മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പീരുമേട്ടില്‍ ഹോപ്പ് പ്ലാന്റേഷന് ഭൂമി പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടെന്ന ഹര്‍ജിയിലാണ് അന്വേഷണം.കഴിഞ്ഞ സർക്കാർ അവസാന കാലത്തെടുത്ത തീരുമാനം വിവാദമായതോടെ പിൻവലിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശുമടക്കം ആറുപേര്‍ക്കെതിരെയാണ് അന്വേഷണം. റവന്യൂ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഹോപ് പ്ലാന്റേഷൻ എം.ഡി പവൻ പോടാർ എന്നിവരും അന്വേഷണത്തിന് വിധേയരാകും.
ഇടുക്കി പീരുമേട് താലൂക്കിലെ ഏലപ്പാറ, പീരുമേട് വില്ലേജുകളിലെ 1000 ഏക്കർ മിച്ചഭൂമിയിൽ നിന്ന് 708.42 ഏക്കർ കൊൽക്കത്ത ഹോപ് പ്ലാന്റേഷൻ ഉദ്യോഗ് ലിമിറ്റഡ്, പീരുമേട് ബഥേൽ പ്ലാന്റേഷൻ ഗ്ളെൻമേരി എസ്റ്റേറ്റ്, പീരുമേട് ലൈഫ് ടൈം പ്ലാന്റേഷൻ എന്നിവയ്ക്കു പതിച്ചുനൽകിയെന്നാണ് പരാതി. ഇതിനടുത്തുള്ള 125 ഏക്കർ സ്ഥലം രേഖകളില്ലാതെ കൈവശംവയ്ക്കാൻ അനുമതി നൽകിയതായും പരാതിയിലുണ്ടായിരുന്നു.
Related posts
-
സ്വർണ വില വീണ്ടും താഴോട്ട്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന്... -
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ സാധ്യത
തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു... -
മിഠായിക്ക് പണമെടുത്ത 4 വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു
കൊല്ലം: മിഠായി വാങ്ങാൻ പണമെടുത്ത നാലു വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു....