ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തി വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ എത്രത്തോളം പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. എങ്കിലും ഏതാണ്ട് 15 ഓളം സൈനികര്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പാക്ക് സൈന്യം കശ്മീരിലെ പല്ലന്‍വാലയില്‍ നടത്തിയ വെടിവയ്പ്പില്‍ സാധാരണക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 11.30ഓടെ പൂഞ്ച് ജില്ലയിലെ ബാലക്കോട്ട് സെക്ടറില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍…
Read MoreDay: 28 October 2016
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാനാണ് ചിലരുടെ ശ്രമം:മുഖ്യമന്ത്രി
തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ജേക്കബ് തോമസ് വഴിവിട്ട് എന്തെങ്കിലും ചെയ്തതായി കരുതുന്നില്ല. വിജിലന്‍സിനോ സംസ്ഥാനത്തിനോ ചേരാത്ത പ്രവൃത്തികളൊന്നും ജേക്കബ് തോമസ് ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരായ സിബിഐ നടപടി സ്വാഭാവികമാണെന്നു കരുതുന്നില്ല. ജേക്കബ് തോമസ് ഈ സ്ഥാനത്ത് തുടരുന്നതില്‍ എതിര്‍പ്പുള്ള ചില അധികാര കേന്ദ്രങ്ങളാണ് അതിന് പിന്നില്‍. അതിനാലാണ് ഈ കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരായതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി…
Read Moreജവാന്‍മാര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് വിരാട് കോഹ്‌ലി
ന്യൂദല്‍ഹി: സ്വജീവന്‍ മറന്നും അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരെ പോരാടുന്ന ധീര ജവാന്‍മാര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മോദിയുടെ #Sandesh2Soldiser ക്യാമ്പെയിനോട് ചേര്‍ന്ന് ജവാന്‍മാര്‍ക്ക് ആശംസകള്‍ നേരുകയായിരുന്നു കോഹ്‌ലി. സ്വന്തക്കാരേയും ബന്ധുക്കളേയും വീടും നാടുമുപേക്ഷിച്ച് രാജ്യത്തിന് വേണ്ടി ത്യാഗങ്ങളനുഷ്ഠിക്കുന്ന സൈനികര്‍ക്ക് തന്റെ ദീപാവലി ആശംസകള്‍ നേരുന്നെന്ന് ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെ കോഹ്‌ലി വ്യക്തമാക്കി. വീട്ടില്‍നിന്ന് അകന്നു നില്‍ക്കുമ്പോഴുള്ള വിഷമം എനിക്കു മനസിലാകും. രാജ്യത്തെ നിങ്ങള്‍ സംരക്ഷിക്കുന്നവിധം ഏറെ പ്രശംസനീയമാണെന്നും കോഹ്‌ലി പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് എല്ലാ ജവാന്‍മാര്‍ക്കും അനുമോദനങ്ങള്‍ നേര്‍ന്ന കോഹ്‌ലി ജവാന്‍മാരൊടൊപ്പം താനും…
Read Moreഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആക്രമണം രൂക്ഷം.
ന്യൂഡല്‍ഹി :നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ ഇന്നു നടത്തിയ വെടിവെയ്പിൽ നാലു വയസുകാരിക്ക് പരിക്കേറ്റു.മുപ്പതു സ്ഥലങ്ങളിൽ പാകിസ്ഥാൻ സേന ആസൂത്രിതമായി നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്കിയെന്ന് സൈന്യം വ്യക്തമാക്കി. പാക് നയതന്ത്ര ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ചാരശ്യംഖയിലെ ഒരാൾ കൂടി പിടിയിലായി. ഇന്നലെ വൈകിട്ട് ആസൂത്രിതമായ നീക്കമാണ് അതിർത്തിയിൽ പാക് സേനയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പാക് സൈനിക കമാൻഡോകൾ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്ത് വരെ എത്തി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി. 190 കിലോമീറ്റർ ദൂരത്ത് മുപ്പതു സ്ഥലങ്ങളിൽ ഏറ്റുമുട്ടൽ…
Read More