കൊല്‍ക്കത്ത :ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. ബംഗാളില്‍ ദേശീയ പാതയിലെ ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹനപരിശോധന നടത്തിയതിനെച്ചൊല്ലിയാണ് ഇരുകൂട്ടരും വീണ്ടും ഉരസിയത്. സംസ്ഥാനസര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സെക്രട്ടേറിയറ്റിന് മുന്നിലടക്കം സൈന്യത്തെ വിന്യസിച്ചതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. തുടർന്ന് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി രാത്രി മുഴുവൻ ഓഫിസിൽ ചെലവഴിച്ച മമത, താമസസ്ഥലത്തേക്ക് മടങ്ങാൻ വിസമ്മതിച്ചു. പുലർച്ചെ രണ്ടു മണിയോടെ പത്രസമ്മേളനം വിളിച്ചാണ് താൻ രാത്രി ഓഫിസിൽ തങ്ങുന്ന കാര്യം മമത പ്രഖ്യാപിച്ചത്. സൈന്യത്തെ കേന്ദ്ര സർക്കാർ പിന്‍വലിച്ചെങ്കിലും അവർ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താൻ ഓഫിസിൽ…
Read More