നിലമ്പൂര്‍ വനമേഖലയില്‍ ഏറ്റുമുട്ടല്‍;ഒരു സ്ത്രീ അടക്കം 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു.നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റേഞ്ചിലെ പടുക്ക വനമേഖലയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പോലീസ് തിരച്ചില്‍ തുടരുകയാണ്. മൂന്നു പേര്‍ക്ക് വെടിയേറ്റതായും ഇതില്‍ മാവോവാദി കമാന്‍ഡറായ ഒരാളുടെ മരണം സ്ഥിരീകരിച്ചതായും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ സജി അറിയിച്ചു.എന്നാല്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. മാവോവാദി നേതാവ് ആന്ധ്രാ സ്വദേശി കുപ്പു ദേവരാജ്, അജിത എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.…

Read More

നോട്ടു പിന്‍വലിച്ചു കൊണ്ട് ജനങ്ങളെ കുഴപ്പത്തിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ 28 നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം.

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് എല്‍.ഡി.എഫ്. ആഹ്വാനംചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍-റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും സാധ്യമായിടങ്ങളില്‍ നടത്താനും കഴിഞ്ഞ ദിവസം  സിപിഎം…

Read More

സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെതിരെ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരം തുടങ്ങി.

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെതിരെ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരം തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ സമരം നാളെ രാവിലെ പത്ത് മണിക്കായിരിക്കും സമാപിക്കുക. ഇടതുമുന്നണിയുടെ തിരുവനന്തപുരത്തെ രാപ്പകല്‍ സമരം ഇടതുമുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ന്യൂജനറേഷന്‍ ബാങ്കുകളെ സഹായിക്കാനായി കേന്ദ്രം സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നാടിനെ ഒന്നാകെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാപ്പകല്‍ സമരത്തിന് പുറമേ ഇടതുമുന്നണി സംസ്ഥാനത്ത് കരിദിനവും ആചരിക്കുകയാണ്. നോട്ട് നിരോധനത്തില്‍ മുഖ്യമന്ത്രിയുടെ…

Read More

ബംഗളൂരുവില്‍ എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം വസന്ത നഗറില്‍ കണ്ടെത്തി;1.37 കോടി രൂപയിൽ 90 ലക്ഷവും നഷ്ട്ടപ്പെട്ടു.

ബംഗളൂരു: ബംഗളൂരുവില്‍ എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം കണ്ടെത്തി. വസന്ത് നഗറിലാണ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാൽ വാനിലുണ്ടായിരുന്ന 1.37 കോടി രൂപയിൽ 90 ലക്ഷവും മോഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമെ വാനിൽ നിന്നും 45 ലക്ഷം രൂപയും തോക്കും ലഭിച്ചു കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടിഎമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപ ഡ്രൈവർ തട്ടിയെടുത്തത്. ബാങ്കില്‍നിന്നു പണവുമായി പോയെങ്കിലും നിശ്ചിത സമയത്തിനുശേഷവും എടിഎമ്മില്‍ എത്താതിരുന്നതിതെ തുര്‍ന്നാണ് ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍…

Read More

എ ടിഎമ്മിൽ നിറക്കാനുള്ള 1.37 കോടി പുതിയ നോട്ടുമായി വാൻ ഡ്രൈവർ മുങ്ങി;വാഹനത്തിന് ജി പി എസ് സംവിധാനമില്ല.

ബെംഗളൂരു :  എടിഎമ്മുകളിൽ  നിറക്കാൻ  കൊണ്ടുപോയ 1.37  കോടി  രൂപയുമായി  സ്വകാര്യ  ഏജൻസിയുടെ  ഡ്രൈവർ  മുങ്ങി. ഉപ്പാർപേട്ട്  കെ ജി റോഡിൽ  ബാങ്ക് ഓഫ്  ഇന്ത്യശാഖക്കു മുൻപിൽ  ഇന്നലെ  ഉച്ചക്ക്  ഒന്നരക്കാണ്  സംഭവം. വാനിലുണ്ടായിരുന്ന  ഏജൻസി ജീവനക്കാരും  സുരക്ഷാ ഉദ്യോഗസ്ഥരും  ബാങ്കിലേക്ക്  പോയപ്പോഴാണ്  ഡ്രൈവർ  വാഹനവുമായി  കടന്നത്. 1.36  കോടിയുടെ  പുതിയ  2000 ന്റെ  നോട്ടുകളും  ഒരു ലക്ഷം  രൂപയുടെ   നൂറിന്റെ  നോട്ടുകളുമാണ്  ഉണ്ടായിരുന്നത്. ലിംഗരാജപുരം  സ്വദേശി   ഡൊമനിക്ക്  ആണ്  വാഹനം  ഓടിച്ചിരുന്നത് ,ഇതേ  തുടർന്ന്  പോലീസ്  അയാളുടെ  ഭാര്യയെ  കസ്റ്റഡിയിലെടുത്തു.…

Read More
Click Here to Follow Us