കമ്യൂണിസ്റ്റ് കാരിയാണ് എന്ന് കരുതി കർക്കിടകത്തിൽ സ്ഥാനം ഏറ്റെടുക്കാൻ പറ്റുമോ ? ഏയ് ഒരിക്കലും ഇല്ല !

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ  തൃശ്ശൂർ ജില്ലയിലെ വടക്കാൻ ചേരിയിൽ നിന്നും മൽസരിക്കാൻ ഉള്ളവരുടെ ലിസ്റ്റിൽ ശ്രീമതി കെപിഎസി ലളിതയുടെ പേര് മുകളിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് പ്രാദേശികമായി ഉയർന്ന എതിർശബ്ദങ്ങൾക്കൊടുവിൽ ആരോഗ്യ പ്രശ്ന ങ്ങൾ ചൂണ്ടിക്കാട്ടി അവർ തന്നെ പിൻമാറുകയായിരുന്നു. മികച്ച വിജയത്തോടെ ഇടതുപക്ഷം അധികാരത്തിൽ വരികയും ചെയ്തു.
ആശ്രിതവൽസലൻ ആയ നമ്മുടെ മുഖ്യമന്ത്രി  ശ്രീമതി ലളിതക്ക് കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനവും നൽകി. കുറെക്കാലം കെ പി എ സി പോലുള്ള നാടക സംഘത്തിൽ തോപ്പിൽ ഭാസിയേപോലുള്ള പ്രഗത്ഭരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള ശ്രീമതി ലളിതക്ക് സംഗീത നാടക അക്കാദമി അദ്ധ്യക്ഷ സ്ഥാനം നൽകിയത് തികച്ചും ന്യായീകരിക്കാവുന്ന കാര്യം തന്നെ. കെപി  എസിയുടെ നാടകങ്ങൾ ആണ് കേരളത്തിൽ പുരോഗമനപ്രസ്ഥാനങ്ങളുടെ വളർച്ചക്ക് ഉൽപ്രേരകമായതും.എന്നാൽ വിഷയം ഇപ്പോൾ അതല്ല.

കർക്കടകമാസം കഴിഞ്ഞാലേ തനിക്ക് ലഭിച്ച സ്ഥാനം ഏറ്റെടുക്കാൻ കഴിയൂ എന്ന് ലളിത ചേച്ചി പാർട്ടി നേതൃത്വത്തെ അറിയിച്ചത്രേ. ഒരു ജ്യോത്സ്യന്റെ ഉപദേശമാണത്രേ ഇതിന് പിന്നിൽ.

എന്തായാലും പാലക്കാട് പ്ലീനത്തിലൂടെ ഗണപതി ഹോമം വിലക്കുകയും കാടാമ്പുഴ പൂമൂടൽ ഏലസ് തുടങ്ങിയ വിവാദങ്ങളിൽ ഉൾപ്പെട്ട നേതൃത്വം എങ്ങനെയാണ് ലളിത ചേച്ചിയോട് പ്രതികരിക്കുന്നത് എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us