നെ;മൈസൂരുവും കുടകും കനത്ത സുരക്ഷയില്‍.

ബെന്ഗലൂരു : ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യം നില നില്‍കുന്നതിനാല്‍ മൈസൂരുവിലും കുടകിലും പോലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.ഈ മാസം 10 നു ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ വന്‍ പ്രതിഷേധം ഉണ്ടായേക്കാം എന്ന ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ട്‌ നെ തുടര്‍ന്നാണ് ഇത്.കൊഡവാ സമുദായവും മറ്റു പല സംഘടനകളും ടിപ്പു ജയന്തി ആഘോഷത്തിനു എതിരാണ്. സര്‍ക്കാര്‍ ആദ്യമായി കഴിഞ്ഞ വര്ഷം ടിപ്പു ജയന്തി ആഘോഷിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായ ആക്രമണങ്ങളില്‍ ഒരു വി എച്ച് പി പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടിരുന്നു,അതുകൊണ്ടുതന്നെ…

Read More

ക്രിസ്തുമസ് അവധിക്ക് ഉള്ള കേരള ആർ ടി സി ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.കർണാടക ആർ ടി സി യുടേത് രണ്ടാഴ്ചക്ക് ശേഷം മാത്രം.

ബെംഗളൂരു:  ക്രിസ്തുമസ് അവധിക്കുള്ള കേരള ആർ ടി സി ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.ഞായറാഴ്ചയാണ്  ഈ  വർഷം  ക്രിസ്തുമസ് വരുന്നത്  അതിന്  മുൻപ് ഉള്ള വ്യാഴാഴ്ചത്തേക്ക് (ഡിസംബർ  22) ഉള്ള ടിക്കറ്റുകളാണ്  ഇന്ന് വിൽപന ആരംഭിക്കുന്നത്, കൂടുതൽ  തിരക്കനുഭവപ്പെടാൻ  സാദ്ധ്യതയുള്ള  വെള്ളിയാഴ്ചക്ക്  ഉള്ള  ടിക്കറ്റുകളുടെ ബുക്കിംഗ് നാളെ  ആരംഭിക്കും. ബെംഗളൂരുവിലെ കേരള ആർ ടി സി  കൗണ്ടറുകളിലൂടെയും സ്വകാര്യ ഫ്രാഞ്ചൈസികളായ മത്തിക്കെരെ  അയ്യപ്പാ ബേക്കറിയിലൂടെയും മഡിവാള  പടിക്കൽ ട്രാവൽസിലൂടെയും  കേരള  ആർ ടി സിയുടെ ഔദ്യോഗിക  വെബ്സൈറ്റിലൂടെയും ടിക്കെറ്റ്  എടുക്കാം. കർണാടക ആർ ടി…

Read More

കനത്ത തിരക്ക് ഈസ്റ്റ്‌ വെസ്റ്റ്‌ കോറിഡോറില്‍ മെട്രോ ട്രെയിന്‍ ഇടവേള ഇന്ന് മുതല്‍ നാലു മിനുട്ട് ആയി കുറയ്ക്കും.

ബെന്ഗളൂരു : നമ്മ മെട്രോയുടെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള ഇന്ന് മുതല്‍ നാല് മിനുട്ട് ആയി കുറയ്ക്കും.നിലവില്‍ ആര് മിനുട്ട് ആയിരുന്നു ഉണ്ടായിരുന്നത്.ഈസ്റ്റ്‌ വെസ്റ്റ്‌ കോറിഡോറില്‍ മൈസൂരു റോഡ്‌ മുതല്‍ ബയപ്പനഹള്ളി വരെ രാവിലെ 09:10 മുതല്‍ 09:58 വരെയും വൈകീട്ട് അഞ്ചു മുതല്‍ ആര് വരെയുമാണ് ഇടവേള നാലുമിനുറ്റ് ആയി ചുരുക്കിയിരിക്കുന്നത്.മറ്റു സമയത്ത് പത്തുമുതല്‍ 15 മിനിറ്റ് ഇടവേളകളില്‍ തന്നെയാണ് സര്‍വീസ്. മെട്രോയുടെ ഒന്നാം ഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാകുമ്പോള്‍ ട്രെയിനുകളുടെ ഇടവേള മൂന്നു മിനിറ്റ് ആയി കുറയ്ക്കും എന്ന് ബി എം…

Read More

കുട്ടികളെ തട്ടിയെടുത്തു വില്പന നടത്തുന്ന സംഘത്തിന്റെ മുഖ്യകണ്ണി മലയാളി ഡോക്ടര്‍ തന്നെ.

മൈസൂരു: കുട്ടികളെ വിൽക്കുന്ന റാക്കറ്റിനെ കുറിച്ച് പലപ്പോഴും കേട്ടുകേൾവി മാത്രമേ നിലവിലുള്ളൂ. തെളിവുകളോടെ പിടികൂടുന്ന സംഭവങ്ങൽ വിരളമാണ് താനും. എന്നാൽ, തെരുവിൽ നിന്നടക്കം ഭിക്ഷക്കാരുടെയും അനാഥരുടെയും കുട്ടികളെ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനയായ മലയാൡയുവതി അടക്കം മൈസൂരിൽ അറസ്റ്റിലായി. വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയത് ഉഷ ഫ്രാൻസിസ് എന്ന മലയാളി സ്ത്രീയാണെന്നാണ് പൊലീസ് ഭാഷ്യം. ഉഷ ഫ്രാൻസിസ് എന്ന ഈ സ്ത്രീയടക്കം ആറു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഉഷയുടെ ഭർത്താവ് ഫ്രാൻസിസ് ഇന്നലെ കുഞ്ഞിനെ മരുന്നുപെട്ടിയിലാക്കി കൊണ്ടുപോകവെ നഞ്ചൻഗുഡിൽ പിടിയിലായി.…

Read More

അതിര്‍ത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം.ഒരു സൈനികന് വീരമൃത്യു.

ശ്രീനഗര്‍: അതിര്‍ത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഗാട്ടി മേഖലയിൽ ബിഎസ്എഫ് പോസ്റ്റുകൾക്കുനേരെ പുലര്‍ച്ചെ രണ്ടിന് പാകിസ്ഥാൻ റേഞ്ചേഴ്സ് വെയിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി.  വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ മരിച്ചു. ബിഎസ്‌എഫ് ശക്തമായി തിരിച്ചടിച്ചു. സെപ്റ്റംബര്‍ 29ന് പാകിസ്ഥാനിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയ ശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് അറുപതോളം  വെടിനിര്‍ത്തൽ കരാര്‍ ലംഘനമാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പാക് വെടിവെയ്പ്പില്‍ എട്ട് സൈനികരാണ് വിരമൃത്യു വരിച്ചത്. ബുധനാഴ്ച അര്‍ണിയയിലും റജൗരിയിലും പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും മോര്‍ട്ടാര്‍…

Read More

കേരളപ്പിറവി വജ്ര ജൂബിലി ആഘോഷ വിവാദത്തിൽ ഗവർണ്ണര്‍ പി സദാശിവത്തോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍.

തിരുവനന്തപുരം: കേരളപ്പിറവി വജ്ര ജൂബിലി ആഘോഷ വിവാദത്തിൽ ഗവർണ്ണര്‍ പി സദാശിവത്തോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. ഗവർണ്ണറെ അവഗണിച്ചിട്ടില്ലെന്നും ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന പരിപാടിയിൽ ഗവർണ്ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും സ്പീക്കർ വിശദീകരിച്ചു. ഗവർണ്ണർക്ക് അതൃപ്തി ഉള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതുകൊണ്ടാണ് ക്ഷമാപണമെന്നും കത്തിലൂടെ സ്പീക്കർ വ്യക്തമാക്കി. നിയമസഭാ മന്ദിരത്തിൽ നടന്ന കേരളപ്പിറവി വജ്ര ജൂബിലി ആഘോഷത്തിൽ നിന്നും ഗവർണ്ണറെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. സമയം ചോദിച്ച ശേഷം ഒഴിവാക്കിയതിൽ ഗവർണ്ണർ അതൃപ്തനായിരുന്നു. ക്ഷമചോദിച്ച് സ്പീക്കർ നൽകിയ കത്തിൽ…

Read More

വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി.

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥയായ എ എസ് പി പൂങ്കുഴലി കൊച്ചിയിലെത്തിയാണ് മൊഴിയെടുത്തത്. എ എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം  രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. കേസിന്റെ മുൻകാല രേഖകളും മൊഴിപ്പകർപ്പുകളും പ്രത്യേക സംഘം പ്രാഥമികമായി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച വടക്കാ‌ഞ്ചേരി പൊലീസ് സിപിഎം കൗൺസിലർ ജയന്തനടക്കമുളള പ്രതികൾക്കെതിരായ തന്റെ മൊഴി വളച്ചൊടിച്ചെന്നും തെളിവുകൾ ഇല്ലാതാക്കിയെന്നും അന്വേഷണം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചത്. ഈ സാഹചര്യത്തിൽ പുതിയ മൊഴി…

Read More

അത്യാഹിത സന്ദര്‍ഭങ്ങളില്‍ രക്തം ലഭിക്കാനും,ആംബുലന്‍സ് വിളിക്കാനും ഈ ആപ് ഉപകരമായെക്കും;”ഐ റിലീഫ്” ആപ് പുറത്തിറക്കി.

ബെന്ഗളൂരു: അത്യാഹിത സന്ദര്‍ഭങ്ങളില്‍ രോഗിയുടെ അതേ ഗ്രൂപ്പില്‍ ഉള്ള രക്തം സംഘടിപ്പിക്കുക എന്നത് ഏറ്റവും ശ്രമകരമായ ജോലിയാണ്,പലപ്പോഴും രക്തം ലഭിക്കാന്‍ കാലതാമസവും നേരിടേണ്ടി വരുന്നു,ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരമാണ് “ഐ റിലീഫ്” ആപ്.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു ഒരു സ്വകാര്യ കമ്പനി പുറത്തിറക്കിയ ആപ് ,നഗരത്തിലെ പ്രധാനപ്പെട്ട രക്തബാങ്ക്കളുമായി ഈ കമ്പനി  ധാരണയിലെത്തിയിട്ടുണ്ട്,അതുകൊണ്ടുതന്നെ ഓരോ ഗ്രൂപ്പില്‍ പെട്ട രക്തത്തിന്റെയും ലഭ്യത ഉറപ്പുവരുത്താന്‍ കഴിയും.മാത്രമല്ല ദാതാക്കളുടെ വിവരങ്ങളും ആപില്‍ ഉണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിച്ചുകൊണ്ട്‌ തന്നെ രക്തം എത്തിക്കാന്‍ ഈ ആപിനു കഴിയും.അവശ്യഘട്ടത്തില്‍ വേഗത്തില്‍…

Read More

ലജ്ജിച്ച് തല താഴ്ത്തുക;കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ റിപ്പോർട്ട് ചെയ്തത് 1163 ബലാത്സംഗകേസുകള്‍ !

തിരുവനന്തപുരം: സംസ്ഥാനത്ത് ബലാത്സംഗക്കേസുകളുംസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഒരോ ദിവസവും കൂടി വരുകയാണെന്നതിന്‍റെ ഞെട്ടിക്കുന്ന കണക്കൂകള്‍ പുറത്ത്. കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ്  ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ 9 മാസനത്തിനിടെ ആയിരത്തിലധികം ബലാത്സംക്കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റര് ചെയ്തത്.  .കൃത്യമായി പറഞ്ഞാല്‍ 1163. ഏറ്റവും കൂടുതല് അതിക്രമങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. നഗരത്തിനേക്കാള്‍ ഗ്രാമങ്ങള്‍ അതിക്രമങ്ങള്‍ കൂടുതലാണ്. നഗരപരിധിയില്‍ 54 പേര്‍ ഇരയായപ്പോള്‍,ഗ്രാമങ്ങളില്‍ 89 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. എറണാകുളത്ത്…

Read More
Click Here to Follow Us