ബെംഗളൂരു: സംസ്ഥാനത്തെ കനത്ത യാത്രാക്ലേശം കണക്കിലെടുത്ത് കര്‍ണാടക ആര്.ടി.സി എഴുപതു പുതിയ ബസ്സുകള്‍ നിരത്തിലിറക്കി.യാത്രാ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 1594 പുതിയ ബസ്സുകള്‍ പുറത്തിറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന്റെ ആദ്യഘട്ടത്തിൽ 380 ബസ്സുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായിട്ടാണ് തിങ്കളാഴ്ച എഴുപതു ബസ്സുകള്‍ പുറത്തിറക്കിയത്.ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച രാവിലെ കര്‍ണാടക ആര്.ടി.സിയുടെ ശാന്തിനഗര്‍ ഓഫീസിന് സമീപം നടന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.നവംബര്‍ മാസം തീരുന്നതിനു മുന്നെ 380 ബസ്സുകള്‍ കൂടി പുറത്തിറക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം മാര്‍ച്ചോടെ എ.സി സ്ലീപ്പര്‍ ബസ്സുകളും ഐരാവതും ഉള്‍പ്പെടെ 1594 ബസ്സുകള്‍ പുതിയതായി വാങ്ങാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
തെരുവ് നായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
ബെംഗളൂരു:ചന്നപട്ടണയില്‍ തെരുവുനായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ മൃഗസ്നേഹികള്‍ പ്രതിഷേധിച്ചതോടെ... -
ബെംഗളൂരുവില്‍ നിന്ന് കഞ്ചാവ് കടത്ത്; യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് കഞ്ചാവുമായി പുറപ്പെട്ട യുവാക്കളെ പോലീസ് പിടികൂടി....