ബെംഗളൂരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾക്കൊടുവിൽ നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു (144 CRpc), 12-09-16 മുതൽ രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ. സിറ്റി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇത്. ഏഴു പോലീസ് റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു രാജഗോപാൽ നഗർ, കാമാക്ഷി പാളയ, കെങ്കേരി, വിജയനഗര, മാഗഡി റോഡ് ,ബൈട്രായണപുര, രാജാജി നഗർ എന്നിവയാണ് അവ.
Read MoreDay: 12 September 2016
കെ പി എൻ ട്രാവൽസിന്റെ 56 ബസ്സുകൾ അഗ്നിക്കിരയാക്കി.കേന്ദ്ര സേനയെ വിന്യസിച്ചു; പീനിയയിൽ വെടിവെപ്പ് ;ഒരാൾ മരിച്ചു ;രണ്ട് പേർക്ക് പരിക്ക്;
ബെംഗളുരു : ഏറ്റവും നിർഭാഗ്യകരമായ ഒരു സംഭവത്തിൽ കെ പി എൻ ട്രാവൽസിന്റെ ബെംഗളൂരുവിലുള്ള ബസ് ഡിപ്പോ അക്രമികൾ അഗ്നിക്കിരയാക്കി ,കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ മുതൽ ആരംഭിച്ച പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ വാർത്തയാണ് ഇത്. 56 ബസുകൾ നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാദ്ധ്യത. കേന്ദ്ര സേനയെ നഗരത്തിൽ വിന്യസിച്ചു. പീനിയയിൽ അക്രമകാരികൾക്കെതിരെ നിറയൊഴിച്ചതിൽ, ഒരാൾ മരിച്ചു (ഉമേഷ് -25) രണ്ട് പേർക്ക് പരിക്ക്. തമിഴ്നാട്ടിലെ സേലം കേന്ദ്രമായി പ്രവർത്തിക്കുന്ന ബസ് സർവീസ് ആണ് കെ പി എൻ. (അക്രമണങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ ലഭ്യമാണ്…
Read Moreനഗരത്തിൽ 12 ലോറികൾ തീവച്ചു നശിപ്പിച്ചു;നിരവധി ലോറികൾ തകർത്തു ;സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്തു കൊണ്ട് ആഭ്യന്തര മന്ത്രി.
ബെംഗളൂരു: ഇന്ന് രാവിലെ തമിഴ്നാട്ടിൽ കന്നഡ സ്വദേശികൾ അക്രമിക്കപ്പെട്ടതിനെ തുടർന്നും, കോടതിയുടെ ജലം വിട്ടുകൊടുക്കേണ്ട നിർദ്ദേശത്തെ തുടർന്നും തുടങ്ങിയ സംഘർഷാവസ്ഥ തുടരുന്നു. ഇതു വരെ 12 ലോറികൾ തീവച്ചു നശിപ്പിച്ചു നിരവധി വാഹനങ്ങൾ തകർത്തു. ഇന്ന് രാവിലെ ചെന്നൈയിൽ മൈലാപ്പൂരിൽ ഒരു കന്നഡ സ്വദേശിയുടെ ഹോട്ടലിൽ പെട്രോൾ ബോംബ് അക്രമണം നടന്നിടത്താണ് പ്രശ്നങ്ങൾ തടങ്ങുന്നത്. മറ്റൊരു കർണാടക ബസ്കുടി അക്രമിക്കപ്പെട്ടു. പിന്നീട് തടങ്ങിയ പ്രശ്നങ്ങൾ നഗരത്തെ സംഘർഷഭരിതമാക്കുന്നു. അഡയാർ ആനന്ദ ഭവൻ പൂർവിക മൊബൈൽ തുടങ്ങിയ സ്ഥാപനങ്ങളുടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബ്രാഞ്ചുകൾ പ്രക്ഷോപകാരികൾ…
Read Moreബെംഗളൂരു നഗരത്തിൽ ഇതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല: ബെംഗളൂരു പോലീസ്
ബെംഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പടരുന്നത് മുൻ നിർത്തി നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്നുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്ന് ബെംഗളൂരു പോലീസ്. ട്വിറ്റർ സന്ദേശത്തിലാണ് ഇത് അറിയിച്ചത്. ബെംഗളൂരു പോലീസിന്റെ സന്ദേശം ഇവിടെ ചേർക്കുന്നു.
Read Moreകർണാടകയുടെ അപ്പീലിൽ വിധി വന്നു ചെറിയ ആശ്വാസം പ്രതിദിനം 12000 ഘന അടി നൽകിയാൽ മതി; സംഘർഷം ചെറിയ രീതിയിൽ തുടരുന്നു.
ബെംഗളൂരു : കർണാടക നൽകിയ അപ്പീലിൽ തീർപ്പ് 12000 ഘന അടി നൽകിയാൽ മതി. കർണാടകയും തമിഴ്നാടും ബസ് സർവ്വീസ് നിർത്തിവച്ചു.തമിഴ്നാട്ടിൽ രാമേശ്വരത്തിനുത്ത് കർണാടക ബസ് തകർത്തു. ബെംഗളുരുവിൽ മൈസൂർ റോഡിൽ ഒരു തമിഴ് നാട് ലോറിക്ക് തീയിട്ടു.മാണ്ഡ്യയിൽ ഒരു തമിഴ് നാട് പിക്കപ്പ് വാൻ കത്തിച്ചു. വിജയനഗറിൽ തമിഴ്നാട് റജിസ്ട്രേഷൻ ടാക്സി ഇന്നോവ കാർ തകർത്തു. ചെറിയ രീതിയിൽ പ്രക്ഷോഭങ്ങൾ പടരുന്നു.നഗരത്തിലോടുന്ന തമിഴ്നാട് റജിസ്ട്രേഷനുള്ള വണ്ടികൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
Read Moreമലയാളികളുടെ തിരോധാനം: ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശമെത്തിയതായി സംശയം.
കാസര്‍കോട്: കാസര്‍കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശമെത്തി. ഡോക്ടര്‍ ഹിജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. അഷ്ഫാക്ക് എന്നയാളാണ് ഹിജാസിന്റെ സഹോദരിയുടെ ഫോണിലേക്കു സന്ദേശം അയച്ചത്. ബന്ധുക്കള്‍ സന്ദേശം എന്‍ഐഎയ്ക്കു കൈമാറി. കാസര്‍കോട് നിന്നും പാലക്കാടു നിന്നും ആളുകളെ കാണാതായതു സംബന്ധിച്ച കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു. പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒരേ കേന്ദ്രത്തിലുണ്ടെന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ് എന്നും…
Read Moreനടി മിത്ര കുര്യന് കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി
കൊച്ചി: നടി മിത്ര കുര്യന് കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായാണ് പരാതി. ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിയെന്ന കാരണം പറഞ്ഞാണ് ജീവനക്കാരെ മര്‍ദിച്ചത്. ബസിനെ പിന്തുടര്‍ന്നെത്തിയായിരുന്നു ആക്രമണം. ബസ് തിരിച്ച് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ മിത്ര സ്റ്റാന്‍ഡില്‍ കയറി ഡ്രൈവര്‍ എ.രാമദാസിനെയും തടയാന്‍ ചെന്ന കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.എ വിജയനെയും മര്‍ദിച്ചെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. നടിയുടെ…
Read More#NoTrainsBloreKerala ഹാഷ് ടാഗ് വൈറല്‍ ആകുന്നു,ബെന്ഗളൂരു മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.നിങ്ങള്‍ക്കും അണി ചേരാം .
ബെന്ഗളൂരു : ഓണം -ബക്രീദ് അവധിക്കു കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയില്‍ പോലും അനുവദിക്കാത്ത റെയില്‍വേയുടെ നടപടിക്കെതിരെ മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.#NoTrainsBloreKerala എന്നാ ഹാഷ് ടാഗില്‍ ആണ് പ്രതികരണം തുടരുന്നത്.നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായം മുകളില്‍ കൊടുത്ത ഹാഷ് ടാഗില്‍ ചേര്‍ത്ത് തുടങ്ങി,നിങ്ങള്‍ക്കും ഈ ഹാഷ് ടാഗില്‍ നിങ്ങളുടെ പ്രതികരണം അറിയിക്കാം. ബെന്ഗളൂരുവില് നിന്നും ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് യാത്ര ചെയ്ത ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ,ഓണത്തിന്റെ മുന്‍പുള്ള വെള്ളിയാഴ്ചകളില്‍ വളരെ വലിയ തിരക്കാണ് ബെന്ഗളൂരുവില് നിന്ന് കേരളത്തിലേക്ക് രേഖപ്പെടുത്താറുള്ളത് ,എല്ലാവര്‍ഷവും…
Read More10 സ്പഷലുകളുമായി ഇന്ന് കേരള ആർടി സി.
ബെംഗളുരു : ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ കേരള ആർടിസി ഇന്ന് 10 സ്പെഷൽ ഓടിക്കുന്നു. കർണാടക ആർ ടി സി യും തൃശൂർ കണ്ണൂർ ഭാഗത്തേക്ക് ഇന്ന് സ്പെഷൽ ഓടിക്കുന്നുണ്ട്. ബുക്കിംഗിന് കേരള കർണാടക ആർ ടി സി വെബ് സൈറ്റുകൾ സന്ദർശിക്കുക.
Read Moreസക്കിർ നായിക്ക് എല്ലാ മുസ്ലിംങ്ങളുടെയും പ്രതിനിധിയാണോ ? രക്ഷപ്പെടാൻ വേണ്ടി മതത്തിന്റെ തണലിൽ അഭയം തേടുകയാണ് :രൂക്ഷ വിമർശനവുമായി വെങ്കയ്യ നായിഡു.
ഹൈദരാബാദ് : സക്കീർ നായിക്കിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.സക്കീർ നായിക്ക് മുഴുവൻ മുസ്ലിങ്ങളുടെയും പ്രതിനിധിയാണോ ? മതത്തിന്റെ തണൽ ഉപയോഗപ്പെടുത്തുകയാണ്. സക്കീർ നായിക്കിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതും വ്യക്തത വരുത്തേണ്ടതും അദ്ദേഹമാണ്.ഇന്ത്യൻ മുസ് ലിംങ്ങൾക്ക് സക്കീർ നായിക്കൂ മാ യി എന്ത് ബന്ധമാണ് ഉള്ളത്? തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും.തെറ്റു ചെയ്താൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഒളിക്കാൻ ശ്രമിക്കുന്നത് ഇപ്പോഴത്തെ ഒരു ഉപായമായിട്ടുണ്ട്. മന്ത്രി പറഞ്ഞു. തന്നെ ഭീകരൻ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് സക്കീർ നായിക്ക്…
Read More