ന്യൂഡൽഹി : സ്വപ്നം കാണാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് റിലയൻസിന്റെ ജിയോ ഫോർജി അവതരിച്ചു !ഡൽഹിയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണ് റിലയൻസ് ചെയർമാനായ മുകേഷ് അംബാനി ജിയോ ഇൻഫോ കോം അവതരിപ്പിച്ചത്. മൂന്നു മാസത്തേക്ക് സൗജന്യ സേവനങ്ങളാണ് ഹൈലൈറ്റ്. 4 ജി ഡേറ്റ മറ്റ് സേവന ദാതാക്കൾ നൽകുന്നതിൽ നിന്നും വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഒരു ജിബി അതിവേഗ ഇന്റർനെറ്റ് 50 രൂപക്ക് ! ഒരു എംബിക്ക് 5 പൈസ ! വിദ്യാർത്ഥികൾ 25% അധിക ഡാറ്റ.ലോകത്തിലെ…
Read MoreDay: 1 September 2016
കമ്മട്ടിപ്പാടം അല്ലെങ്കില്‍ തെറ്റുകളുടെ പെരുമഴക്കാലം.
കൊച്ചി: തീയറ്ററില്‍ നിറഞ്ഞോടിയ പടമാണ് കമ്മട്ടിപ്പാടം. ദുല്‍ഖര്‍, വിനായകന്, മണികണ്ഠന് എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ഈ രാജീവ് രവി ചിത്രത്തിലെ ചില തെറ്റുകളാണ് ഈ വീഡിയോ പറയുന്നു. ഒരിക്കലും പടത്തെ വിമര്‍ശിക്കാന്‍ അല്ല ഇത് ചെയ്തത് എന്ന് ഈ വീഡിയോയുടെ അണിയറക്കാര്‍ പറയുന്നു. https://www.youtube.com/watch?v=aas7CAwtevs
Read Moreദളിതന് ആയതിനാലാണ് തന്നെ വെട്ടയാടുന്നതെന്ന് ,നീലചിത്രത്തിന്റെ പേരില്‍ പുറത്തായ മന്ത്രി സന്ദീപ് കുമാര്‍.
ന്യൂഡൽഹി: ദളിതനായതിനാലാണ് തന്നെ ആം ആദ്മി സർക്കാർ വേട്ടയാടുന്നതെന്ന് പുറത്താക്കപ്പെട്ട ആപ്പ് മന്ത്രി സന്ദീപ് കുമാർ. രണ്ട് സ്ത്രീകളുമായി അശ്ലീല ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് താനല്ലന്നും സന്ദീപ് കുമാർ പറഞ്ഞു. അശ്ലീല ദൃശ്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. അബേദ്കറുടെ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിരാളികൾ തന്നെ ലക്ഷ്യമിട്ട് തുടങ്ങിയതെന്നും സന്ദീപ് കുമാർ ആരോപിച്ചു. രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ശിശുക്ഷേമ-സാമൂഹികനീതി മന്ത്രിസ്ഥാനത്ത് നിന്ന് സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പുറത്താക്കിയത്. രണ്ട് വർഷത്തിനുള്ളിൽ എഎപി മന്ത്രി സഭയിൽ നിന്നും പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്…
Read Moreകർണാടക ഗവണ്മെന്റ് നഴ്സിംഗ് കോട്ടയിൽ പഠിച്ചവര്‍ നിര്‍ബന്ധമായും സംസ്ഥാനത്തിനകത്തുതന്നെ ജോലി ചെയ്യേണ്ടി വരും; സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ ജോലിചെയ്യാനാവില്ല.
ബെംഗളൂരു : കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ തീരുമാന പ്രകാരം ഇനി മുതൽ കർണാടക നഴ്സിംഗ് കോട്ടയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി സംസ്ഥാനത്തിന് പുറത്തു ജോലി ചെയ്യാനാവില്ല.പുതിയ സർക്കുലർ എല്ലാ കോളേജുകൾക്കും നല്‍കിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.സർവകലാശാല വെബ് സൈറ്റിലും പുതിയ സർക്കുലർ പരസ്യപ്പെടുത്തിയിട്ടുണ്ട്. വിദേശ ജോലി മുന്നിൽ കണ്ടു ചേരുന്ന വിദ്യാർത്ഥികൾക്ക് ഇതു കനത്ത തിരിച്ചടിയായിരിക്കും.കർണാടക നഴ്സിംഗ് കോളേജിൽ പ്രവേശനം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിബന്ധനകൾ പ്രകാരമാണ്.എല്ലാ കോളേജുകളിലും സർക്കാർ കോട്ട നിശ്ചിത ശതമാനം അലോട്ട് ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികളിൽ നിന്നും കർണാടകയിൽ മാത്രമേ ജോലിചെയുകയുള്ളു എന്ന സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാനും ഉത്തരവുണ്ട്.…
Read Moreമലേഷ്യയിലെ ക്ഷേത്രങ്ങൾ ആക്രമിക്കാൻ ഉള്ള ഐസിസ് പദ്ധതി പോലീസ് പൊളിച്ചു.മൂന്നു ഐസിസ് തീവ്രവാദികൾ അറസ്റ്റിൽ
ക്വാലാലംപുര്‍: സ്വാതന്ത്ര്യദിനത്തില്‍ മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്നു ഐ.എസ് ഭീകരര്‍ അറസ്റ്റില്‍. ബാതു കാവസിലെ പ്രസിദ്ധ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദികളാണ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ വിനോദകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും ആക്രമിക്കാനായിരുന്നു ആക്രമികളുടെ പദ്ധതി. സേലഗോര്‍, പഹാങ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രനേഡും തോക്കുകളുമുള്‍പ്പെടെയാണ് ഇവര്‍ പിടിയിലായത്. ലക്ഷ്യം നേടിയ ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസാദ്യം ഐ.എസില്‍ ചേരാന്‍ രാജ്യം വിടുകയാണെന്ന് കണ്ടത്തെിയ 68…
Read Moreകേരള മോദിയാകാൻ പിണറായിയുടെ ശ്രമങ്ങൾ തുടരുന്നു.പ്രധാനമന്ത്രിയെ പോലെ ഭരണനേട്ടങ്ങൾ റേഡിയോയിലൂടെ അറിയിച്ചു പിണറായി
സർക്കാരിന്റെ നൂറാം ദിനം, ഭരണനേട്ടങ്ങൾ റേഡിയോയിലൂടെ അറിയിച്ചു പിണറായി വിജയൻ . ഭരണനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി സംസാരിച്ച മുഖ്യമന്ത്രി, പക്ഷേ പുതിയ പ്രഖ്യാപനങ്ങൾക്ക് മുതിർന്നില്ല. നൂറു ദിവസത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മുഖ്യമന്ത്രി തെരഞ്ഞെടുത്തത് റേഡിയോ. ലഹരിക്കെതിരായ ബോധവത്കരണം, ഭക്ഷ്യ സ്വയംപര്യാപ്തത, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി സർക്കാരിന്റെ എല്ലാ സുപ്രധാന പദ്ധതികളും സ്പർശിച്ച് മുഖ്യമന്ത്രിയുടെ നൂറാംദിന സന്ദേശം. തുടക്കം കുട്ടികളിൽ നിന്ന്.. ലഹരിക്കെതിരായ പോരാട്ടത്തിൽ അച്ഛനമ്മമാരുടെ ഉത്തരവാദിത്തം കൂടി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജൈവ പച്ചക്കറി കൃഷിക്കും മാലിന്യ നിർമ്മാർജനത്തിനും ഊന്നലെന്നും പറയുന്നു. വികസനവും ക്ഷേമവും…
Read Moreഇനി ഡോ: രാജേട്ടന്!
നാഗര്‍കോവില്‍: കുമാരകോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി ഒ.രാജഗോപാല്‍ എംഎല്‍എയ്ക്ക് ഡി. ലിറ്റ് ബിരുദം നല്കി. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ബിരുദദാന ചടങ്ങില്‍ ചാന്‍സലര്‍ ഡോ. എ.പി. മജീദ്ഖാന് ബിരുദം നല്കി ആദരിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിസ്തുല പ്രവര്‍ത്തനത്തിനാണ് യൂണിവേഴ്സിറ്റി ബിരുദം നല്കി ആദരിക്കുന്നതെന്ന് ചാന്‍സലര്‍ പറഞ്ഞു. വിഎസ്എസ്സി റിസര്‍ച്ച് ഓര്‍ഗനൈസര്‍ ഡോ.ശിവന് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് ചാന്‍സലര്‍ ഡോ.പെരുമാള്‍ സ്വാമി പ്രൊ. വൈസ് ചാന്‍സലര്‍ ഫൈസല്ഖാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Read Moreബെംഗളുരു -കൊട്ടാരക്കര കേരള ആർടിസി ബസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്;സംഭവം കുടലു ഗേറ്റിൽ.
ബെംഗളൂരു : ഇന്നലെ രാവിലെ ആറു മണിക്ക് കേരള ആർ ടി സി യുടെ ഡീലക്സ് ബസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്, ഹൊസൂർ റോഡിലെ കുഡലു ഗേറ്റിലാണ് സംഭവം. സദ്ഗുരു സായ് നാഥ് സ്കൂളിന്റെ ബസ് സിഗ്നൽ തെറ്റിച്ച് വന്ന് കെ എസ് ആർ ടി സി ബസിന്റെ എതിർ ദിശയിൽ വരികയും കൂട്ടിയിടിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പാലക്കാട് ഡിപ്പോയിലെ പറളി സ്വദേശി ഡ്രൈവർ ദേവദാസ് കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ ആർ അജയകുമാർ എന്നിവർക്ക് നിസാരമായ പരിക്കേറ്റു.സ്കൂൾ വാനിലെ…
Read Moreവർഗീയ സംഘർഷങ്ങൾ;കർണാടകം രണ്ടാമത്;രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നമ്മള് തന്നെ മുന്നില്‍.
ബെംഗളൂരു: കർണാടകയിൽ വർഗീയ കലാപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.ക്രൈം റെക്കോർഡ് ബ്യുറോയുടെ 2015 ലെ കണക്കെടുപ്പനുസരിച്ചു കർണാടകയിൽ 163 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാംസ്ഥാനത്തുള്ള ഹരിയാനയിൽ 201 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെ സമയം രാഷ്ട്രീയ കലാപങ്ങളിൽ കേരളമാണ് മുൻപന്തിയിൽ.കർണാടകയിൽ പിന്നോക്ക വിഭാഗ അക്രമണങ്ങളും വർധിച്ചിട്ടുണ്ട്.ബെഗളൂരു ആണ് സംസ്ഥാനത്തെ ക്രൈം പട്ടികയിൽ ഒന്നാമത്.രാജ്യത്തെ സുരക്ഷിതമല്ലാത്ത മൂന്ന് വൻ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു.കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളിൽ ഡൽഹിയിൽ ആണ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്,രണ്ടാമത് മുംബൈയിലും. സ്ത്രീ പീഡന കേസുകളിലും ബെംഗളൂരു തന്നെയാണ് മുന്നിൽ.
Read Moreനാളെത്തെ പണിമുടക്ക് ഇന്നത്തെ അന്തർ സംസ്ഥാന ബസ് സർവീസുകളെ ബാധിക്കും;3:45 ന് ശേഷമുള്ള കേരള ആർടിസി ബസുകൾ സർവ്വീസ് നടത്തില്ല.
ബെംഗളുരു : വിവിധ യൂണിയനുകൾ സെപ്റ്റംബർ രണ്ടിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് അന്തർ സംസ്ഥാന ബസുകളെ ഇന്നു മുതൽ തന്നെ ബാധിച്ച് തുടങ്ങും. കേരള ആർടി സി യുടെ വൈകുന്നേരം 3:45 വരെ യുള്ള ബസുകൾ നഗരത്തിൽ നിന്നും യാത്ര തുടങ്ങും അതിന് ശേഷമുള്ള ബസുകളെല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. നാളെ വൈകുന്നേരം നാലു മണിക്ക് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ. ഫലത്തിൽ ശനിയാഴ്ച യേ പൂർണതോതിൽ സർവ്വീസുകൾ പുന:സ്ഥാപിക്കപ്പെടുകയുള്ളൂ. റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം മടക്കി നൽകുമെന്ന് കെ എസ് ആർ ടി…
Read More